ദക്ഷിണകൊറിയയില്‍ ഓണം ആഘോഷിച്ചു
Posted on: 15 Sep 2009

ജിയോജെ: ദക്ഷിണകൊറിയയിലെ ജിയോജെ ഐലന്‍ഡില്‍ ഓണം ആഘോഷിച്ചു. ജിയോജെ ഐലന്‍ഡില്‍ കപ്പല്‍ നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹം സെപ്തംബര്‍ അഞ്ചിനാണ് ആഘോഷത്തിനായി ഒത്തുചേര്‍ന്നത്. ബ്രദര്‍ സണ്ണിയായിരുന്നു മുഖ്യാതിഥി.
ഓണസദ്യയ്ക്കായി വിവിധ വിഭവങ്ങള്‍ ഓരോരുത്തരും പാചകം ചെയ്ത് എത്തിക്കുകയായിരുന്നു. സദ്യയ്ക്ക് ശേഷം വിവിധ മത്സരങ്ങളും സംഗീത പരിപാടികളും നടത്തി.
പ്രവീണ്‍ രമേശന്‍
(46.67%) (6 Votes)
Explore Mathrubhumi
Other News in this Section





