അഡ്‌ലൈഡ്: കുട്ടികള്‍ക്ക് അവധികാലത്ത് ആടിപ്പാടി രസിക്കാന്‍ മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്‌കൂള്‍ വി.ബി.എസ്. 2017 ആരംഭിക്കുന്നു. ഏപ്രില്‍ 22 മുതല്‍ 25 വരെ വുഡ്വില്ലിലെ സെന്റ് മാര്‍ഗററ്റ് ദേവാലയ അങ്കണത്തിലാണ് ബൈബിള്‍ പഠന ക്ലാസുകള്‍.

കുട്ടികളെ പരിശീലിപ്പിക്കുന്നതിന്റെ പ്രാവീണ്യം നേടിയ ഡോ.അബി വര്‍ഗീസ് തോമസ്, മെല്‍ബണ്‍ നേതൃത്വം നല്‍കും. ''Your Kingdom Come' (നിന്റെ രാജ്യം വരേണമേ) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിള്‍ കഥകളും, പാട്ടുകളും, മെറ്റീരിയല്‍സും, കളികളും (Fun Games) മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരി സഭകളിലെ 100 ഓളം കുട്ടികള്‍ പങ്കെടുക്കുമെന്ന് കണ്‍വീനര്‍ ജോണ്‍ കെ.മാമന്‍ അറിയിച്ചു. 22 ന് രാവിലെ 9 ന് ഫാ.സുനില്‍ മാത്യു (സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. 25 ന് വൈകീട്ട് 3 മണിക്ക് വികാരി വര്‍ഗീസ് ചെറിയാന്റെ അധ്യക്ഷതയില്‍ ചേരുന്ന ഗ്രാന്റ് ഫിനാലെ സമ്മേളനത്തില്‍ ഫാ.ഡോ.ഫ്രെഡറിക് ഇലുവാതിങ്കല്‍ സമാപന സന്ദേശം നല്‍കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സമാപന വേദിയില്‍ വിതരണം ചെയ്യും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0422150921

വാര്‍ത്ത അയച്ചത് : അജിത്.കെ.വര്‍ഗിസ്