സിംഗപ്പൂര്‍ യാക്കോബായ പള്ളിയില്‍ എട്ട് നോമ്പ് ആചരിച്ചു
Posted on: 07 Sep 2010
ആന്‍ഡ്രൂസ് വില്ലേജ് : വി.ദൈവ മാതാവിന്റെ നാമത്തില്‍ സ്ഥാപിതമായ വി.മര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍'2010 ആഗസ്ത് 29 നു തോമസ് മാര്‍ തിമോത്തിയോസ് ത്രൊപ്പോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബാനയോട് കൂടി 8 നോമ്പ് തുടങ്ങി.നോമ്പിന്റെ ഒരുആഴ്ചക്കാലം എല്ലാ ദിവസവും നടന്ന വി.കുര്‍ബാനയിലും പ്രത്യക മധ്യസ്ഥ പ്രാര്‍ത്ഥനയിലും നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.പെരുന്നാള്‍ ദിവസമായ സെപ്തമ്പര്‍ 5 നു ഞായറഴ്ച വൈകിട്ട് വികാരി.ഫാ.സജി നെടുമുറിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വി.കുര്‍ബാനയിലും, പ്രദിക്ഷിണത്തിലും നൂറുകണക്കിന് വിശ്വാസികള്‍ സിംഗപ്പൂരിന്റെ നാനാ ഭാഗത്തുനിന്നും എത്തിചേര്‍ന്നു അനുഗ്രഹം പ്രാപിച്ചു.
ബിഷപ്പ് പൊന്നയ്യ (ആംഗ്ലിക്കന്‍ ചര്‍ച്ച്),ഫാ. മൈക്കേല്‍ ബെഞ്ചമിന്‍(കത്തോലിക്കാ ചര്‍ച്ച്),ഫാ.സുശീല്‍ ചെറിയാന്‍(മാര്‍ത്തോമചര്‍ച്ച്),ഫാ.വര്‍ഗീസ് ഏനതിക്കല്‍(സി.എസ്.ഐ), എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.ഇടവകയുടെ പ്രാര്‍ത്ഥനാ യോഗങ്ങളുടെ അഭിമുഖ്യത്തില്‍ നടത്തിയ ബൈബിള്‍ ക്വിസ് വിജയികള്‍ക്ക് സമ്മാനം നല്‍കി . ശേഷം മണ്‍ കലത്തില്‍ പകര്‍ന്നു നല്‍കിയ പാച്ചോര്‍ നേര്‍ച്ച മണര്‍കാട് പള്ളിയുടെ ഓര്‍മ നിലനിര്‍ത്തി.ആശീര്‍ വാദത്തോടെ പെരുന്നാള്‍ സമാപിച്ചു.
പോള്‍ പി ജോര്‍ജ്
(73.33%) (3 Votes)
Explore Mathrubhumi
Other News in this Section





