മെല്‍ബണ്‍: ഫാ.ടോം ഉഴുന്നാലില്‍ ഭീകരരുടെ പിടിയിലായി ഒരു വര്‍ഷം തികയുന്ന മാര്‍ച്ച് 4 ന് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കാന്‍ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതാ അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ അഭ്യര്‍ത്ഥിച്ചു. മാര്‍ച്ച് 4 ന് പ്രാര്‍ത്ഥനയുടെയും ഉപവാസത്തിന്റെയും പരിത്യാഗപ്രവര്‍ത്തികളുടെയും ദിനമായി ആചരിക്കാന്‍ ഓസ്ട്രേലിയായിലെ സീറോ മലബാര്‍ രൂപതാംഗങ്ങളോട് പിതാവ് സര്‍ക്കുലറിലൂടെ ആഹ്വാനം ചെയ്തു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും മാര്‍ച്ച് 5 ന് ദിവ്യബലിയോട് ചേര്‍ന്ന് ഫാ.ടോമിന്റെ മോചനത്തിനായി മധ്യസ്ഥ പ്രാര്‍ത്ഥനകളും ആരാധനയും ഉണ്ടാകും.
വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍