LATEST NEWS

Loading...

Custom Search
+ -
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു....
കാല്‍നൂറ്റാണ്ടിനുശേഷവും ദുരന്തത്തിന്റെ ശേഷിപ്പുകള്‍ അവശേഷിപ്പിച്ചുകൊണ്ട് ഭോപ്പാല്‍ നിലകൊള്ളുന്നു. യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയില്‍നിന്ന് 1984 ഡിസംബര്‍ രണ്ടിന് രാത്രി പുറത്തേയ്ക്ക് വമിച്ച വിഷവാതകത്തില്‍ പിടഞ്ഞുമരിച്ചവരുടെ...
സ്‌ക്വാഡ്രണ്‍ ലീഡര്‍ സമര്‍ കൃഷ്ണദത്ത് രണ്ടാം ലോകയുദ്ധത്തില്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോഴ്‌സിലെ സാഹസികനായ വൈമാനികനായിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ വ്യോമസേനയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സമര്‍ ദത്തിനെ 1974-ല്‍ പാകിസ്താനുമീതെ...
ഓരോരുത്തരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത് നിര്‍ണായകമായ ചില സംഭവങ്ങളാണ്. എല്ലായ്‌പ്പോഴും അത് ആനന്ദകരകമായ അനുഭവങ്ങളാകണമെന്നുമില്ല. ശ്രീ ബോസിന്റെ ജീവിതത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിയത് അത്തരത്തിലൊരു...
പത്തുവര്‍ഷം മുമ്പത്തെ സപ്തംബറില്‍ ജീവിതത്തിലെ ഏറ്റവും തീവ്രമായ ദുരന്തമാണ് ശ്രീനിവാസ വരദന് ഏറ്റുവാങ്ങേണ്ടിവന്നത്. ന്യുയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ അദ്ദേഹത്തിന് മക്കളിലൊരാളെ നഷ്ടപ്പെട്ടു....
തലപ്പാവുചുറ്റി നിശാക്ലബ്ബുകളിലെത്തുമ്പോള്‍ അവിടെ രാജകീയ സ്വീകരണം. എല്ലാം തീര്‍ത്തും സൗജന്യം. ആളെക്കണ്ടാലും മൊത്തത്തില്‍ രാജാപ്പാര്‍ട്ട്. ഇന്ത്യയില്‍നിന്നുള്ള ഏതോ രാജാവുതന്നെ ഇതെന്ന് പാവപ്പെട്ട അര്‍ജന്റീനക്കാര്‍ ധരിച്ചുപോയതില്‍...
അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അണ്ണ ഹസാരെയും സംഘവും ഇന്ത്യയില്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ സമാനമായ പോരാട്ടമാണ് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പ്രീതീന്ദര്‍ എസ്. ഭരാരയും നടത്തിക്കൊണ്ടിരിക്കുന്നത്. വിപണിയില്‍...
സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡിന്റെ വാര്‍ഷിക പതിപ്പില്‍ മോഡലായി തിരഞ്ഞെടുക്കപ്പെടുകയെന്നത് ഫാഷന്‍ ലോകത്ത് വലിയൊരു അംഗീകാരമായാണ് പരിഗണിക്കപ്പെടുന്നത്. രണ്ടുവര്‍ഷം മുമ്പ്, 2010-ലെ സ്‌പോര്‍ട്‌സ് ഇല്ലസ്‌ട്രേറ്റഡ് സ്വിംസ്യൂട്ട്...
ഒരു നഗരത്തിന്റെ മേയര്‍ ആരെ പ്രതിനിധാനം ചെയ്യണം? രാഷ്ട്രീയപ്പാര്‍ട്ടികളെയല്ല, ആ നഗരത്തിലെ ജനങ്ങളെയാണെന്ന് സിയോബന്‍ ബെനീറ്റ പറയുന്നു. വരുന്ന മെയ് മാസം മൂന്നാം തീയതി ലണ്ടന്‍ ജനത വിധിയെഴുതുമ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ...
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഷോട്ടോകാന്‍ കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ കൊച്ചുമിടുക്കി. ജൂനിയര്‍ പാന്‍ അമേരിക്കന്‍ ഗെയിംസില്‍ മെഡല്‍ നേടിയ അമേരിക്കന്‍ ടീമംഗം. സ്‌കൂളിന്റെ ചിയര്‍ലീഡേഴ്‌സ് ടീമിനെ ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക്...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com