കേരള അസോസിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസ് ഉദ്ഘാടനം ചെയ്തു
Posted on: 15 Jul 2009

റോഡ്‌നിബെ: വെസ്റ്റ് ഇന്‍ഡീസിലെ എല്ലാ മലയാളികള്‍ക്കുമായി ഒരു പൊതു വേദി എന്നാ ആശയുവുമായി കേരള അസോയിയേഷന്‍ ഓഫ് വെസ്റ്റ് ഇന്‍ഡീസ് (കവി) എന്ന സംഘടന നിലവില്‍ വന്നു. സെന്‍റ് ലൂസിയ, ഗ്രനേഡ എന്നീ പ്രദേശങ്ങളിലെ മലയാളികള്‍ ചേര്‍ന്നാണ് ഇങ്ങനെ ഒരു സംഘടന രൂപികരിച്ചത്.
വെസ്റ്റ് ഇന്‍ഡീസിലെ മലയാളി സമൂഹത്തിന്റെ സമഗ്ര പുരോഗതിയ്ക്ക് ആവശ്യമായ നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുക, മലയാളി സമൂഹത്തിന്റെ സാംസ്‌കാരികമായ കഴിവുകളെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക, വിവിധ ദ്വീപുകളിലെ മലയാളികള്‍ തമ്മിലുള്ള കൂട്ടായ്മയും സഹകരണവും വര്‍ധിപ്പിക്കുക, പുതുതായി വരുന്നവര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, കാലാകാലങ്ങളില്‍ ഗവര്‍മെന്റ് ആവിഷ്‌ക്കരിക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ച് മലയാളികളില്‍ അവബോധം ഉണ്ടാക്കുക തുടങ്ങിയവയാണ് സംഘടനയുടെ പ്രഥമ ലക്ഷ്യങ്ങള്‍.
ജൂലായ് 5നു സെന്‍റ് ലൂസിയയിലെ റോഡ്‌നിബെയില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏക മലയാളി താരം ശ്രീ അഭിഷേക് നായര്‍ ഭദ്രദീപം കൊളുത്തി സംഘടന ഔപചാരികമായി ഉല്‍ഘാടനം ചെയ്തു. രജനി രവിരാധയുടെ ഈശ്വരപ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ സിബി ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. നന്ദി പ്രകാശനം കോറാത്ത് രാമചന്ദ്രനും, അഭിഷേക് നായര്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം ഡോ. സുരേഷ് പുത്തലത്തും നിര്‍വ്വഹിച്ചു.
ഡോ. സുരേഷ് പുത്തലത്ത് (പ്രസിഡണ്ട്) സിബി ഗോപാലകൃഷ്ണന്‍ (സെക്രടറി) ചന്ദ്ര മോഹന്‍ (ട്രഷറര്‍) കോറാത്ത് രാമചന്ദ്രന്‍ (വൈസ് പ്രസിഡണ്ട്) അനീഷ ജോസ് (ജോയിന്‍റ് സെക്രട്ടറി) ഹരിദാസ് കുട്ടപ്പന്‍ (ജോയിന്‍റ് ട്രഷറര്‍) തുടങ്ങിയവരാണ് സെന്‍റ് ലൂസിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയുടെ ഭാരവാഹികള്‍. വിശദ വിവരങ്ങള്‍ക്ക് ഡോ. സുരേഷ് പുത്തലത്ത്. ഫോണ്‍ 1 758 714 4149
(100%) (1 Vote)
Explore Mathrubhumi
Other News in this Section





