മെല്‍ബണ്‍: നോര്‍ത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗവും ഈസ്റ്റര്‍-വിഷു ആഘോഷവും ഏപ്രില്‍ 22 ന് വൈകീട്ട് 5 മണി മുതല്‍ എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ചു നടത്തുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ക്ലബിലെ അംഗങ്ങളൂടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കു വേണ്ടി സ്‌പെല്ലിങ്ങ് ബീ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ക്ലബ് പ്രസിഡന്റ് മെല്‍വിന്‍ ഡൊമിനിക്കിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗത്തില്‍ സെക്രട്ടറി റോഷന്‍ സജു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ ഷാജി മാത്യു കണക്കുകളും അവതരിപ്പിക്കും. വാര്‍ഷിക യോഗത്തിനു ശേഷം  2017-18 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളൂടെ തിരഞ്ഞെടുപ്പ് നടക്കും. സിജൊ കുര്യന്റെ നേതൃത്വത്തിലുള്ള റെഡ് ചില്ലീസ് കാറ്ററിങ്ങ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റ്യന്‍