മെല്‍ബണ്‍: മെല്‍ബണ്‍ സീറോമലബാര്‍ രൂപത രൂപീകൃതമായിട്ട് മാര്‍ച്ചില്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസികളുടെ അകമഴിഞ്ഞ പിന്തുണ കിട്ടുകയും ഓസ്‌ട്രേലിയായുടെ വിവിധ പ്രദേശങ്ങളില്‍ സ്വന്തം പള്ളിയെന്ന തീരുമാനം ഏതാണ്ട് നടപ്പിലായിക്കഴിഞ്ഞു. അതില്‍ മെല്‍ ബണ്‍ സൗത്തിലെ പള്ളിക്കായി പ്രാര്‍ത്ഥനാനുമതി ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റോമിലെ രണ്ടാമനും പൗരസ്ത്യ സഭയുടെ തിരു സംഘത്തിന്റെ അധ്യക്ഷന്‍ കൂടിയായ കര്‍ദിനാള്‍ ലെയ നാര്‍ഡോ സാന്ദ്രി മെല്‍ബണ്‍ സൗത്തിലെ വിശ്വാസികളെ കാണുവാനും ദിവ്യബലിയര്‍പ്പിക്കാനും എത്തുന്നത്. ഈ പരിപാടി ഒരുവന്‍വിജയമാക്കി തീര്‍ക്കുവാന്‍ രൂപതാ തലത്തില്‍ തന്നെ അതിന്റെ നടപടികള്‍ ഊര്‍ജിതമായി നടന്നു വരുന്നു. മെയ് 14 ന് ഉച്ചകഴിഞ്ഞ് 3.30 ന് സൗത്തിലെ ഡാന്‍ഡിനോംഗ് സെന്റ്.ജോണ്‍സ് കേളേജിന്റെ ഓഡിറ്റോറിയത്തിലാണ് കര്‍ദിനാളിന്റെ വിശുദ്ധ ബലിയും ചടങ്ങുകളും നടക്കുക. സാന്ദ്രി പിതാവിനോടൊപ്പം മാര്‍പാപ്പയുടെ ഓസ്ട്രലിയായുടെ സ്ഥിരംപ്രതിനിധി അഡോള്‍ ഫോ റ്റിറ്റോ ലാനാ മെത്രപ്പോലീത്തയും മുഴുവന്‍ മലയാളി വൈദികരും ചടങ്ങില്‍ പങ്കെടുക്കും. തിരുസംഘത്തിന്റെ തലവനും അപ്പസ്‌തോലിക് ന്യൂണ്‍ഷോയും ആദ്യമായാണ് മെല്‍ബണ്‍ സീറോ മലബാര്‍ രൂപത സന്ദര്‍ശിക്കുന്നത്. മെല്‍ബണ്‍ ഏരിയായിലെ മൂന്ന് ഇടവകകളും അയല്‍ ഇടവകയിലെ വിശ്വാസികളും ചടങ്ങിന് വരുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്. 

വാര്‍ത്ത അയച്ചത് : ജോസ് എം. ജോര്‍ജ്