മെല്‍ബണ്‍: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ നോമ്പുകാല ധ്യാനങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടക്കും. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.ജോര്‍ജ്ജ് പനയ്ക്കല്‍, സെഹിയോന്‍ യു.കെ. ഡയറക്ടര്‍ ഫാ.സോജി ഓലിയ്ക്കല്‍, എം.സി.ബി.എസ്. സന്യാസ സഭയിലെ ഫാ.ജെയിസണ്‍ കാഞ്ഞിരംപാറയില്‍ എന്നിവരാണ് ഈ വര്‍ഷത്തെ ധ്യാനങ്ങള്‍ നയിക്കുന്നത്. രൂപതയുടെ 24 ഓളം ഇടവകകളിലും മിഷനുകളിലുമായി നടക്കുന്ന നോമ്പുകാല ധ്യാനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മെല്‍ബണ്‍ രൂപതയുടെ റിട്രീറ്റ് കോര്‍ഡിനേറ്റര്‍ ഫാ.തോമസ് ആലുക്ക അറിയിച്ചു.

വാര്‍ത്ത അയച്ചത് : പോള്‍ സെബാസ്റ്റിയന്‍