മലേഷ്യന്‍ മലയാളി സമാജം ഓണം ആഘോഷിച്ചു
Posted on: 16 Sep 2009
പേറാക് : മലേഷ്യയിലെ വിവിധ മലയാളി സമാജങ്ങളുടെ ആഭിമുഖ്യത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ഓണം ആഘോഷിച്ചു. പേറാക് മലയാളി സമാജം വിവിധ സാംസ്‌കാരിക പരിപാടികളോടെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്. ആഘോഷത്തോടനുബന്ധിച്ച് പരമ്പരാഗത രീതിയിലുള്ള ഓണസദ്യയുമുണ്ടായിരുന്നു.
മലയാളികള്‍ കേരളത്തില്‍ ആഘോഷിക്കുന്ന എല്ലാ ഉത്സവങ്ങളും മലേഷ്യയിലെ മലയാളികളും തങ്ങളുടേതായി കൊണ്ടാടാറുണ്ട്.
വിഷുവും ഈസ്റ്ററും മലേഷ്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പേറാക് മലയാളി സമാജം കുട്ടികള്‍ക്ക് വിഷുക്കൈനീട്ടം നല്കി. പേറാക് സംസ്ഥാനത്തിലെ വ്യത്യസ്ത പ്രായക്കാരായ അമ്മമാരുടെ സംഗമത്തോടെ ഹോട്ടല്‍ എക്‌സെല്ഷ്യറില് വച്ച് മേയ് 16 ഞായറാഴ്ച മദേഴ്‌സ് ഡേയും ബഫറ്റ് ഹൈ ടീയും സംഘടിപ്പിച്ചു. മിസ്സിസ് സൂസി ഗോപാലന്‍ നായര്‍ സ്വാഗതവും നന്ദിയും പറഞ്ഞു. മിസ്സിസ് ശകുന്തള രാജദുരൈ, മിസ്സിസ് കമലം ശ്രീധരന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അഖില മലേഷ്യന്‍ മലയാളി സമാജം 2009 ലെ കുടുംബ സമ്മേളനം പേറാക് സംസ്ഥാനത്തെ ബുക്കിറ്റ് മേറാ ലേക് ടൗണ്‍ റിസോര്‍ട്ടില്‍ മേയ് 1 മുതല്‍ 3 വരെ നടന്നു. മിസ്സിസ് രേണുക വിജയകുമാര്‍, ജയേന്ദ്ര മേനോന്‍, ഗോപിനാഥ പിള്ള, ഹരിദാസ മേനോന്‍, രാഘവന്‍ നമ്പ്യാര്‍ എന്നിവരുടെ ഡിബേറ്റോടെ പരിപാടികള്‍ക്ക് നാന്ദി കുറിച്ചു. അടുത്ത 2 ദിവസങ്ങളിലായി വിവിധ മലയാളം പരിപാടികളും കളികളുമായി മലേഷ്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍് നിന്നുമുള്ള മലയാളികള്‍ ഒന്ന് ചേര്‍ന്നു. വാസു ശങ്കുണ്ണി സുങ്കൈ സിപുട് പ്രസിഡന്റ, ഭാസ്‌കരന്‍് നായര്‍ അമ്മ പ്രസിഡന്റ്, വിമല നായര്‍ ,ലക്ഷ്മണന്‍ നായര്‍ പ്രസിഡന്റ് പി.എം.എ., ഗോപാലന്‍ നായര്‍ പി.എം.എ എന്നിങ്ങനെ വിവിധ ആളുകള്‍ പങ്കെടുത്തു.

വാര്‍ത്ത അയച്ചത്: രാഹുല്‍ വിജയ് നാരായണന്‍
(43.33%) (6 Votes)
Explore Mathrubhumi
Other News in this Section