മസ്‌കറ്റ്: ഒമാനിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ചു. 23 ബുധനാഴ്ച അറഫാ ദിനം മുതല്‍ ശനിയാഴ്ചവരെയാണ് അവധി.
27-ന് ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കും. പൊതു അവധി ദിനങ്ങളില്‍ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക് ഇതിന്റെ പരിഹാര അവധി പിന്നീട് നല്‍കേണ്ടതാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.