ബ്രിസ്‌ബെന്‍: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെനില്‍ നടക്കുന്ന ആസ്‌ട്രോ ഏഷ്യാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.കെ.വി.തോമസ് എം.പി.ക്കും സംഘത്തിനും എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി. ഒ.ഐ.സി.സി. ഭാരവാഹികളായ ജോബി ചന്ദ്രന്‍ കുന്നേല്‍, സിബിന്‍, ടോമി, നിതിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോണ്‍സല്‍ അര്‍ച്ചനാ സിംഗ്, സെക്കന്റ് സെക്രട്ടറി സന്‍ജയ് അസ്താന എന്നിവരും പ്രൊഫ.തോമസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘത്തെ സ്വീകരിച്ചു.

വാര്‍ത്ത അയച്ചത് : തോമസ് ടി ഓണാട്ട്