ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (O.I.C.C ) ന്റെയും കെ.പി.സി.സി. കലാസംസ്‌കാരിക സംഘടന വിചാര്‍ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഒ.ഐ.സി.സി. ടൗണ്‍സ്വില്ലെ സെക്രട്ടറി സുരേഷ് പോളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന നിര്‍ദ്ധരരായ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഒ.ഐ.സി.സി. ടൗണ്‍ വില്ല ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. വര്‍ഷം തോറും നല്‍കി വരുന്ന ഇത്തരം ധനസഹായം സമൂഹത്തിനാകെ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

ഒ.ഐ.സി.സി. നടത്തിവരുന്ന വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങളെപറ്റി ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തു വരുന്ന പ്രതിനിധികള്‍ സംസാരിച്ചു. യോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, ഡോ.കെ.എന്‍ ബെത്തി, കെ.ജി.ഹരി, ബിജു കുമ്പിക്കന്‍ തുടങ്ങിയ സാമൂഹ്യ - രാഷ്ട്രീയ നേതാക്കള്‍ ആശംസാ പ്രസംഗം നടത്തി. ഒ.ഐ.സി.സി. നേതാവ് ജോസ്മോന്‍ ആനതരിക്കല്‍ നന്ദി പറഞ്ഞു.