ബെന്‍ഡിഗോ: ബെന്‍ഡിഗോയില്‍ താമസിക്കുന്ന മലയാളിക്കൂട്ടായ്മയായ ബെന്‍ഡിഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഈവര്‍ഷം വളരെ വിപുലമായി ആചരിക്കുകയാണ്. സെപ്റ്റംബര്‍ 17 ന് രാവിലെ ഓള്‍ ഓസ്രേലിയ വടംവലി മല്‍സരത്തോടെ പരിപാടികള്‍ ആരംഭിക്കും. വടംവലിക്കായി ബ്രിസ്ബയിന്‍, സിഡ്‌നി അഡ്ലെയ്ഡ്, പെര്‍ത്ത്, മെല്‍ബണ്‍ തുടങ്ങിയ സ്ഥലത്തെ പ്രമുഖര്‍ പങ്കെടുക്കും. തുടര്‍ന്ന് ഓണാഘോഷങ്ങളുടെ ചടങ്ങുകള്‍ ആരംഭിക്കും വിഭവ സമ്യദ്ധ മായ കേരളീയതനിമയുടെ പര്യായമായ ഓണസദ്യ വിളമ്പും, ശേഷം കലാപരിപാടികള്‍ നടത്തപ്പെടും. ബെന്‍ഡി ഗോയിലെ കൊച്ചുകലാകാരന്‍മാരും കലാകാരികളും അവതരിപ്പിക്കുന്ന കലാപരിപാടികള്‍, നൃത്തനൃത്യങ്ങള്‍, ഭരതനാട്യം, ഒപ്പന, ബെന്‍ഡിഗോ യൂത്ത് അവതരിപ്പിക്കുന്ന പരിപാടികള്‍ എന്നിവ അരങ്ങേറും. ബെന്‍ഡിഗോയില്‍ പുതിയതായി ആരംഭിക്കുന്ന ചെണ്ടമേള ബാന്‍ഡിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കും. ചടങ്ങുകള്‍ രാവിലെ 10 ന് ഈഗിള്‍ ഹോക്കിലെ സെന്റ്. ലിബേരിയസ് ഹാളിലാണ് നടക്കുക.

വാര്‍ത്ത അയച്ചത് : ജോസ്