ദോഹ: സ്‌നേഹതീരവും മൈന്‍ഡ് ട്യൂണ്‍ വേവ്സും സംയുക്തമായി നടത്തിയ സെമിനാര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഐ.സി.സി.) പ്രസിഡന്റ് മിലന്‍ അരുണ്‍ ഉദ്ഘാടനം ചെയ്തു.
സ്വസ്ഥമനസ്സ് സന്തുഷ്ടകുടുംബം എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. അന്താരാഷ്ട്ര മൈന്‍ഡ് പവര്‍ പരിശീലകന്‍ സി.എ. റസാഖ് ക്ലാസെടുത്തു. അബ്ദുല്‍ മുത്തലിബ്, എം.വി. മുസ്തഫ കൊയിലാണ്ടി, നൗഫല്‍ മുര്‍ചാണ്ടി, മഷൂദ് തിരുത്തിയാട്, ബഷീര്‍ വടകര, പി.സി. ഷാഫി പാലം, അറഫാത്ത് അയ്യപ്പന്‍ കാവില്‍, ഉസ്മാന്‍ കല്ലന്‍, സൗദി മുസ്തഫ, ജാഫര്‍ മുര്‍ചാണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാറിന് മൈന്‍ഡ്ട്യൂണിങ് ശില്‍പ്പശാലയും നടത്തി.