LATEST NEWS

Loading...

Custom Search
+ -

നിലാവിന്റെ നാട്- സൈകതം അവാര്‍ഡിന് കൃതികള്‍ ക്ഷണിക്കുന്നു

Posted on: 08 Sep 2010

 

നിലാവിന്റെ നാട് ഓണ്‍ലൈന്‍ മലയാളം കമ്മ്യൂണിറ്റിയും സൈകതം ഓണ്‍ലൈന്‍ മാസികയും ചേര്‍ന്ന് നടത്തുന്ന ചെറുകഥാമത്സരത്തിലേക്ക് പുസ്‌കങ്ങള്‍ ക്ഷണിക്കുന്നു. 10000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. 2008 ജനുവരി മുതല്‍ 2010 ഓഗസ്റ്റിനുള്ളില്‍ ഇറങ്ങിയ പുസ്തകങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. എഴുത്തുകാര്‍ക്കും പ്രസാധകര്‍ക്കും പുസ്തകം അയക്കാം .

പുസ്തകത്തിന്റെ നാല് കോപ്പി വീതം നാസര്‍ കൂടാളി, സൈകതം ബുക്ക് ക്ലബ്ബ്, പോസ്റ്റ് ബോക്‌സ് നമ്പര്‍ 57, കോതമംഗലം പി.ഒ ,പിന്‍ :686691 എന്ന വിലാസത്തില്‍ അയക്കുക. പ്രായ പരിധി ഇല്ല. സെപ്തംബര്‍ 25 ആണ് അവസാന തിയ്യതി. ഒക്‌റ്റോബര്‍ ആദ്യവാരം കണ്ണൂരില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. മലയാളംബ്ലോഗുകളിലെ മികച്ച കഥകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി യുവ ബ്‌ളോഗ് എഴുത്തുകാര്‍ക്ക് വേണ്ടി ചെറുകഥാമത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.3000 രൂപയും പ്രശസ്തിപത്രവും ആണ് അവാര്‍ഡ്. ബ്ലോഗേര്‍സ് അവരുടെ ബ്‌ളോഗിലോ വെബ് മാസികകളിലോ പ്രസിദ്ധീകരിച്ച കഥയുടെ ലിങ്കുകള്‍ mtsahithyam@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ www.saikatham.com എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
(0%) (0 Votes)

Other News in this Section