പ്രവാചകനിന്ദ ആരോപിച്ച് വിദ്യാര്‍ഥിയെ തല്ലിക്കൊന്ന കേസില്‍ ഒരാള്‍ക്ക് പാകിസ്താന്‍ കോടതി വധശിക്ഷ വിധിച്ചു. ഇമ്രാന്‍ സുല്‍ത്താന്‍ മുഹമ്മദ് എന്നയാള്‍ക്കാണ് വധശിക്ഷ. മറ്റ് അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്.

2017 ഏപ്രിലിലാണ് മാഷാല്‍ ഖാന്‍ എന്ന ഇരുപത്തിമൂന്നുകാരനെ പ്രവാചകനിന്ദ ആരോപിച്ച് മാര്‍ദാന്‍ ജില്ലയിലെ അബ്ദുല്‍ വാലി ഖാന്‍ സര്‍വകലാശാലയിലെ ഡോര്‍മിറ്ററിയില്‍ ഒരു സംഘമാളുകള്‍ നഗ്നനാക്കി മര്‍ദിച്ചും വെടിവെച്ചും കൊലപ്പെടുത്തിയത്. സംഭവം പാകിസ്താനില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 25 പേര്‍ക്ക് മൂന്നുവര്‍ഷം തടവ് വിധിച്ച കോടതി 26 പേരെ കുറ്റവിമുക്തരാക്കി.