കാന്‍ബറ: സിനിമ താരങ്ങള്‍ അണിനിരക്കുന്ന മെഗാഷോ 'ഓസ്ട്രേലിയന്‍ ഡ്രീംസ്' കാന്‍ബറയില്‍ ഏപ്രില്‍ 28-നു നടക്കും. വൈകുന്നേരം 6.30-നു ക്യൂന്‍ബെയ്ന്‍ ബൈസന്റണിയല്‍ ഹാളിലാണ് പരിപാടി. സിനിമ താരങ്ങള്‍ ആയ സുരാജ് വെഞ്ഞാറംമൂട്, വിനീത് എന്നിവരും, തെന്നിന്ത്യന്‍ നായികയും നര്‍ത്തകിയുമായ ലക്ഷ്മി ഗോപാലസ്വാമിയും ഒന്നുചേരുന്ന ഷോ കോമഡിക്കും, നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 

ഷംന കാസിം, സൗത്ത് ഇന്ത്യന്‍ നടി ശ്രുതി ലക്ഷ്മി, നടന്‍ രജത് മേനോന്‍,ഗായകരായ അഫ്‌സല്‍, വിവേകാനന്ദന്‍, മെറിന്‍, കോമഡി താരങ്ങളായ സിറാജ് പയ്യോളി, ഉല്ലാസ് പന്തളം എന്നിവരും പങ്കെടുകക്കും. സുശാന്ത് (കീബോര്‍ഡ്), നിഖില്‍ റാം(ഫ്‌ളൂട്ട്), തനൂജ് (ഡ്രം), ഹരികൃഷ്ണ മൂര്‍ത്തി (തബല), പോള്‍സണ്‍ (തബല), സൗണ്ട് എന്‍ജിനീയര്‍മാരായ വിജയ് ജോസഫ്, ഫ്രാന്‍സിസ് കൊള്ളനൂര്‍ എന്നിവര്‍ ലൈവ് ഓര്‍ക്കസ്ട്രയില്‍ അണിചേരുന്നു.  വിനീതാണ് മെഗാഷോയുടെ സംവിധായകന്‍.         

പോപ്പ്കോണ്‍ എന്റര്‍ടൈന്‍മെന്റ്, ത്രീ സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് എന്നിവര്‍ സംയുക്തമായി കാന്‍ബറ മലയാളി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഓസ്ട്രേലിയന്‍ ഡ്രീംസ് മെഗാഷോ സംഘടിപ്പിച്ചിരിക്കുന്നത്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 

എല്‍ദോ - ഫോണ്‍: 0432539803
റ്റിബിന്‍ - 0469904019

വാര്‍ത്ത അയച്ചത് : ജോമി പുലവേലില്‍