ബ്രിസ്‌ബെന്‍: ബ്രിസ്‌ബെന്‍ നോര്‍ത്ത് സെന്റ് അല്‍ഫോണ്‍സ കാത്തലിക് കമ്യൂണിറ്റി സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ്റ് ദര്‍ശനം 2017 സംഘടിപ്പിച്ചു. ചെമ്‌സൈഡ് വേസ്റ്റ് ക്രേഗ്‌സ്‌ലി സ്റ്റേറ്റ് ഹൈസ്‌കൂള്‍ ഹാളില്‍ വെച്ചായിരുന്നു പരിപാടികള്‍ നടന്നത്. 

cultural fest

ക്യൂന്‍സ് ലാന്‍ഡ് ഷാഡോമിനിസ്റ്റര്‍ ഫോര്‍ മള്‍ട്ടിക്കള്‍ച്ചറല്‍ അഫേയേഴ്‌സ് സ്റ്റീവ് മിനിക്കിന്‍ എം.പി.ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി ട്രേസി ഡേവീസ് എം.പി. ലിയാന്‍ ലിനാര്‍ഡ് എം.പി. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സെന്റ് അല്‍ഫോണ്‍സാ പള്ളി വികാരി ഫാ.എബ്രഹാം കഴുന്നടിയില്‍ സ്വാഗതവും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ജോളി കരുമത്തി നന്ദിയും പറഞ്ഞു.

cultural fest

സംഘഗാനമത്സരത്തില്‍ ബ്രിസ്‌ബെന്‍ സൗത്ത് സെന്റ് തോമസ് കമ്യൂണിറ്റി ഒന്നാം സമ്മാനം നേടി. യുവജന സംഘടനകള്‍ നേതൃത്വം നല്‍കിയ കള്‍ച്ചറല്‍ ഫെസ്റ്റില്‍ മാര്‍ഗം കളി, ചവിട്ടുനാടകം, സംഘനൃത്തങ്ങള്‍, ബൈബിള്‍ നാടകങ്ങള്‍ എന്നിവ അരങ്ങേറി. സിബി ജോസഫും, ബാസ്റ്റിന്‍ ആന്റണിയും ആഘോഷകമ്മിറ്റിക്ക് നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : ജോളി കരുമത്തി