LATEST NEWS

Loading...

Custom Search
+ -
മനസ്സിനെ ഒരുമാത്രകൊണ്ട് ഏഴുകടലുകള്‍ക്ക് മീതേ പറത്താനും ഏതു താഴ്‌വരകളിലൂടെയും നടത്താനും കഴിയുന്നതാര്‍ക്ക്? പണ്ട് എന്ന വാക്കിലേക്കുള്ള അകലമത്രയും തുടച്ചുകളയുന്ന ഒരു തുണ്ട്. ഒന്നു കണ്ണടച്ചാല്‍ വള്ളിനിക്കറില്‍നിന്ന് ദാവണിയിലേക്കും ഉപ്പുള്ള കണ്ണീരില്‍നിന്ന് മധുരിക്കുന്ന മന്ദഹാസത്തിലേക്കും വളര്‍ത്തുന്ന മാന്ത്രികന്‍. പേരുകൊണ്ടുപോലും...
സിനിമയില്‍ അന്നേരം ഒരു പാട്ടുകേള്‍ക്കും.പാടുന്നയാള്‍ വിവശനായിരിക്കും.അല്ലെങ്കില്‍...
സമോവറായിരുന്നു സര്‍വ്വതിനും സാക്ഷി.ഫിഡല്‍കാസ്‌ട്രോയെ സി.ഐ.എ വിഷംകൊടുത്തുകൊല്ലാന്‍...
അനുസരണയില്ലാത്ത കുതിരയെപ്പോലെ അത് ആദ്യം ഇടത്തോട്ട് തലവെട്ടിക്കും.പിന്നെ...
രമണന്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സ് ഒരിക്കലും കാല്പനികതയുടെ കാനനഛായകളിലേക്ക് ആടുമേക്കാന്‍പോയിട്ടില്ല.പകരം ഭയം രണ്ടു പച്ച ഈര്‍ക്കിലികളായി മുന്നില്‍ പത്തിയാട്ടി.ചുവന്ന കണ്ണുകളുള്ള ഒരു കുറിയ രൂപം പാമ്പിനെപ്പോലെ വളഞ്ഞു നിന്നു.അതായിരുന്നു...
വീട്ടില്‍നിന്ന് യാത്രപറഞ്ഞിറങ്ങുമ്പോള്‍ നനഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ആദ്യം അവ്യക്തമാകുന്ന കാഴ്ച വാതിലിനുപിന്നിലെ ചില മുഖങ്ങളാണ്.പടികടക്കുന്നതു വരെ ശിരസ്സിലുണ്ടാകും ചുളിവുവീണ ചില കൈത്തലങ്ങള്‍ തന്ന അനുഗ്രഹത്തിന്റെ തണുപ്പ്.വണ്ടി...
മനസ്സ് ഒരു സ്ലേറ്റ് പോലെയാണ്.കാലം മഷിപ്പച്ച കണക്കെയും.അങ്ങനെനോക്കുമ്പോള്‍ ഓര്‍മ്മകള്‍ അക്ഷരങ്ങളുമാണ്.മാഞ്ഞുപോകുമ്പോഴും ഒരു നനവ് ബാക്കിനില്‍ക്കും.മനസ്സിനെ സ്ലേറ്റെന്നുവിളിക്കാന്‍ മറ്റൊന്നുകൂടിയുണ്ട്.ഓര്‍മ്മകളുടെ അക്ഷരമാല...
പറന്നു നടക്കുമ്പോള്‍ വെളുത്ത പൂമ്പാറ്റകളാണെന്നുതോന്നും. മുഖത്തുവന്നണയവേ അമ്മയുടെ പഞ്ഞികൊണ്ടുള്ള ഉമ്മപോലെ. ഉള്ളം കൈയില്‍നിന്ന് ഉയര്‍ന്നുയര്‍ന്ന് കണ്ണെത്താത്ത ദൂരത്തേക്ക് പോയ്മറയുന്ന ഒരു തുണ്ട്. ചിറകില്ലാതെ പറക്കുന്ന ചന്തം....
ശരിയ്ക്കും അങ്ങനെ ഒരാളെ നീ കണ്ടിരുന്നോ....? ഒരിക്കല്‍ അവനോട് ചോദിച്ചു.ഫോണിനപ്പുറത്തു കേട്ട ചിരിക്ക് മുറുക്കാന്റെ ചുവന്ന നിറമായിരുന്നിരിക്കണം. അല്ലെങ്കില്‍ നിറഞ്ഞ മദ്യക്കുപ്പി പോലെ അവന്‍ തുളുമ്പുകയാകണം.മൂക്കാതെ പഴുത്ത പേരയ്ക്കയുടെ...
അച്ഛന്റെ ഡയറിയിലാണ് ആ പേരും വിലാസവും ആദ്യം കണ്ടത്. അതിലേയ്ക്ക് നോക്കുമ്പോള്‍ ഒരത്ഭുത തൈലത്തിന്റെ മണം പരക്കുന്നതു പോലെ തോന്നുമായിരുന്നു. കഷണ്ടിക്ക് മരുന്നു കണ്ടിപിടിച്ച ഗോപാലകൃഷ്ണന്‍ നായര്‍ അസൂയയുണ്ടാക്കുന്ന കാഴ്ചയായിരുന്നു...
ബ്രാഡ്ഫഡ് വെസ്റ്റിലെ ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി 1997-ലെ പൊതുതിരഞ്ഞെടുപ്പില്‍ മാര്‍ഷ സിങ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിനും അനുയായികള്‍ക്കും നേരിടേണ്ടിവന്ന വെല്ലുവിളികള്‍ ഏറെയായായിരുന്നു. ഭീഷണികളും അക്രമവുമൊക്കെ നേരിടേണ്ടിവന്നെങ്കിലും 41.5 ശതമാനം വോട്ടുകള്‍ നേടി അദ്ദേഹം ബ്രാഡ്ഫഡ് വെസ്റ്റ് പിടിച്ചെടുത്തു. പിന്നീട് 2001-ലും 2005-ലും 2010-ലും നടന്ന പൊതുതിരഞ്ഞെടുപ്പുകളിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ മാര്‍ഷ സിങ് വിജയം കണ്ടു. തുടരെ നാലുതവണ മണ്ഡലം നിലനിര്‍ത്തിയതോടെ ലേബര്‍ പാര്‍ട്ടിയില്‍ സ്വാധീനശക്തിയുള്ള നേതാവായി അദ്ദേഹം മാറി. 2010-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബ്രിട്ടനില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് അധികാരത്തില്‍ വന്നതെങ്കിലും ബ്രാഡ്ഫഡ് വെസ്റ്റില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ഥിയായ സാഹിദ് ഇക്ബാലിനെ 5763 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത് മാര്‍ഷയുടെ ജനപിന്തുണ വെളിപ്പെടുത്തുന്നു. ബ്രിട്ടനിലെ ആദ്യ സിഖ് വംശജനായ പാര്‍ലമെന്റംഗമാണ് മാര്‍ഷ സിങ്. 1954-ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹം കുടുംബം ബ്രിട്ടനിലേക്ക് മാറിയതോടെ ചെറുപ്പത്തില്‍ത്തന്നെ അവിടെയെത്തി. ബേല്‍ വ്യൂ ബോയ്‌സ് സ്‌കൂളിലും ലോഗ്ബറോ സര്‍വകലാശാലയിലുമായി പഠനം പൂര്‍ത്തിയാക്കിയ മാര്‍ഷ, ഇംഗ്ലീഷ് ഭാഷയിലും രാഷ്ട്രമീമാംസയിലും സാമ്പത്തികശാസ്ത്രത്തിലും യൂറോപ്യന്‍ ചരിത്രത്തിലും ബിരുദം നേടി. രാഷ്ട്രീയത്തിലേക്കെത്തുന്നതിനുമുമ്പ് ദീര്‍ഘകാലം മാര്‍ഷ മറ്റ് ജോലികളില്‍ ഏര്‍പ്പെട്ടു. ലോയ്ഡ്‌സ് ബാങ്കിലൂടെയാണ് തുടക്കം. പിന്നീട് ബ്രാഡ്ഫഡ് കമ്യൂണിറ്റി റിലേഷന്‍സ് കൗണ്‍സിലിലെ വിഭ്യാഭ്യാസ വകുപ്പില്‍ 1983 മുതല്‍ 1990 വരെ ജോലി ചെയ്തു. 1990 മുതല്‍ 1997 വരെ ബ്രാഡ്ഫഡ് കമ്യൂണിറ്റി ഹെല്‍ത്ത് ട്രസ്റ്റിലും പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ നേടിയെടുത്ത ജനപിന്തുണയാണ് തിരഞ്ഞെടുപ്പില്‍ മാര്‍ഷയ്ക്ക് സഹായകാമായത്. ജമ്മു കശ്മീരിലെയും ബ്രിട്ടനിലെ സിഖ് വംശജരുടെയും പ്രശ്‌നങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ മാര്‍ഷ നടത്തിയ ശ്രമങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പുകളില്‍ പലതിലും ശക്തമായ നിലപാടെടുക്കാനും മാര്‍ഷയ്ക്കായിട്ടുണ്ട്. സ്വവര്‍ഗാനുരാഗം അംഗീകരിക്കുന്നതിനെ ശക്തമായി അനുകൂലിച്ച മാര്‍ഷ ഇറാഖ് യുദ്ധത്തിനെതിരെ കടുത്ത നിലപാടു സ്വീകരിച്ചു. പാര്‍ലമെന്റിലെ സെലക്ട് കമ്മറ്റികൡ രണ്ടുതവണ അംഗമായി. 1997-2005 കാലയളവില്‍ ആഭ്യന്തര വകുപ്പിലെയും 2005-10 കാലയളവില്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് കമ്മിറ്റിയിലുമാണ് പ്രവര്‍ത്തിച്ചത്. 1986 മുതല്‍ 1991 വരെ ലേബര്‍ പാര്‍ട്ടിയുടെ ബ്രാഡ്ഫഡ് വെസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായിരുന്ന മാര്‍ഷ, 1996 മുതല്‍ ഒരുവര്‍ഷം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 1971-ലായിരുന്നു വിവാഹം. സീത കൗറാണ് ഭാര്യ. ഒരു മകനും ഒരു മകളുമുണ്ട്. rgirishkumar@gmail.com