Jul 20, 2018

അവറാൻ
മുട്ടിൽ: മടക്കിമലയിലെ കോൺഗ്രസ് പ്രവർത്തകൻ മാങ്കേറ്റിങ്കര അവറാൻ (62) അന്തരിച്ചു. പിതാവ്: പരേതനായ അയമൂട്ടി. മാതാവ്: അലിയുമ്മ. ഭാര്യ: സുലൈഖ. മക്കൾ: സാഹിറ, സുനീറ, നസീറ, സെമീർ. മരുമക്കൾ: നാസർ, സഹ്ബുള്ള, കബീർ.

ബ്രിജിത്ത   
പുല്പള്ളി: അത്തിക്കുനി അങ്ങാടിയത്ത് പരേതനായ ലൂയിസിന്റെ ഭാര്യ ബ്രിജിത്ത (95) അന്തരിച്ചു. മക്കള്: എല്സി (അമൃത ഹോസ്പിറ്റല് എറണാകുളം), പുഷ്പ തോമസ്. മരുമക്കള്: തങ്കച്ചന്, തോമസ് (റിട്ട. ഹെഡ്മാസ്റ്റര് എസ്.എന്.എ.എല്.പി. സ്കൂള് കാപ്പിസെറ്റ്).

സരള
നരിക്കുനി: നരിക്കുനി വയലിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരള (72) അന്തരിച്ചു. മക്കൾ: ഗീത, സുധീഷ്, സന്തോഷ്. മരുമക്കൾ: ബിബിൽകുമാർ, ഷിനി, അമ്പിളി.

കൃഷ്ണൻ
കൊയിലാണ്ടി: കോരങ്കണ്ടത്തിൽ കൃഷ്ണൻ (73) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: സുനിൽകുമാർ, സുരേഷ്കുമാർ, ഗീത, സുധ.
മരുമക്കൾ: ബാബു കട്ടയിൽ, ബാലകൃഷ്ണൻ, രാജി, ലിസി. സഹോദരങ്ങൾ: ലക്ഷ്മി, എം. നാരായണൻ, കരുണാകരൻ (കരുണ ബേക്കറി), ശാന്ത, ജാനകി, പരേതരായ ഭാസ്കരൻ, ചാത്തുക്കുട്ടി.

അമ്മോട്ടി
ചെറുകുളം: കൊയമ്പുറത്ത് അമ്മോട്ടി (76) അന്തരിച്ചു. ഭാര്യ: ആയിശുമ്മ. മകൻ: ഹാഷിം. മരുമകൾ: റജീനഭ  

കാർത്യായനി അമ്മ
ഫറോക്ക്: ചെറുവണ്ണൂർ മധുരബസാർ പരേതനായ ചെള്ളാത്ത് ശങ്കരൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (85) അന്തരിച്ചു. മക്കൾ: മംഗളം, ഗൗരി, ദുർഗ, പ്രദീപ് കുമാർ,  ഷീബ (വനിതാ സഹകരണസംഘം കല്ലമ്പാറ).

കല്യാണി
മൊകേരി: ചങ്ങരംകുളത്തെ കുറ്റിയിൽ പറമ്പത്ത് പരേതനായ കടുങ്ങ്വാന്റെ ഭാര്യ കല്യാണി (95) അന്തരിച്ചു. മക്കൾ: മാണി, മാതു, പൊക്കൻ, കുമാരൻ, നാണു (സി.പി.എം. പൊട്ടക്കുളങ്ങര ബ്രാഞ്ച് മെമ്പർ), കൃഷ്ണൻ, രാജൻ (വില്ലേജ് ഓഫീസ് വാണിമേൽ), പരേതയായ ദേവി. മരുമക്കൾ: ദേവി, ചന്ദ്രി, ജാനകി, സൗദാമിനി, സജിത, പരേതരായ കുമാരൻ. ഒണക്കൻ.

ചന്ദ്രന്
കായക്കൊടി: വൃക്കരോഗ ബാധയെത്തുടര്ന്ന് മെഡിക്കല് കോളേജില് ചികിത്സയിലായിരുന്ന ജനകീയം ജീപ്പ് ഡ്രൈവര് കരിമ്പാലക്കണ്ടി പുറത്തൂട്ടയില് ചന്ദ്രന് (54) അന്തരിച്ചു. സി.പി.എം. കരിമ്പാലക്കണ്ടി ബ്രാഞ്ച് അംഗം, മോട്ടോര് തൊഴിലാളി യൂനിയന് സി.ഐ.ടി.യു. തൊട്ടില്പ്പാലം സെക്ഷൻ അംഗം, ഡി.വൈ.എഫ്.ഐ. കരിമ്പാലക്കണ്ടി മുന് യൂനിറ്റ് സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ശൈല. മക്കള്: ഷിജിന, ഷിബീന.
മരുമക്കള്: അര്ജുന്, രജീഷ്. സഹോദരങ്ങള്: പുറത്തൂട്ടയില് ശങ്കരന് (സി.പി.എം. കരിമ്പാലക്കണ്ടി ബ്രാഞ്ച് അംഗം), കണാരന്, ജാനു, വനജ.

അബൂബക്കർ
വെങ്ങളം: ചെറിയപറമ്പില് അബൂബക്കര് (71) അന്തരിച്ചു. ഭാര്യ: സഫിയ.
 മക്കള്: അബ്ദുല് ബാസിത് (ദുബായ്), മുഹമ്മദ് ശുഹൈബ് (മലബാര് ഗോള്ഡ് ദുബായ്), റുക്കിയ. മരുമകന്: ബി.കെ. ഷമീര്. സഹോദരങ്ങള്: പരേതരായ കുഞ്ഞിമൂസ്സ, അസ്സന് കുഞ്ഞി, മുഹമ്മദ്, കുഞ്ഞിരായന്, ബിയ്യാത്തു, ആമിന.

ബാലകൃഷ്ണൻ നായർ
കായലം: മാങ്കുടി പൊറ്റമ്മല് എരഞ്ഞാമ്പുറത്ത് ബാലകൃഷ്ണന് നായര് (റിട്ട. പോസ്റ്റല് ഡിപ്പാര്ട്ട്മെന്റ് -74) അന്തരിച്ചു. ഭാര്യ: ചന്ദ്രമതി അമ്മ. മക്കള്: മനോജ്കുമാര്, ബിന്ദു. മരുമകന്: മനോജ്കുമാര് (പോസ്റ്റ്ഓഫീസ്, ചാലപ്പുറം).

കുഞ്ഞിരാമൻ
കുറ്റ്യാടി: പൂളത്തറ കുഞ്ഞിരാമൻ (60) അന്തരിച്ചു. ഭാര്യ: സുശീല. മക്കൾ: രജിലേഷ്, രനിഷ, രമ്യ. മരുമക്കൾ: വിനോദൻ (മൊയിലോത്തറ), രജീഷ് (എരവട്ടൂർ), പൂജ. സഹോദരങ്ങൾ: നാണു, രാധ, യശോധ.

കാര്ത്യായനി  
വെള്ളിപറമ്പ്: ചെറുകുന്നുമ്മല് കാര്ത്യായനി (75) അന്തരിച്ചു. മക്കള്: സുനില്കുമാര് , ഉദയ, ബിന്ദു, പരേതനായ സുരേന്ദ്രന്. മരുമക്കള്: വിജയകുമാര്, സതീഷന്, സ്വപ്ന , സംഗീത.
ജയകുമാർ വിജയതിലക്  മാനന്തവാടി: പായോട് ഐശ്വര്യ നിവാസിൽ ജയകുമാർ വിജയതിലക് (83) അന്തരിച്ചു.

പോളി
മുക്കാട്ടുകര: ചിറയത്ത് മഞ്ഞിയിൽ ഔസേപ്പിന്റെ മകൻ പോളി (59) അന്തരിച്ചു. അമ്മ: അന്നമ്മ.
ഭാര്യ: സോജ.  മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമകൻ: ആന്റണി.

രമണി
 പൊറത്തിശ്ശേരി: കിങ് കോർണർ നഗർ അണ്ടേഴത്ത് പരേതനായ ശ്രീനിവാസന്റെ ഭാര്യ രമണി (70) അന്തരിച്ചു.
 മക്കൾ: സുദർശൻ, സ്മിത. മരുമക്കൾ: അശ്വതി, സുരേന്ദ്രൻ.

സുബ്രഹ്മണ്യൻ
കാര്യാട്ടുകര: കാര്യാട്ടുകരക്കാരൻ സുബ്രഹ്മണ്യൻ (71) അന്തരിച്ചു. സഹോദരങ്ങൾ: വാസു, ഗോപി, രവി, പരേതനായ ബാലൻ.

വിൻസെന്റ്
കാട്ടൂർ: പാനികുളം വിൻസെന്റ് (64) അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി. മക്കൾ: ഷെറിൻ, അരുൺ. മരുമകൻ: ജോർജ് ഇലഞ്ഞിക്കൽ.

വി.ഡി. ജോണി
അയ്യന്തോൾ: തൃശ്ശൂർ സെന്റ് തോമസ് കോളേജ് മുൻ അധ്യാപകൻ വടക്കേത്തല ജോണി (73) അന്തരിച്ചു. ഭാര്യ: ഗ്രേയ്സി. സഹോദരങ്ങൾ: പരേതനായ മൈക്കിൾ, പരേതനായ റപ്പായി, പോൾ, പ്രൊഫ. ജോസഫ് വടക്കേത്തല, ഫാ. ജോർജ് വടക്കേത്തല, ഇഗ്നേഷ്യസ്, ഡോ. ഫിലോമിന തോമസ് ചക്കുപുരയ്ക്കൽ, ലൂസി ജോയ് ചിറയത്ത്.

മേരി
ഒല്ലൂർ: തട്ടിൽ നടയ്ക്കലാൻ ലോനപ്പൻ ഫ്രാൻസിസിന്റെ ഭാര്യ മേരി (74) അന്തരിച്ചു. മകൾ: ആൻസി. മരുമകൻ: ഷാജു.

രാമദാസ്
പുറനാട്ടുകര: ചേമ്പാല രാമൻനായരുടെ മകൻ ദ്വാരകയിൽ രാമദാസ് (68) അന്തരിച്ചു. പുറനാട്ടുകര എൻ.എസ്.എസ്. കരയോഗം ഭരണസമിതി അംഗവും വിമുക്തഭടനുമായിരുന്നു. ഭാര്യ: ലളിതാംബിക. മക്കൾ: വൈശാഖ്, ലാവണ്യ. മരുമകൻ: അനൂപ്.

തോമസ് വിൻസെന്റ്
പേരാമംഗലം: നീലങ്കാവിൽ തോമസ് വിൻസെന്റ് (62) അഹമ്മദാബാദിൽ അന്തരിച്ചു. ഭാര്യ: ജോയ്സി. മക്കൾ: സിന്റ, ജോയൽ.

പി.സി. ജോണി
കൊമ്പത്തുകടവ്: പുനേലിപറമ്പിൽ പി.സി. ജോണി (72) അന്തരിച്ചു. ഭാര്യ: ലില്ലി. മക്കൾ: പ്രദീപ്, പ്രീതി. മരുമക്കൾ: ആൻസി, പോൾ കെ. ഡേവിസ്.

ബോബി
തിരൂർ: എടക്കളത്തൂർ ജോസിന്റെ മകൻ ബോബി (43) അന്തരിച്ചു. മാതാവ്: റോസി. ഭാര്യ: റോസ്മിൻ. മകൻ: എയ്ബൽ.

പി.എസ്. സുരേഷ്
പറവൂര്: കടവത്ത് റോഡ് പാക്കുന്നത്ത് വീട്ടില് ശങ്കരനാരായണന് ആചാരിയുടെ മകന് പി.എസ്. സുരേഷ് (42) അന്തരിച്ചു. അമ്മ: തങ്കമ്മ.

എം.വി. പൗലോസ്
പുല്ലുവഴി: അതിരപ്പാനായില് (കുട്ടാടന്) എ.വി. പൗലോസ് (76) അന്തരിച്ചു.

റഹ്മബീവി
ചുള്ളിക്കല്: പറവാനമുക്ക് ജൻമപ്പറമ്പില് എ.എം. മുഹമ്മദിന്റെ ഭാര്യ റഹ്മബീവി (70) അന്തരിച്ചു. മക്കള്: അനിത, ജാസ്മിന്, നിഷ. മരുമക്കള്: ഇസ്മായില്, നസീര്, ജമാല്.

രവി തത്തമംഗലം
പള്ളുരുത്തി: കടേഭാഗം രവി തത്തമംഗലം (74) അന്തരിച്ചു. തപാല് വകുപ്പിലെ റിട്ട. ജീവനക്കാരനാണ്. ആര്.എം.എസ്. യൂണിയന് മുന് ജില്ലാ സെക്രട്ടറിയാണ്. ഭാര്യ: മണി. മക്കള്: ബിജു, പരേതനായ വിപിന്. മരുമകള്: സ്മിത.

കെ.പി. ഗോപാലകൃഷ്ണപിള്ള
കൊച്ചി: തിരുവനന്തപുരം വെള്ളയമ്പലം ശ്രീതിലകില് കെ.പി. ഗോപാലകൃഷ്ണപിള്ള (84) അന്തരിച്ചു. എല്.ഐ.സി. റിട്ട. ഉദ്യോഗസ്ഥനാണ്. തൊടുപുഴ കുറുമാത്ത് കുടുംബാംഗമാണ്. ഭാര്യ: ഡോ.ലളിതമ്മ (റിട്ട. ഗവ. ആയുര്വേദ കോളേജ്). മക്കള്: ഡോ. ലക്ഷ്മി (ഗവ: മെഡിക്കല് കോളേജ്), ബിജു ഗോപാല്. മരുമക്കള്: ഡോ. ശ്യാം സുന്ദര് (ജനറല് ഹോസ്പിറ്റല്), ബിനിമോള് (സെക്രട്ടേറിയറ്റ്).

ഗോപി
കൂത്താട്ടുകുളം: കോഴിപ്പിള്ളി ആര്ത്തുകാട്ടില് പരേതനായ രാമന്റെ മകന് ഗോപി (60) അന്തരിച്ചു. ഭാര്യ: ശോഭന, തട്ടക്കുഴ പുതുക്കാട്ട് കുടുംബാംഗം. മക്കള്: അഖില്, മഞ്ജു. മരുമകന്: അനീഷ്.

തങ്കമ്മ
പള്ളുരുത്തി: നമ്പ്യാപുരം ഫസ്റ്റ് ക്രോസ് റോഡ്, താണിക്കാപ്പള്ളി വീട്ടിൽ തങ്കമ്മ (75) അന്തരിച്ചു.  മകൻ: പരേതനായ കെ.എസ്. ബാബു. മരുമകൾ: ബിന്ദു.

പ്രഭാകരൻ നായർ
ആലുവ: തായിക്കാട്ടുകര കൊട്ടോണം പിറ്റായിക്കോടത്ത് പ്രഭാകരൻ നായർ (85) അന്തരിച്ചു. സ്റ്റാൻഡേർഡ് പോട്ടറീസ് കമ്പനി മുൻ ജീവനക്കാരനായിരുന്നു. ഭാര്യ: ശ്യാമള. മക്കൾ: വൈജയന്തി, വാസന്തി, ഉണ്ണികൃഷ്ണൻ, വിനോദ്, സുനിൽകുമാർ (മണിക്കുട്ടൻ). മരുമക്കൾ: ജയൻ, വിജയൻ, സജിത, ഷീജ.

ജെറോം
പറവൂര്: കൈതാരം കൊയ്മക്കാട് വീട്ടില് ജെറോം (62) അന്തരിച്ചു. ഭാര്യ: മേഴ്സി. മക്കള്: ജിപ്സന്, ജെംസി, ജിപ്സി. മരുമക്കള്: ജോസഫ് മാത്യു, ബോസ്കോ സെബാസ്റ്റ്യൻ.

പി.എക്സ്. ജോസഫ്
ഇടപ്പള്ളി: ചുറ്റുപാടുകര ലെനിൻ റോഡിൽ പി.എക്സ്. ജോസഫ് (കുഞ്ഞപ്പൻ -67) അന്തരിച്ചു.  ഭാര്യ: ബേബി ജോസഫ്.  മക്കൾ: സിബി, സിമി, സ്മിത. മരുമക്കൾ: നീതു, ജോർജ്, ഡെൽസൺ.

ജെ.എൽ.ദിവ്യ
കാരയ്ക്കാമണ്ഡപം: നടുവത്ത് കാർത്തികനിവാസിൽ ജെ.എൽ.ദിവ്യ (31) അന്തരിച്ചു. അച്ഛൻ: ജയചന്ദ്രൻ നായർ (റിട്ട. റെയിൽവേ). അമ്മ: ലതാകുമാരി. സഹോദരൻ: ദീപക് ജെ.എൽ. (റെയിൽവേ).

സുനിൽകുമാർ
തിരുവനന്തപുരം: നരുവാമൂട് വെള്ളാപ്പള്ളി ബേബിഭവനിൽ ഭുവനേന്ദ്രന്റെയും ബേബി ഗിരിജയുടെയും മകൻ സുനിൽകുമാർ (44) അന്തരിച്ചു.

ശിവൻകുട്ടി
കല്ലിയൂർ: തെറ്റിവിള ചാലറത്തലയ്ക്കൽവീട്ടിൽ പരേതരായ ഭരതൻ പണിക്കരുടെയും യശോദയുടെയും മകൻ ശിവൻകുട്ടി (62) അന്തരിച്ചു.

കൃഷ്ണമ്മ
നരുവാമൂട്: മൊട്ടമൂട് തലയ്ക്കോട്ടുകോണത്തു പുത്തൻവീട്ടിൽ കൃഷ്ണമ്മ (78) അന്തരിച്ചു.

കെ.പി.കെ.നായർ
തിരുവനന്തപുരം: പി.ടി.പി. നഗർ മണ്ണുവിളയിൽ (പ്ലോട്ട് നമ്പർ-176) കെ.പി.കെ.നായർ (90-റിട്ട. ജനറൽ മാനേജർ, ഫാക്ട്) അന്തരിച്ചു. ഭാര്യ: മീനാനായർ. മക്കൾ: ജ്യോതി, സതി, പ്രദീപ്.

ടി.സിന്ധു
തിരുവനന്തപുരം: പുന്നയ്ക്കാമുഗൾ മണ്ണിറക്കവിള ദർശനാഭവനിൽ സുദർശനന്റെ ഭാര്യ ടി.സിന്ധു (46) അന്തരിച്ചു.

വി.കമലമ്മപ്പിള്ള
പൂഴിക്കുന്ന്: എറിച്ചല്ലൂർ കീഴ്പുരയ്ക്കൽവീട്ടിൽ പരേതനായ വാസുദേവൻ നായരുടെ ഭാര്യ വി.കമലമ്മപ്പിള്ള (82) അന്തരിച്ചു. മക്കൾ: പദ്മകുമാരി, രാമചന്ദ്രൻ നായർ, മധുസൂദനൻ നായർ, രാധാകുമാരി, ശ്രീകണ്ഠൻ നായർ, അനിൽ വി.കെ.നായർ. മരുമക്കൾ: ഗോപിനാഥൻ നായർ, സുജാകുമാരി, പദ്മകുമാരി, ശ്രീകണ്ഠൻ നായർ, സിന്ധുലേഖ, ശ്രീവിദ്യ.

എസ്.എസ്.മഹാദേവ്
തിരുവനന്തപുരം: പേയാട് കുണ്ടമൺകടവ് സാന്റ് വ്യൂ വീട്ടിൽ (എസ്.എ.ആർ.കെ.എ.-4) എസ്.എസ്.മഹാദേവ് (ജൂനിയർ-83) അന്തരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: രാഹുല, ഷർമിള. മരുമക്കൾ: അമ്പിളി രാഹുല, ആനന്ദ്കുമാർ.

രാജാംബാൾ
തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരി ഗ്രാമത്തിൽ പരേതനായ വെങ്കിട്ടരാമയ്യരുടെ ഭാര്യ രാജാംബാൾ (93) ശ്രീവരാഹം വി.കെ.കെ. നഗർ വി.കെ.കെ.എൻ.ആർ.എ.ഡബ്ല്യു.എ.-14-ൽ അന്തരിച്ചു. മക്കൾ: പാർവതി അമ്മാൾ, രാമസ്വാമി ശർമ (റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ), വി.കൃഷ്ണമൂർത്തി , ശ്യാമള, ഗീത. മരുമക്കൾ: എൽ.പദ്മനാഭൻ , രാജലക്ഷ്മി, ടി.എച്ച്.സീത , പദ്മനാഭൻ (ചിന്നമണി), മനോഹരൻ.

ഗോപിനാഥ്
മനാമ: വടകര മന്തരത്തൂരിൽ പരേതനായ പടവഞ്ചേരി മീത്തൽ നാരായണൻ നമ്പ്യാരുടെ മകൻ ഗോപിനാഥ്  (58) ബഹ്റൈനിൽ അന്തരിച്ചു. കഴിഞ്ഞ 34 വർഷമായി ബഹ്റൈൻ അൽ ജിഷി കോർപ്പറേഷനിൽ ലോജിസ്റ്റിക് ഡിവിഷൻ മേധാവിയാണ്. സൽമാനിയാ ആശുപത്രിമോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

ഉദയകാന്ത്  
ബെംഗളൂരു: പാലക്കാട് ഒലവക്കോട് കല്ലേക്കുളങ്ങര  കുറുപ്പത്ത് ഉദയകാന്ത് (81) ബെംഗളൂരു ബാനസവാടി  ഒ.എം.ബി.ആര്. ലേഔട്ടില് അന്തരിച്ചു. മുന് മൈകോ ജീവനക്കാരനാണ്. ഭാര്യ: പരേതയായ സരളാ ഉദയകാന്ത്. മക്കള്: ഊര്മിള (ബെംഗളൂരു), മുരളി (ബഹ്റൈന്), സതീഷ് (ദുബായ്), സുധീഷ് (എഡ്ജ് അക്കാദമി, ബെംഗളൂരു). മരുമക്കള്: ആനന്ദ്, സംഗീത, സുമേജ, ജീന. ശവസംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കല്പ്പള്ളി ശ്മശാനത്തില്.

സിബി ജോര്ജ്
ന്യൂഡല്ഹി: മാളവ്യ നഗര് ഹോസ്റാണി 233-ല് താമസിക്കുന്ന പത്തനംതിട്ട സെയ്ന്റ് മേരീസ് റോഡ് ചെറുകുന്നത്ത് വീട്ടില് ജോര്ജ് തോമസിന്റെ മകന് സിബി ജോര്ജ് (25) അന്തരിച്ചു. മാതാവ്: ജോയ്സ്. സഹോദരി: റൂബി. ശവസംസ്കാരം പിന്നീട് നാട്ടില്.

വി.ആർ.സഹദേവൻ
കൊല്ലം: ഉളിയക്കോവിൽ നിത്യപ്രഭ നഗർ-92, കണ്ടോലിൽ വയലിൽ ചിത്തിരയിൽ വി.ആർ.സഹദേവൻ (67) അന്തരിച്ചു.
 ഭാര്യ: ഗിരിജ. മക്കൾ: ജിജി (ശ്രീനാരായണഗുരു സെൻട്രൽ സ്കൂൾ, എഴുകോൺ), സിജി (എസ്.ആർ.വി. ആയുർവേദ ഹോസ്പിറ്റൽ, തിരുവല്ല), അജു (യു.എസ്.എ.). മരുമക്കൾ: ദിജിമോൻ (ഗൾഫ്), വിപിൻ (പ്രൊഫ., അഷ്ടാംഗ ആയുർവേദ കോളേജ്, പട്ടാമ്പി).                

ജാനകി
ചേര്ത്തല: ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 12ാം വാര്ഡ് തിരുനല്ലൂര് കൈമനത്തുചിറയില് കരുണാകരന്റെ ഭാര്യ ജാനകി (84) അന്തരിച്ചു.  മക്കള്: സതീശന്, ഷാജി, വിജി. മരുമക്കള്: രാധാമണി, നിജമ്മ, അശോകന്.   

ഭാനുമതി അമ്മ
ആലപ്പുഴ: പറവൂർ ശ്രീനിലയം ഉണ്ണിക്കൃഷ്ണപ്പണിക്കരുടെ ഭാര്യ ഭാനുമതി അമ്മ (84) അന്തരിച്ചു.
 മക്കൾ: ബി.രാധാകൃഷ്ണൻ നായർ (ഒഡീഷ), ബി.പ്രസന്നകുമാരി, ബി.ശ്രീദേവി, ബി.സനൽകുമാർ (ലണ്ടൻ). മരുമക്കൾ: ലതാ രാധാകൃഷ്ണൻ നായർ, പി.വിശ്വനാഥപിള്ള (റിട്ട.ബി.എസ്.എൻ.എൽ.), എസ്.മോഹനദാസ്, അമ്പിളി സനൽകുമാർ.

ആർ.ഗോപാലകൃഷ്ണൻ നായർ
ആലപ്പുഴ: പറവൂർ കൃഷ്ണനിവാസിൽ ആർ.ഗോപാലകൃഷ്ണൻ നായർ (71) അന്തരിച്ചു. ഭാര്യ: സാവിത്രിയമ്മ. മക്കൾ: മായ, മഞ്ചു, പരേതനായ മധു. മരുമക്കൾ: ഹരികുമാർ, രഘുകുമാർ, ശ്രീലേഖ.

ടി.എം.രാജു
പാമ്പാടി-വെള്ളൂർ: തടിയിൽ ടെക്സ്റ്റയിൽസ് ഉടമ (സായിറാം) റ്റി.എം.രാജു(63) അന്തരിച്ചു. ഭാര്യ: രമണി രാജു പാമ്പാടി കുന്നേൽപറമ്പിൽ കുടുംബാംഗം. മക്കൾ: രേണു റ്റി.രാജു, അരുൺ റ്റി.രാജു. മരുമകൻ: അനസ്(സംക്രാന്തി).

മറിയാമ്മ
അമ്മഞ്ചേരി: കന്നുകുളം, നടുവത്തേട്ട് പരേതനായ ഫിലിപ്പിന്റെ ഭാര്യ മറിയാമ്മ(86) അന്തരിച്ചു. കുടമാളൂർ കിഴക്കേതിൽ കുന്നുംപുറത്ത് കുടുംബാംഗം. മക്കൾ: അപ്പച്ചൻ, ലീലാമ്മ, ജോളി, സണ്ണി, സജി, ബിനോയ്, പ്രഭ, പരേതനായ ബേബി. മരുമക്കൾ: ആനിയമ്മ, ലൂസി, കുര്യൻ, തോമസ്, മിനി, മിനി, ബിൻസി, സോണി.

തോമസ് മത്തായി
മൂന്നിലവ്: ചെറ്റകാരിക്കൽ തോമസ് മത്തായി (തൊമ്മച്ചൻ-83) അന്തരിച്ചു. ഭാര്യ: പരേതയായ റോസമ്മ പെരിങ്ങുളം പുല്ലാട്ട് കുടുംബാംഗമാണ്. മക്കൾ: ആനിയമ്മ ടോമി, സി.സോണിയ തോമസ്(പ്രാർത്ഥനാഭവൻ നരിയങ്ങാനം), സി.റോസിലിൻ തോമസ്(പ്രാർത്ഥനാ ഭവൻ കടപ്ളാമറ്റം), ജിൻസി സണ്ണി, സിബി തോമസ്, സിസി റോണി, സി.സിനി തോമസ്(എം.എസ്.എം.ഐ. കോൺവെന്റ് കുന്തലാടി), മരുമക്കൾ: ടോമി ജോസഫ് തുണ്ടിയിൽ കളത്തൂർ, സണ്ണി തോമസ് പുളിച്ചമാക്കൽ ഇടമറ്റം, മോളി സിബി പൗവത്ത് കാസർകോട്, റോണി വട്ടോത്ത് അടിവാരം.

പൗലോസ്
തലയോലപ്പറമ്പ്: ചോഴാഞ്ചേരികാലായിൽ പരേതനായ മത്തായിയുടെ മകൻ പൗലോസ്(65) അന്തരിച്ചു. ഭാര്യ: ലീലാമ്മ. കടുത്തുരുത്തി കെ.എസ്. പുരം കാവുങ്കൽ കുടുംബാംഗം. മക്കൾ: അമ്പിളി, ആശ. മരുമക്കൾ: സുഭാഷ്(പാലക്കാട്), അരുൺ(കാരിക്കോട്).

തങ്കമ്മ
വയലാ: വയലാ കുന്നത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ തങ്കമ്മ(88) അന്തരിച്ചു. മക്കൾ: രാമകൃഷ്ണൻ കെ.കെ.(റിട്ട. ഹെഡ്മാസ്റ്റർ, ഗവ. ഹൈസ്കൂൾ വട്ടുകുളം), ബാബു കെ.കെ., തമ്പി കെ.കെ., ഷാജി കെ.കെ., വത്സമ്മ കെ.കെ. മരുമക്കൾ: പൊന്നമ്മ മൂലേടം, വിജയമ്മ ആണ്ടൂർ, അനിയൻകുഞ്ഞ്
കണ്ണാമ്പടം കാരാപ്പുഴ. 

ടി.എം.സഖറിയാസ്
ചീരംചിറ: തലക്കുളത്ത് ടി.എം.സഖറിയാസ്(കറിയാക്കുട്ടി-90, വീറ്റു ഡിസ്ട്രിബ്യൂട്ടർ). അന്തരിച്ചു. ഭാര്യ: ശോശാമ്മ വെള്ളൂത്തുരുത്തി പണിക്കർ കുടുംബാംഗം. മക്കൾ: അമ്മിണിക്കുട്ടി, രമണി, ലില്ലിക്കുട്ടി(പോസ്റ്റ്മിസ്ട്രസ് ചീരംചിറ), സാലിമോൾ(റിട്ട. ടീച്ചർ ജെ.എം.എച്ച്.എസ്. വാകത്താനം), ഓമന(യു.എസ്.എ.). മരുമക്കൾ: എൻ.മത്തായി നെടിയകാലാമലയിൽ മെഴുവേലി, പരേതനായ പി.തോമസ് തൈപ്പറമ്പിൽ ആലപ്പുഴ, ജോൺ ഫിലിപ്പ് പ്ളാവിനാൽ പുത്തൻവീട് ആലപ്പുഴ, കെ.കെ.ജോൺ കൊച്ചു പിലാപ്പറമ്പിൽ വാകത്താനം, അലക്സാണ്ടർ ചാണ്ടി പാടാച്ചിറ പാത്താമുട്ടം(യു.എസ്.എ.).

ടി.ജെ.ജോൺ
ഉപ്പുതറ: പരപ്പ് നീതു ഹോട്ടൽ ഉടമ തുണ്ടത്തിൽ ടി.ജെ.ജോൺ (ഓനപ്പൻ-64) അന്തരിച്ചു. ഭാര്യ: ഹിൽഡ. മക്കൾ: നിമ്മി, നീതു. മരുമക്കൾ: സ്നോവി പാഴിയാങ്കൽ.

എസ്.ശ്രീജിത്ത്
ഏനാത്ത്: ഇളങ്ങമംഗലം വല്യത്ത് വീട്ടിൽ എസ്.ശ്രീജിത്ത് (36)വാട്ടർ അതോറിറ്റി ജീവനക്കാരൻ അന്തരിച്ചു. അച്ഛൻ: ശ്രീധരൻ. അമ്മ: ശ്രീലത. ഭാര്യ: പ്രീതി. മകൻ: ശ്രീശങ്കർ. സഹോദരൻ: ശ്രീലാൽ.

പി.കെ.ഷംസുദീൻ
താഴത്തങ്ങാടി: പുത്തൻവീട്ടിൽ പി.കെ.ഷംസുദീൻ(കുഞ്ഞൂഞ്ഞ്-64) അന്തരിച്ചു. ഭാര്യ: ഹസീന ബീവി. മക്കൾ: ഷഫ്ന, ഷാമിയ. മരുമക്കൾ: അജീഷ്, വസീം.

അജികുമാർ
നെടുങ്കണ്ടം: തൂക്കുപാലം മരുതനാൽ ബ്ലോക്ക് നമ്പർ 318 അജികുമാർ(46) അന്തരിച്ചു. ഭാര്യ: ദീപ. മക്കൾ: ദിലീപ്, അഭിജിത്ത്.  

പദ്മിനിയമ്മ
അടിമാലി: കല്ലാർകുട്ടി ശ്രീകൃഷ്ണവിലാസം (ഐക്കര) ബാലകൃഷ്ണൻ നായരുടെ (റിട്ട. അധ്യാപകൻ ) ഭാര്യ പദ്മിനിയമ്മ (മണി-68)അന്തരിച്ചു.

എൻ.പി. മുരളീധരൻ       
കോയമ്പത്തൂർ: ഗണപതി വി.ഒ.സി. നഗറിൽ എൻ.പി. മുരളീധരൻ (58) അന്തരിച്ചു. ഭാര്യ: അംബികാദേവി. മക്കൾ: ദീപു, ദീപ്തി. മരുമക്കൾ:  അർച്ചന, മഹേഷ്.   

തിരുമൂർത്തി കൗണ്ടർ    
മുതലമട: മുച്ചങ്കുണ്ടിൽ തിരുമൂർത്തി കൗണ്ടർ (83) അന്തരിച്ചു.  ഭാര്യ: മാണിക്കത്തായി.  മക്കൾ: നാഗരാജ്, വിജയലക്ഷ്മി.

കണ്ണ
പാലക്കാട്: വെസ്റ്റ് യാക്കര മുറിക്കാവ് കുപ്പംകുന്നിൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ കണ്ണ (85) അന്തരിച്ചു. മകൻ: കുമാരൻ. മരുമകൾ: രുക്മിണി. സഹോദരൻ: കെ.എൻ. വേലായുധൻ.

സാറഉമ്മ
കൊടുമ്പ്: ഓലശ്ശേരി ചിറപ്പാടം കണക്കപ്പറമ്പിൽ പരേതനായ നൂർറാവുത്തരുടെ ഭാര്യ സാറഉമ്മ (81) അന്തരിച്ചു. മക്കൾ: അബ്ദുൾകാദർ, ബദറുദ്ദീൻ, കമർണീസ, പാത്തുമുത്തു. മരുമക്കൾ: ജമീല, ഷാഹുൽഹമീദ്, ഫാത്തിമബീബി.

ഷർഫുദ്ദീൻ
 നല്ലേപ്പിള്ളി: കുറ്റിപ്പള്ളം പരേതനായ വഹാബ് റാവുത്തറുടെ മകൻ ഷർഫുദ്ദീൻ (68) അന്തരിച്ചു. ഭാര്യ: ഹസനമ്മ.

ദിവാകരൻ
മേലാറ്റൂർ: എടപ്പറ്റ വടക്കുംപറമ്പിലെ സൂര്യ ട്രേഡേഴ്സ് ഉടമ വളപ്പിൽ ദിവാകരൻ (59) അന്തരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മേലാറ്റൂർ യൂണിറ്റ് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: യശോദ. മക്കൾ: ദീപക്, ദിനൂപ്. മരുമകൾ: അമൃത. സഹോദരങ്ങൾ: ഗംഗാധരൻ, രാജഗോപാലൻ, വിജയലക്ഷ്മി, ഹരിഗോവിന്ദൻ, ഗോപിനാഥൻ, ലീല, വാസുദേവൻ.

ഗോവിന്ദമേനോൻ
പെരിന്തൽമണ്ണ: പാതായ്ക്കര കുന്നക്കാവിൽ മീനാക്ഷിനിലയത്തിൽ ഗോവിന്ദമേനോൻ (75) അന്തരിച്ചു. ഭാര്യ: സുമതി. മക്കൾ: മീന, ബാലസുബ്രഹ്മണ്യൻ, മനോജ്കുമാർ, മിനിമോൾ. മരുമക്കൾ: ജയകൃഷ്ണൻ (ശ്രീകൃഷ്ണപുരം), സുരേഷ് (ഒമാൻ), അനിത (ലണ്ടൻ).

സലിലൻ
മങ്കട കൂട്ടിൽ: പുള്ളക്കാപറമ്പിൽ പരേതനായ ഗോപാലന്റെ മകൻ സലിലൻ (49) അന്തരിച്ചു. ഭാര്യ: പി.കെ. വിധു. മക്കൾ: ശ്രീഹരി, അദ്രജ.

അബു
മേലാറ്റൂർ: കിഴക്കുംപാടം പാറക്കലിലെ പുതുശ്ശേരി അബു (64) അന്തരിച്ചു. ഭാര്യ: ആസ്യ.

മറിയുമ്മ
ചങ്ങരംകുളം: ആലങ്കോട് സൂറത്ത് പള്ളിക്ക് സമീപം താമസിക്കുന്ന കണ്ണാംപുറത്ത് പരേതനായ സെയ്തുട്ടിയുടെ  ഭാര്യ മറിയുമ്മ (80) അന്തരിച്ചു. മക്കൾ: മുഹമ്മദ്,  ഹസ്സൻകുട്ടി, ഹമീദ്, സലീം.

അബൂബക്കർ
കാരക്കുന്ന്: ഷാപ്പിൻകുന്ന് മാൻകുളങ്ങര പാലക്കുളത്തിങ്ങൽ അബൂബക്കർ (75) അന്തരിച്ചു. ഭാര്യ: ആസ്യ മൈലാടി. മക്കൾ: ജാഫർ, ജഅസ് (ദുബായ്), ജാബിർ, സനീറ, അനീസ, റുബയ്യ, ആശുറാ. മരുമക്കൾ: സലാം, വസീം, അനൂസ്, ജംഷീർ, ഷാനിബ, ഹസ്ന, ഹബീബ.

സുബൈർ
പോത്തുകല്ല്: പോത്തുകൽ വെളുമ്പിയംപാടത്തെ വട്ടപ്പറമ്പിൽ സുബൈർ (65) അന്തരിച്ചു. ഭാര്യ: മറിയ. മക്കൾ: സ്വാലിഹ്, ജുമൈലത്ത്, സൗദ. മരുമക്കൾ: ജംഷിദ്, ബാവ.

ബാലകൃഷ്ണൻ
പൊന്നാനി: ഈഴുവത്തിരുത്തി ഗവ. ഐ.ടി.ഐയ്ക്കു സമീപം പയറ്റുപറമ്പിൽ ബാലകൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: വത്സല. മക്കൾ: ഷാനി (അജ്മാൻ), ഷൈലേഷ് (ഒമാൻ), ഷൈനി, ഷൈബ. മരുമക്കൾ: സുജിത, ജ്യോതി, ശശി, മണികണ്ഠൻ.

കല്യാണി
കണ്ണൂർ: കക്കാട് കോർജാൻ സ്കൂളിനു സമീപം വേദികയിൽ കറത്ത കല്യാണി (103) അന്തരിച്ചു. ഭർത്താവ്: പരേതനായ കോറോത്ത് കുഞ്ഞപ്പ. മക്കൾ: പരേതനായ നാരായണൻ (പുഴാതി), കുഞ്ഞിക്കൃഷ്ണൻ (കൊട്ടാണിച്ചേരി), ലക്ഷ്മി (റിട്ട. കെ.എസ്.ഇ.ബി., ഏച്ചൂർ), രമ, രാധ, ദിവാകരൻ (റിട്ട. പി.ഡബ്യു.ഡി. എൻജിനീയർ, കക്കാട്). മരുമക്കൾ: കരുണാകരൻ, ശങ്കരൻ, പദ്മാവതി, പരേതരായ ദേവകി, നാരായണൻ.

പ്രഭാകരൻ
കോടല്ലൂർ: പരേതനായ കുഞ്ഞമ്പുവിന്റെയും മാതിയുടെയും മകൻ കരോത്ത് പ്രഭാകരൻ (60) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ: രാഹുൽ, രജിൽ. മരുമകൾ: ദിഷ്ണ. സഹോദരങ്ങൾ: കല്യാണി, ജാനകി, ശാരദ, പ്രേമൻ (സെക്രട്ടറി, സി.പി.എം. കോടല്ലൂർ ഉദയാ ബ്രാഞ്ച്), പരേതനായ കരുണാകരൻ.

രാഘവൻ
ഇരിട്ടി: പെരുവംപറമ്പിലെ കാരായി രാഘവൻ (68) അന്തരിച്ചു. ഭാര്യ: ശകുന്തള. മക്കൾ: നിധിൻ (മാതൃഭൂമി ഏജന്റ്, ചേക്കൽ), വിപിൻ, ദിപിൻ.

തോമസ്
ചെമ്പന്തൊട്ടി: തോമസ് കുന്നപ്പള്ളിൽ (കൊച്ച്-81) അന്തരിച്ചു. ഭാര്യ: സെലിൻ.

കാർത്ത്യായനി
കുഞ്ഞിമംഗലം: തെക്കുമ്പാട്ടെ പാലക്കവളപ്പിൽ കാർത്ത്യായനി (82) അന്തരിച്ചു. പരേതരായ പണ്ടാരവളപ്പിൽ കരിമ്പന്റെയും പാലക്കവളപ്പിൽ ചിയ്യയി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ പി.വി.കുഞ്ഞിക്കണ്ണൻ. മക്കൾ: വിജയൻ (ബഹ്റൈൻ), അശോകൻ (ഓട്ടോഡ്രൈവർ, ആണ്ടാംകൊവ്വൽ), വിനോദ് (ടെയ്ലർ), പരേതയായ രതി. മരുമക്കൾ: ഷീബ (തട്ടുമ്മൽ), സരിത (കോറോം), ബിന്ദു (മുത്തത്തി), രവീന്ദ്രൻ (എടാട്ട്). സഹോദരങ്ങൾ: കൃഷ്ണൻ (ഹൈദരാബാദ്), സരോജിനി (മാതമംഗലം), സൗമിനി (എടാട്ട്), സാവിത്രി, രാജൻ (പാണപ്പുഴ), കരുണാകരൻ, ഹരിദാസൻ (ചുമടുതാങ്ങി), പ്രേമരാജൻ (പ്രേമരാജ് ഡ്രൈവിങ്ങ് സ്കൂൾ പിലാത്തറ), സോമൻ, പരേതനായ പ്രഭാകരൻ.

കെ.പി.മാത്യു
ഉളിക്കൽ: അറബിയിലെ കുന്നേൽ കെ.പി.മാത്യു (67) അന്തരിച്ചു. ഭാര്യ: അന്നമ്മ. മക്കൾ: ലാലു, ലാലി, ലെനി, ലൈജു. മരുമക്കൾ: നിപു, റോയി, ഷിജി, ദീപ്തി.

ദാമു
മയ്യഴി: ഫ്രഞ്ച് മിലിറ്ററി പെൻഷണർ സെമിത്തേരി റോഡിലെ കനകാലയത്തിൽ ചാരോത്ത് ദാമു (90) അന്തരിച്ചു. ഭാര്യ: പരേതയായ പറമ്പത്ത് രോഹിണി.  മക്കൾ: എത്തിരാജ് (ആരോഗ്യവകുപ്പ്, ഫ്രാൻസ്), ഉദയരാജ് (എയർഫോഴ്സ്, ഫ്രാൻസ്), മുരളി (ഫ്രഞ്ച് ടെലികോം, ഫ്രാൻസ്), കനക.
മരുമക്കൾ: പ്രജിത, സിന്ധു (ഇരുവരും ഫ്രാൻസ്), ബ്രിജീത് (കൊമേഴ്സ് പ്രൊഫസർ, ഫ്രാൻസ്), അജിത്കുമാർ (ലക്ചറർ, സി.ഇ.ഭരതൻ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാഹി). സഹോദരങ്ങൾ: മാലതി, പരേതരായ ചാരോത്ത് കുമാരൻ, ചാരോത്ത് പുരുഷോത്തമൻ, കൗസല്യ.

 ജോസഫ്
കരിന്തളം: കോളംകുളം നെടുങ്കുന്നം ചെറുകരമുട്ടം കുടുംബാംഗം കിഴക്കേമുട്ടം ജോസഫ് (കുഞ്ഞൗസേപ്പ്-91) അന്തരിച്ചു. ഭാര്യ: തങ്കമണി. നെടുമണ്ണി ഈന്തുങ്കൽ കുടുംബാംഗം. മക്കൾ: മാത്യു നീലേശ്വരം, സൂസമ്മ ബെംഗളൂരു, ജെയിംസ്കുട്ടി, ജോസഫ് നിർമലഗിരി (കൂത്തുപറമ്പ്), ജോൺസൺ (ഓസ്ട്രേലിയ), റാണി കാലിച്ചാമരം, സണ്ണി (കോഴിക്കോട്), പരേതനായ തോമസ്. മരുമക്കൾ: സാലി, കുഞ്ഞുമോൻ െബംഗളൂരു, അന്നമ്മ, നാൻസി, ഡെയ്സി, ബിജി, ജോമി, സിജി.

ശ്രീദേവി അമ്മ
പിലാത്തറ: വിളയാങ്കോട് സ്കൂളിന് സമീപം താഴത്ത് വീട്ടിൽ ശ്രീദേവി അമ്മ (77) അന്തരിച്ചു. ഭർത്താവ്: കണ്ണൻ നായർ. മക്കൾ: ബാലകൃഷ്ണൻ, പ്രേമവല്ലി.
മരുമക്കൾ: എൻ.വി.രാധാകൃഷ്ണൻ, ദാക്ഷായണി. സഹോദരങ്ങൾ: ബാലൻ (കണ്ണോത്ത്), ചിരുതൈ, നാരായണി (കാസർകോട്), പരേതരായ പാർവതി, ഗോപാലൻ.

 

Jul 20, 2018

പി.പി. സുകുമാരൻ

മുംബൈ: മുംബൈയിലെ മലയാളി വ്യവസായികളിൽ പ്രമുഖനായ എൽമാക് പാക്കേജിങ് മാനേജിങ് ഡയറക്ടർ പി.പി. സുകുമാരൻ(75) അന്തരിച്ചു. വടകര ചോമ്പാല പുതിയ പുരയിൽ കുടുംബാംഗമാണ്. മുംബൈയിൽ ചെമ്പൂരിലെ സിൽവാൻടോ അപ്പാർട്ട്‌മെന്റ്‌ 402-ലായിരുന്നു താമസം. ഭാര്യ: സുലോചന സുകുമാരൻ. മക്കൾ: സുധീഷ്, ഡോ. സുഷിജ.

മരുമകൾ : രശ്മി. ശവസംസ്കാരം വെള്ളിയാഴ്ച െെവകീട്ട് അഞ്ചിന് വടകരയിലെ വീട്ടുവളപ്പിൽ.

Jul 19, 2018

പെരുന്താറ്റിൽ: കൃഷ്ണവിലാസിൽ ബാലാമണി രാഘവൻ (67) സിഡ്നി (ഓസ്ട്രേലിയ)യിൽ അന്തരിച്ചു. കവിയും എഴുത്തുകാരനും തച്ചുശാസ്ത്ര വിദഗ്ധനുമായിരുന്ന പരേതനായ എൻ.കോയിത്തട്ടയുടെയും പരേതയായ കൂവാട്ട് മാധവിയുടെയും മകളാണ്. 
ഭർത്താവ്: പി.എൻ.രാഘവൻ. മക്കൾ: ദീപ്തി, ദിവ്യ, രജിത്ത്. മരുമകൻ: പാട്രിക് സ്കീൻ. സഹോദരങ്ങൾ: തങ്കലക്ഷ്മി, സേതുമാധവൻ, സത്യനാരായണൻ, ശോഭാവതി, ഉമാദേവി, കാന്തിമതി, കേശവദേവ്, വിശ്വേശ്വരി, പരേതരായ രാജലക്ഷ്മി, ലീലാവതി. 

കൃഷ്ണൻ നായർ
അത്തോളി: ചീക്കിലോട് കുട്ടനാരി കൃഷ്ണൻ നായർ (95) അന്തരിച്ചു. ഭാര്യമാർ: പത്മാവതി അമ്മ, പരേതയായ കാർത്യായനി അമ്മ. മക്കൾ: പത്മിനി, രാജൻ (മോർ ആൻഡ് മോർ ഫുഡ് പ്രോഡക്ട്സ് ചീക്കിലോട്), വിജയൻ, ഗീത, ശൈലജ, ലത. മരുമക്കൾ: ഗംഗാധരൻ നായർ, കാഞ്ചന, ബീന (ബെംഗളൂരു), മോഹനൻ, ചന്ദ്രൻ, അശോകൻ. 

എം.രാഘവൻ മാസ്റ്റർ
പയ്യന്നൂർ: കെ.എ.പി.ടി.യു. മുൻ സംസ്ഥാന സെക്രട്ടറിയും കെ.എസ്.എസ്.പി.യു. നേതാവുമായ പയ്യന്നൂർ ഗവ. ആസ്പത്രിക്ക് സമീപത്തെ എം.രാഘവൻ മാസ്റ്റർ (79) അന്തരിച്ചു.
 കേളോത്ത് സെൻട്രൽ യു.പി. സ്കൂൾ പ്രഥമാധ്യാപകൻ, യോഗി സർവീസ് സൊസൈറ്റി മുൻ സംസ്ഥാന ട്രഷറർ, മദ്യനിരോധന സമിതി നേതാവ്, സർവോദയമണ്ഡലം ഭാരവാഹി, പയ്യന്നൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി, ദിശ പയ്യന്നൂർ മുഖ്യ രക്ഷാധികാരി, സാംസ്കാരികവേദി പ്രസിഡൻറ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. 
  ഭാര്യ: പരേതയായ പ്രസന്നകുമാരി (റിട്ട. അധ്യാപിക, കേളോത്ത് സെൻട്രൽ യു.പി. സ്കൂൾ). മക്കൾ: ശിവദാസൻ (മാനേജർ, സംസ്ഥാന സഹകരണ ബാങ്ക്, ഇടുക്കി), സുദീപ് (അധ്യാപകൻ, പയ്യന്നൂർ സെയ്ന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ), ബീന (അധ്യാപിക, അന്നൂർ യു.പി. സ്കൂൾ). മരുമക്കൾ: പി.സീമ (അധ്യാപിക ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ), ഹിമ (പനത്തടി), പി.വി.രാജേന്ദ്രൻ (ജില്ലാ ബാങ്ക് മാനേജർ, പഴയങ്ങാടി). 

ശിവദാസൻ 
കോഴിക്കോട്: ഞാലിൽ എടവലത്ത് കുഞ്ഞനന്തമാരാരുടെ മകൻ എം.വി. ശിവദാസൻ (68-റിട്ട. സെയിൽസ് ടാക്സ് ഓഫീസർ) അശോകപുരം ‘സാന്ത്വന’യിൽ അന്തരിച്ചു. അമ്മ: മാധവി. ഭാര്യ: ടി.വി. ഉഷാകുമാരി. മക്കൾ: ടി.വി. ഷിനോജ് (എച്ച്.ഡി.എഫ്.സി. ബാങ്ക്, മഞ്ചേരി), ടി.വി. റിനോജ് (കൽക്കി കംപ്യൂട്ടേഴ്സ്, ബെംഗളൂരു). മരുമക്കൾ: ഇന്ദു ഷിനോജ്, അഞ്ജലി റിനോജ്. സഹോദരങ്ങൾ: എം. പത്മനാഭൻ, ഇ. പ്രേംകുമാർ (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), പരേതയായ എം.വി. മാലതി (കാലിക്കറ്റ് യൂണിവേഴ്സിറ്റി).  

ഗണേശ് കദ്രി
കാസർകോട്: നുള്ളിപ്പാടി മാർക്സ് ഭവൻ റോഡിലെ ജയശ്രീ നിവാസിൽ ഗണേശ് കദ്രി (72) അന്തരിച്ചു. 
മംഗളൂരു കദ്രിയിലെ ബാബു ബംഗേര-സുന്ദരി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ജയശ്രീ. മക്കൾ: അഭിഷേക്, അഖിലേഷ്. സഹോദരങ്ങൾ സുരേന്ദ്രൻ, ചന്ദ്രാവതി, ലക്ഷ്മണൻ, മൃത്യുഞ്ജയൻ, ഗിരീഷൻ, വിദ്യ, ഗീത (മംഗളൂരു).

സോമനാഥന്
കൊമ്മേരി: റിട്ട. ഗ്വാ ളിയോർ റയോൺസ് പുതുക്കുടി സോമനാഥൻ (70) അന്തരിച്ചു. ഭാര്യ: പ്രബിത (റിട്ട. കോ-ഓപ്. ഡിപ്പാര്ട്ട്മെന്റ് സീനിയര് ഓഡിറ്റര്). മക്കള്: സനിത് (ദുബായ്), അമിത് (ദുബായ്). മരുമകള്: അലീന. സഹോദരങ്ങള്: വിശാലാക്ഷി, സരസ്വതി, പരേതരായ കമലം, രവീന്ദ്രനാഥന്.

നാണു
പാണത്തൂർ: ചെമ്പേരി തലപ്പാറയിലെ നാണു (57) അന്തരിച്ചു. ഭാര്യ: സുജാത. മക്കൾ: സതീഷ്, സൗമ്യ. മരുമക്കൾ: നയന. ഉദയൻ (ഗൾഫ്). സഹോദരങ്ങൾ: രാഘവൻ, ദേവകി, കാർത്ത്യായനി.  

 മാത്യു
ശ്രീകണ്ഠപുരം: ചേപ്പറമ്പിലെ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ടങ്കേരിൽ മാത്യു (95) അന്തരിച്ചു. ഭാര്യ: പരേതയായ ക്ലാരമ്മ. മക്കൾ: ജോണി, തോമസ്, രാജു, ജോസ്, സുനിൽ, ബാബു (ബറോഡ), ഷീല (സ്കോട്ട്ലാൻഡ്). മരുമക്കൾ: എൽസമ്മ പാറക്കൽ, റോസമ്മ കൈനക്കണ്ടത്തിൽ, മേരി കാട്ടാത്തിയിൽ, ചിന്നമ്മ പെരുമ്പാട്ട്, റാണി പുല്ലുരുത്തിക്കരി, നെസ്സി വട്ടക്കാട്ട്, സാന്റോ കരുമാനപള്ളിയിൽ (സ്കോട്ട്ലാൻഡ്). 

ചാമി   
  വടക്കാഞ്ചേരി: പിലക്കാട് അടാട്ട്കുന്ന് കോളനിയില് ചാമി (72) അന്തരിച്ചു. ഭാര്യ: ചക്കി.  മക്കള്: ശാന്തകുമാരി, സുരേന്ദ്രന്. മരുമക്കള്: വേലായുധന്, സുനിത.   

 കുഞ്ഞു   
കാട്ടകാമ്പാല്: കുന്നത്തുകടവ് പടിക്കവളപ്പില് ചാത്തന്റെ ഭാര്യ കുഞ്ഞു (83) അന്തരിച്ചു.  മക്കള്: മണി, ബാലന്, അമ്മിണി, വേലായുധന്, സുബ്രു, ചന്ദ്രിക, മോഹനന്, രേണുക. 

ജോസ്
മുരിങ്ങൂര്: വടക്കുംേചരി പൊട്ടക്കല് പൈലിയുടെ മകന് ജോസ് (58) അന്തരിച്ചു. 

ഐ.ടി. വിദഗ്ധൻ പി.വി. ശബരീഷ് 
മലപ്പുറം:  ഐ.ടി. വിദഗ്ധനും സ്വതന്ത്ര സോഫ്റ്റ് വേർ പ്രചാരകനുമായ ചെറാട്ടുകുഴി പുത്തൻവീട്ടിൽ ശബരീഷ് (സാബു-45) അന്തരിച്ചു. മുൻ ഐ.ടി. അറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർ സംസ്ഥാന കോ -ഓർഡിനേറ്ററായിരുന്നു. ഐ.ടി. അറ്റ് സ്കൂളിന്റെ തുടക്കക്കാരിലൊരാളാണ്. വിദ്യാഭ്യാസ വകുപ്പിനെ പൂർണമായും സ്വതന്ത്ര സോഫ്റ്റ് വേറിലേക്ക് മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ് വേറിനെക്കുറിച്ച് രണ്ടു പുസ്തകമെഴുതി.
ചെറാട്ടുകുഴി പരേതനായ നാരായണൻകുട്ടിയുടെയും കനകമാലികയുടെയും മകനാണ്. ഭാര്യ: നീന ശബരീഷ് (മലപ്പുറം എം.എസ്.പി. ഹയർസെക്കൻഡറി സ്കൂൾ രസതന്ത്രവിഭാഗം അധ്യാപിക).  മകൾ: വൈഷ്ണവി (പാലാ സെന്റ് ആന്റണി പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി).

ചന്ദ്രൻ
ഏങ്ങണ്ടിയൂർ: അഞ്ചാംകല്ല് നേതാജി നഗറിൽ എളാണ്ടിശ്ശേരി ചന്ദ്രൻ (72) അന്തരിച്ചു. ഭാര്യ: ഹൈമാവതി. മക്കൾ: ചിംസി, സിമ്മി. മരുമക്കൾ: ജിനോയ്, റെയ്സൻ (ഇരുവരും ദുബായ്). 

സുന്ദരന്
പെരിങ്ങോട്ടുകര: കിഴക്കുംമുറി കുന്നത്ത് സുന്ദരൻ (65) അന്തരിച്ചു. ഭാര്യ: ഇന്ദിര. 

ചമയം ഹാജാ ഹുസൈൻ 
കൊച്ചി: ലക്ഷദ്വീപിലെ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ ചമയം ഹാജാ ഹുസൈൻ (57) കൊച്ചിയിൽ സ്വകാര്യാശുപത്രിയിൽ അന്തരിച്ചു. 
കവരത്തിയിൽവെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്കുപറ്റിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. 
   ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം സെക്രട്ടറിയാണ്. ലക്ഷദ്വീപിലെ കഥാഗാനങ്ങൾ, ഉപദ്വീപിൽ കുറെ ദ്വീപുകൾ, ലക്ഷദ്വീപിലെ നാടൻ കളികളും ആചാരങ്ങളും എന്നിവയാണ്  കൃതികൾ. ലക്ഷദ്വീപ് സാഹിത്യ പുരസ്കാരം, ലക്ഷദ്വീപ് കലാ അക്കാദമി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. 
കിൽത്താൻ ദ്വീപിലെ ജില്ലാ പഞ്ചായത്ത് മുൻ മെമ്പറും ഹോംമിനിസ്ട്രി അഡ് വൈസറി കമ്മിറ്റി മെമ്പറുമായിരുന്നു. ഭാര്യ: ആറ്റബി. മക്കൾ: ജിയാദ് ഹുസൈൻ, നജിയാ ഹുസൈൻ.  

പി.വി. ജോസഫ് 
കോട്ടപ്പടി: വടക്കുംഭാഗം പുളിയ്ക്കകുന്നേല് പി.വി. ജോസഫ് (ഔസേപ്പച്ചന് -78) അന്തരിച്ചു. 
ഭാര്യ: സെലീന്, ഏഴല്ലൂര് നെടുങ്കല്ലേല് കുടുംബാംഗം. മക്കള്: ജോളി, ദിലീപ്, മഞ്ജു ജോസ്. മരുമക്കള്: ലൂസി താന്നിയ്ക്കല് (മേരിലാൻഡ്), മിന്നു, സാം കരിങ്ങോത്തുപറമ്പില് (പള്ളിയ്ക്കാമുറി), റാണി ചേറ്റൂര്. 

 മനക്കൽ മേരിക്കുട്ടി  
കല്ലടിക്കോട്: കരിമ്പ പരേതനായ അപ്പച്ചന്റെ ഭാര്യ മനക്കൽ മേരിക്കുട്ടി (79) അന്തരിച്ചു. തുടങ്ങനാട് പൂവ്വത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, ഷാൻസി (യു.എസ്.എ.), ഡാർലി, സോഫി, ബിനോയ്. മരുമക്കൾ: റോയ് പടിഞ്ഞാറേമുറി (വടക്കഞ്ചേരി), സിൽവി ഞാവള്ളിയിൽ (യു.എസ്.എ.), ഷാജി കല്ലറയ്ക്കൽ (കുറുമൺ), ജോമോൻ മംഗലി (അങ്കമാലി), സാലിയ പൂവ്വത്തിങ്കൽ (നിലമ്പൂർ). 

മോഹനകൃഷ്ണൻ
  വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം ചാത്തത്ത് വീട്ടിൽ മോഹനകൃഷ്ണൻ (62) അന്തരിച്ചു.
 ഭാര്യ: പാർവതി. മക്കൾ: അഖിൽ (ഓസ്ട്രേലിയ), ഐശ്വര്യ (ബെംഗളൂരു). മരുമകൻ: സൂരജ്. സഹോദരങ്ങൾ: വത്സല (മുംബൈ), രവീന്ദ്രൻ (പുണെ). 

എം.സി.ജോസഫ്
കുന്നന്താനം: ചെങ്ങരൂർചിറ മുണ്ടപ്ളാക്കൽ പുത്തൻപുരയിൽ എം.സി.ജോസഫ് (അനിയച്ചൻ-73) അന്തരിച്ചു. ഭാര്യ: കുഞ്ഞുമോൾ (നിരണം ചാലാനടയിൽ). 
മക്കൾ: ഡോ.മിനി ജോസഫ് (കെ.ജി.കോളേജ് പാന്പാടി), അനി(കുവൈത്ത്), ജേക്കബ് ജോസഫ് (ഡൽഹി). മരുമക്കൾ: ഡോ.ആന്റണി ജോസഫ് (എസ്.ബി.കോളേജ് ചങ്ങനാശ്ശേരി), കൊച്ചുമോൻ (കുവൈത്ത്), മരിയ. 

സ്കറിയാ തോമസ്
ഇത്തിത്താനം: പുരയ്ക്കൽ സ്കറിയാ തോമസ് (ബേബിച്ചൻ-67) അന്തരിച്ചു. ഭാര്യ: ലീലാമ്മ (കുരിശുംമൂട് മുറിയാക്കൽ). 
മക്കൾ: ബോബൻ (സിംഗപ്പൂർ), ബിബിൻ (സിംഗപ്പൂർ), ബെറ്റി. മരുമക്കൾ: മായ പായിപ്പാട്, ബിൻജോ പാലാ, സാജൻ ആലുവ. 

കെ.എൻ.രാജപ്പൻ
കീഴ്വായ്പൂര്: കീഴ്വായ്പൂര് 101-നമ്പർ എസ്.എൻ.ഡി.പി.ശാഖാ യോഗം മുൻ സെക്രട്ടറി കൊറ്റുപിലായിൽ കെ.എൻ.രാജപ്പൻ (63) അന്തരിച്ചു. ഭാര്യ: അഞ്ചൽ അജിതാമന്ദിരത്തിൽ ഷൈലജ.

ഗോപാലകൃഷ്ണൻ നായർ
അടൂർ: റിട്ട. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥൻ അമ്മകണ്ടകര കുഴീലേത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ നായർ(71) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കൾ: ഹരീഷ്കുമാർ (എച്ച്.എസ്.എസ്.ടി. ഗവ. എച്ച്.എസ്.എസ്. അഞ്ചൽ ഈസ്റ്റ്), രാജേഷ്കുമാർ (അബുദാബി). 

തങ്കമ്മ
പേരൂർ: കാളകൂട്ടുങ്കൽ വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ തങ്കമ്മ (93) അന്തരിച്ചു. മക്കൾ: ഗോപിനാഥൻ, രവീന്ദ്രൻ (ശ്രീകൃഷ്ണാ പ്രസ് പേരൂർ), ഇന്ദിര, മോഹനൻ(കുട്ടൻ), സോമൻ, അനിൽ, രാധ, ഉഷ, രാജു (ദുബായ്). 

കെ.പി.ഗോപാലകൃഷ്ണപിള്ള
തിരുവനന്തപുരം: വെള്ളയമ്പലം ജവഹർനഗർ ലെയിനിൽ ശ്രീതിലക് വീട്ടിൽ (വി.ജെ.ആർ.എ-എ35) കെ.പി.ഗോപാലകൃഷ്ണപിള്ള (84 - റിട്ട. എൽ.ഐ.സി. ഓഫീസർ) അന്തരിച്ചു. ഭാര്യ: ഡോ.ലളിതമ്മ (റിട്ട. ഗവ. ആയുർവേദ കോളേജ്). മക്കൾ: ഡോ.ലക്ഷ്മി (ഗവ. മെഡിക്കൽ കോളേജ്), ബിജുഗോപാൽ (ബിസിനസ്). 

പ്രസന്നപിള്ള
തിരുവനന്തപുരം: പൂജപ്പുര െെസ്കലെയിൻ റസിഡൻസി 8-എയിൽ പരേതനായ പി.ആർ.പിള്ളയുടെ (ചങ്ങാനശ്ശേരി ഹൗസ്) ഭാര്യ പ്രസന്നപിള്ള (72) അന്തരിച്ചു. പുന്നിയൂർകുളം കോലിയത്ത് കുടുംബാംഗമാണ്. മകൾ: അനുപമ സുജിത് (യു.എസ്.എ). മരുമകൻ: സുജിത് നായർ (യു.എസ്.എ).

ശ്രീകണ്ഠൻ നായർ
കരകുളം: ഏണിക്കര ചെറുവള്ളി ടി.എൻ.ആർ.എ-83-ൽ ശ്രീകണ്ഠൻ നായർ (75) അന്തരിച്ചു. ഭാര്യ: രാധ പി. മക്കൾ: അജികുമാർ, ബിന്ദു. മരുമക്കൾ: മീനാംബിക, ചന്ദ്രശേഖരൻ നായർ. 

ജെ.വിജയൻ
തിരുവനന്തപുരം: കോട്ടുകാൽ പുന്നവിള സംഗീതഭവനിൽ ജെ.വിജയൻ (69 - റിട്ട. സംഗീതാധ്യാപകൻ) അന്തരിച്ചു. ഭാര്യ: കെ.സരസമ്മ. മക്കൾ: സംഗീത, സ്വപ്ന, സൗമ്യ. മരുമക്കൾ: രാംമനോജ് (കെ.എസ്.ഇ.ബി), ഡേവിഡ് (വി.ഇ.ഒ), ബിജു (ദുബായ്).

ഡാനിയേൽ ഉപദേശി
മൂലമറ്റം: ഇലപ്പള്ളി കുളക്കാട്ട് ഡാനിയേൽ ഉപദേശി (97) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ (മങ്കൊമ്പ് മുണ്ടപ്പള്ളി). മക്കൾ: കെ.ഡി.ശാമുവൽ (റിട്ട. കെ.എസ്.ഇ.ബി. മൂലമറ്റം), പാസ്റ്റർ ഐസക് ഡാനിയേൽ, കെ.ഡി.ജേക്കബ്, അന്നമ്മ, തോമസ് (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മഞ്ചേരി), തങ്കമ്മ. മരുമക്കൾ: മേരിക്കുട്ടി പുട്ടിലാനിക്കൽ മേലുകാവ്, സൂസമ്മ വെട്ടിക്കാപറമ്പിൽ പന്നൂർ, കുട്ടിയമ്മ ചൊവ്വാറ്റുകുന്നേൽ കണ്ണിക്കൽ, പരേതനായ തങ്കച്ചൻ പനമ്പള്ളിൽ കൂവപ്പള്ളി, മുത്തു (നഴ്സിങ് സൂപ്രണ്ട്, മഞ്ചേരി), പാസ്റ്റർ ജോസ് മൂലമറ്റം.
ഫാ.ജോസഫ് തോയലിൽ
തൊടുപുഴ: ജബൽപ്പൂർ രൂപതാംഗം ഫാ.ജോസഫ് തോയലിൽ (88) അന്തരിച്ചു. കോടിക്കുളം തോയലിൽ പരേതരായ മത്തായി-ത്രേസ്യ ദമ്പതിമാരുടെ മകനാണ്. കോടിക്കുളം ഇടവകയിൽനിന്നുള്ള ആദ്യത്തെ മിഷനറി വൈദികനാണ്. 
സഹോദരങ്ങൾ: ആഗസ്തി, ത്രേസ്യ കൂട്ടുങ്കൽ (കടവൂര്), പരേതരായ സെബാസ്റ്റ്യന്, ഉലഹന്നാന്, വർഗീസ്, ജോർജ്, സിസ്റ്റര് ജോണ് വിയാനി, കുര്യാക്കോ (ബോസ്കോ). 

അബൂബക്കർ
കുഞ്ചിത്തണ്ണി: റിട്ട. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ തോക്കുപാറ കരാട്ടെ മംഗലശ്ശേരിൽ അബൂബക്കർ (77) അന്തരിച്ചു. ഭാര്യ: ഹമീദമ്മ ആനച്ചാൽ വലിയപറമ്പിൽ കുടുംബാംഗം. 

 സെല്ബത്ത് ബീവി
കരുനാഗപ്പള്ളി: നമ്പരുവികാല മേക്കേമുണ്ടപ്പള്ളില് കാഞ്ഞിയില് അബ്ദുല് റഹ്മാന്കുഞ്ഞി(റിട്ട. കെ.എസ്.ആര്.ടി.സി.)ന്റെ ഭാര്യ സെല്ബത്ത് ബീവി(67-റിട്ട. എച്ച്.എം.) അന്തരിച്ചു. മക്കള്: സിമി റഹ്മാന് (എച്ച്.എസ്.എ.), സിനി എ.റഹ്മാന്. മരുമക്കള്: ഷഫീക്ക് (അധ്യാപകന്), ഫഹദ് ഹസ്സന് (വിദേശം). 

 ദേവസ്യാ ചാക്കോ
ആലപ്പുഴ: ആറാട്ടുവഴി വലിയവീട്ടിൽ കൊച്ചുതൈപ്പറമ്പിൽ ദേവസ്യാ ചാക്കോ (74) അന്തരിച്ചു. ഏയർഫോഴ്സ് റിട്ട വാറണ്ട് ഓഫീസറാണ്. ഭാര്യ: ചേന്നംങ്കരി ചേന്നാട്ട് കുടുംബാംഗം ലിസമ്മ. മക്കൾ: ബിന്ദു ദേവസ്യ (ചെന്നൈ), ബോബി ദേവസ്യ (ബെംഗളൂരു). മരുമക്കൾ: കേണൽ ടി.ജെ.സക്കറിയ തൈത്തറയിൽ ചങ്ങനാശ്ശേരി, ജൂഡി ബോബി (ബെംഗളൂരൂ). 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


 

 

 

 

 

 

 

Jul 18, 2018

പാസ്റ്റര്‍. തോമസ് ലീച്ച്

obitന്യൂജേഴ്സി: ന്യൂ ടെസ്റ്റ്‌മെന്റ് (ദി പെന്തെക്കോസ്ത് മിഷന്‍) സഭയുടെ മധ്യ അമേരിക്കയിലെ എല്‍ സാല്‍വദോര്‍ സെന്റര്‍ പാസ്റ്റര്‍ തോമസ് ലീച്ച് (65) അന്തരിച്ചു. പെന്‍സല്‍വാനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയിലെ കോവല്‍ ചിക്ക് കണ്‍വെന്‍ഷന്‍ സെന്ററില്‍ സമാപിച്ച രാജ്യാന്തര കണ്‍വെന്‍ഷന് ശേഷം നടന്ന ശുശ്രൂഷക സമ്മേളനത്തിന്റെ സമാപന ദിനത്തിലായിരുന്നു അന്ത്യം. അമേരിക്കന്‍ സ്വദേശിയായ പാസ്റ്റര്‍ തോമസ് ലീച്ച് 1981-ല്‍ ന്യൂ ടെസ്റ്റ്‌മെന്റ് സഭയുടെ ശുശ്രൂഷകനായി. കഴിഞ്ഞ 37 വര്‍ഷം അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധയിടങ്ങളില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്ത് വരുകയായിരുന്നു. സംസ്‌കാരം പിന്നീട്.

വാര്‍ത്ത അയച്ചത് : ചാക്കോ കെ തോമസ്

ഡോ. സി.കെ. മുകുന്ദൻ

കോഴിക്കോട്: കോഴിക്കോട്ടെ പ്രശസ്ത ഡോക്ടറും ബാലുശ്ശേരി കോക്കല്ലൂർ സി.കെ.എം. ഹോസ്പിറ്റൽ സ്ഥാപകനുമായ ചന്ദ്രംകണ്ടിയിൽ ഡോ.സി.കെ. മുകുന്ദൻ (87) ചേവായൂർ ടി.പി. കുമാരൻനായർ റോഡിലെ ശ്രീപദം വീട്ടിൽ അന്തരിച്ചു. അശ്വനി ഹോസ്പിറ്റൽ പന്തീരാങ്കാവ്, ബ്രൈറ്റ് ലൈഫ് ഹെൽത്ത് കെയർ, കോഴിക്കോട് എന്നീ സ്ഥാപനങ്ങൾ നടത്തിവരുന്നു. ഭാര്യ: വയനാട് ചുണ്ടയിൽ തെയോത്ത് ചാക്യാത്ത് പരേതനായ ഒ. പൈതലിന്റെ മകൾ ലീല. മക്കൾ: സി.കെ. പ്രവീൺകുമാർ (അശ്വനി ഹോസ്പിറ്റൽ), സി.കെ. പ്രമീന, സി.കെ. പ്രജീന. മരുമക്കൾ: ചോലപ്പുറത്ത് ദീപുദാസ് (പ്ലാന്റർ, വയനാട്), ഡോ. ജയപ്രഭ (അശ്വനി ഹോസ്പിറ്റൽ), ഡോ. പ്രവീൺകുമാർ (അമൃത ക്ലിനിക്ക്, എലത്തൂർ). സഹോദരങ്ങൾ: പരേതരായ ചന്ദ്രംകണ്ടി ബാലൻ, വസന്ത. സഞ്ചയനം ഞായറാഴ്ച.

രാധ
ചേനോത്ത്: ആർ.ഇ.സി. റിട്ട. ഡ്രൈവർ കണ്ടരശ്ശേരി ബാലന്റെ ഭാര്യ രാധ (73) അന്തരിച്ചു. 
മക്കൾ: ഹരീഷ് കൃഷ്ണൻ (ഖത്തർ എയർപോർട്ട്), മനോജ്കൃഷ്ണൻ, കൃഷ്ണപ്രസാദ് (കരിപ്പൂർ എയർപോർട്ട്), പരേതനായ പ്രേമാനന്ദൻ. മരുമക്കൾ: ബിന്ദു, ഷീബ, സ്മിത, ബിന്ദു. 

അബ്ദുൾ ഹമീദ്
ചെർക്കള: നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റ് ഓഫീസ് സെക്രട്ടറിയും മുസ്ലിം ലീഗിന്റെ സക്രിയ പ്രവർത്തകനുമായ നായന്മാർമൂല മിനിസ്റ്റേഡിയത്തിന് സമീപത്തെ പി.എം.അബ്ദുൾ ഹമീദ് (61) അന്തരിച്ചു. തൻബീഹുൽ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഭാര്യ: എസ്.എ.ബീഫാത്തിമ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം). മക്കൾ: ബസീമ, ബർഷീദ് (െബംഗളൂരു), ബാസില, ബുസ്താൻ (ദുബായ്), ബുർഹാൻ, ബാഖീറ, ബാദുഷ. മരുമക്കൾ: സിദ്ദിഖ് (ചാലക്കുന്ന്), ഷാസിയ (നെല്ലിക്കുന്ന്). സഹോദരങ്ങൾ: പി.എം.അബ്ദുൾ റഹ്മാൻ (ഐഡിയൽ പ്രസ്, കാസർകോട്), ഖദീജ, ലൈല, ഫാത്തിമാബി, പരേതനായ പി.എം.മുഹയുദ്ദീൻ (റിട്ട. അധ്യാപകൻ). 

സരോജിനി
പാനൂർ: കൂരാറ ആറ്റുപുറത്തെ എടുപ്പിൽവീട്ടിൽ സരോജിനി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ ടി.എം.അച്യുതൻ. മക്കൾ: പുഷ്പവല്ലി, പങ്കജവല്ലി, പ്രസന്നകുമാരി, പ്രസീതകുമാരി (പ്രഥമാധ്യാപിക, ഗവ. യു.പി. കല്ലറക്കൽ), അനിൽകുമാർ (സി.എഫ്.എൽ. വേൾഡ്, പാനൂർ), സജിത്കുമാർ (ഗൾഫ്). മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. അസി. എൻജിനീയർ, മാഹി), കരുണൻ (റിട്ട. ഫാർമസിസ്റ്റ്), അജിതാ അനിൽ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്. തൃശ്ശിലേരി), ബീനാ സജിത്, പരേതരായ രവീന്ദ്രൻ, പ്രേമൻ. 

മമ്മദ് കോയ
കോഴിക്കോട്: റിട്ട.സീനിയർ പോസ്റ്റ്മാസ്റ്റർ വാടിയിൽ മാളിയേക്കൽ മമ്മദ് കോയ (87) പയ്യാനക്കലിലെ നെച്ചോളി ഹൗസിൽ അന്തരിച്ചു. ഭാര്യ: നെച്ചോളി ഇമ്പിച്ചായിശബി. മക്കൾ: എൻ.എം. ബഷീർ (വി.എം. ഏജൻസീസ്), എൻ.എം. സാലീ (പി.ഡബ്ല്യു.ഡി.  കോൺട്രാക്ടർ), റസിയ, റഹീന. പരേതരായ നജീബ്, സുബൈദ. മരുമക്കൾ: അഹമ്മദ് കോയ (അൻസാരി ഹോട്ടൽ), അബ്ദുൾ റഷീദ് (ഒമാൻ), മുംതാംസ്, നാദിറ പരേതനായ പി. കുഞ്ഞിക്കോയ (യൂണൈറ്റഡ് ഐസ് പ്ലാന്റ്).

പ്രഭാകരൻ
വടകര: പുത്തൂരിലെ റിട്ട. ആർ.എം.എസ്. ഉദ്യോസ്ഥൻ കൊയിലോത്ത് പ്രഭാകരൻ (75) അന്തരിച്ചു. 
ഭാര്യ: പത്മിനി. മക്കൾ: ഉമേഷ്കുമാർ (ഗൾഫ്), സുമേഷ്, സുമിത. മരുമക്കൾ: പ്രമോദ്, ബിജില. സഹോദരങ്ങൾ: ജാനകി, ശാരദ, രവീന്ദ്രൻ.

മുഹമ്മദ്  
കൊടുങ്ങല്ലൂര്: മതിലകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുസമീപം കൊട്ടിക്കല് പരേതനായ അബ്ദുല്കാദറിെന്റ മകന് മുഹമ്മദ് (65) അന്തരിച്ചു. ശ്രീനാരായണപുരം സിദ്ദി ഫേബ്രിക്സ് ഉടമയാണ്. ഭാര്യ: ഫാത്തിമ. മക്കള്: ഷാനവാസ് (ദുബൈ), ഷിയാസ്, ഷഹന. മരുമക്കള്: ബസീമ, സനം, പരേതനായ ഫൈസല്.

മൊയ്തീൻ
കൂട്ടിലങ്ങാടി: ഭിലായ്പടി  എം.എസ്.പി.എ.ആർ. ക്യാമ്പിനു സമീപം മുൻ കെ.എസ്.ഇ.ബി. ഡ്രൈവർ ഏലച്ചോല തെക്കേ തൊടുവിൽ മൊയ്തീൻ   (കുഞ്ഞാൻഹാജി -76) അന്തരിച്ചു. ഭാര്യ: ഏലച്ചോല പാത്തുക്കുട്ടി. മക്കൾ: അബ്ദുൽഅലി (ജിദ്ദ), സുഹൈൽ, ത്വൽഹത്ത്, നൗഷാദ്, യസീദ്, ഖൈറുന്നീസ, ഉമ്മു ഹബീബ. മരുമക്കൾ: ഹംസ, റഹ് മത്തുള്ള കുരിക്കൾ, ഹസീന, റസീന, റംലത്ത്, സുഹൈല, ഇർഫാന.  

ഹംസ
താനൂർ: എടക്കടപ്പുറം മൗലാക്കടവത്ത് ഹംസ (85) അന്തരിച്ചു. പഴയകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: പാത്തുമോൾ. മക്കൾ: സക്കറിയ, മഹറൂഫ് (ഇരുവരും സൗദി), സലാം, ഷഫീഖ്, സുഹൈബ് (ഇരുവരും ചെന്നൈ), ബീവിജ, നൂർജ, നജുമു, ഹാദിയ. മരുമക്കൾ: റുക്സാന, അർഷിദ, അഫ്സീന, നുസൃത്ത്, റംഷീന, അഷറഫ്, സലാം, യുസഫ്, ഇർഷാദ്. സഹോദരങ്ങൾ: മുഹമ്മദാലി, മൊയ്തീൻബാവ, സിദ്ദിഖ്.

 അമ്മിണി തമ്പി 
 പിറവം: മുളക്കുളം വടക്കേക്കര പാലച്ചുവട് വാഴക്കാലായില് തമ്പിയുടെ ഭാര്യ അമ്മിണി (56) അന്തരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി തച്ചാമ്പുറത്ത് കുടുംബാംഗമാണ്. മക്കള്: മിഥുന് (യു.കെ.), മിഷ (സൗദി). മരുമക്കള്: ആല്ബി തെക്കുംപുറത്ത് കളമ്പൂര് (യു.കെ.), ബിജു സി. പോള് ചോന്നംകുളത്തില് ആരക്കുന്നം (സൗദി). 

നാണുക്കുട്ടൻ നായർ
പാലക്കാട്: റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പട്ടഞ്ചേരി ചങ്കംവീട്ടിൽ നാണുക്കുട്ടൻ നായർ (അപ്പേട്ട-90) രാമനാഥപുരം ശ്രീഗിരിയിൽ അന്തരിച്ചു. ഭാര്യ: റിട്ട. അധ്യാപിക, നെന്മാറ കീഴേപ്പാട്ടെ ശാന്തകുമാരി. മക്കൾ: ഗിരീഷ് മേനോൻ (ഹംഗറി), ഷൈലജ (പുത്തൂർ), ഹൈമജ (ഡൽഹി). മരുമക്കൾ: വത്സ, സ്വാമിനാഥൻ, വിജയ്. 

ബാലകൃഷ്ണൻ
മഞ്ചേരി: മഞ്ചേരിയിലെ അഡ്വേക്കറ്റ് ക്ലാർക് പയ്യനാട് അത്താണിക്കൽ അങ്കത്തിൽ കൊടപ്പഞ്ചേരി ബാലകൃഷ്ണൻ (58) അന്തരിച്ചു. ഭാര്യ: ബീന. മക്കൾ: ധന്യ, ദീപ, നിധീഷ് (ബഹ്റൈൻ). മരുമക്കൾ: സുധാകരൻ (ഫോറസ്റ്റ് ഗാർഡ്, നിലമ്പൂർ), ജിജീഷ് (ജില്ലാകോടതി ആമീൻ), ദൃശ്യ. 

കെ.സി.ജോസഫ്
മുണ്ടിയെരുമ: ബ്ലോക്ക് നമ്പർ 182, കിഴക്കുംതറയിൽ വീട്ടിൽ (കാവാലം) കെ.സി.ജോസഫ് (83) അന്തരിച്ചു. ഭാര്യ: പരേതയായ ഗ്രേസിക്കുട്ടി. മക്കൾ: ടോമി, ലില്ലിക്കുട്ടി, ലൗലി, മേരിക്കുട്ടി, തോമസ്. മരുമക്കൾ: മേരിക്കുട്ടി (കുറവന്താനം, കട്ടപ്പന), ജോണി (ആനലോലിക്കൽ, തൊടുപുഴ), ഫ്രാൻസിസ് (പാലാട്ടി, അങ്കമാലി), മോൻസി (വെച്ചൂർപടിഞ്ഞാറേതിൽ, പെരുമ്പാവൂർ), റെജി (ഇരുമ്പുകുത്തിയിൽ, പച്ചടി).

അന്നമ്മ കൊച്ചുമ്മൻ 
അടൂർ: പുതുശേരിഭാഗം പാണുവേലിൽ ഐ.എം.മന്ദിരത്തിൽ പരേതനായ കൊച്ചുണ്ണൂണ്ണി മുതലാളിയുടെ ഭാര്യ അന്നമ്മ കൊച്ചുമ്മൻ(96) അന്തരിച്ചു. പുത്തൂർ നീലിത്തഴികത്ത് കുടുംബാംഗമാണ്. മക്കൾ: തമ്പി, സണ്ണി, രാജു, ജിജി, ഫാ.കുര്യൻ പാണുവേലിൽ, അച്ചൻകുഞ്ഞ്, സാം, ശോഭ. മരുമക്കൾ: എൽസി, ലിസി, ലിസമ്മ, സൂസൻ, ലിസി, സുമ, ജെസി, രാജി. 

തങ്കമ്മ 
 മരിയാപുരം: പാറയ്ക്കൽ സ്കറിയയുടെ ഭാര്യ തങ്കമ്മ(63) അന്തരിച്ചു. മക്കൾ: ബിജു, സിജി, സിജോ. മരുമക്കൾ: റാണി(വാഴൂർ, മുളകുവള്ളി), സോളി(കരിമ്പനമാലിൽ എല്ലക്കല്ല്).

കുഞ്ഞമ്മ
അഞ്ചിരി: മിറ്റത്താനിക്കൽ ജോസഫിന്റെ ഭാര്യ കുഞ്ഞമ്മ (79) അന്തരിച്ചു. തലയനാട് ഇലവുങ്കൽ കുടുംബാംഗമാണ്. മക്കൾ: ലൗലി, ലിറ്റി, ലിന്റ (യു.കെ), ലവിൻ (ആർ.പി.എസ്, തെക്കുംഭാഗം). 
മരുമക്കൾ: ഇടമറുക് കാപ്പിൽ കെ.ജെ. ജോസഫ്, നെയ്യശ്ശേരി ചെമ്പോട്ടിക്കൽ ജെറോം ജോസഫ് (വില്ലേജ് ഇന്റർ നാഷണൽ സ്കൂൾ, കുമാരമംഗലം), അതിരമ്പുഴ ചളുക്കാട്ട് ജിജി ലൂക്കോസ് (യു.കെ.), മുണ്ടൻമുടി തുരുത്തിപ്പിള്ളിൽ സാനി ലവിൻ. 

ജോസഫ് ചാക്കോ
ഇളംദേശം: ‘കദളി’യിൽ ജോസഫ് ചാക്കോ (ചാക്കോച്ചൻ -88) അന്തരിച്ചു. ഭാര്യ: പരേതയായ ഏലിയാമ്മ, പ്രവിത്താനം ഈഴാറത്ത് കുടുംബം. മക്കൾ: വത്സമ്മ, ഔസേപ്പച്ചൻ, സോമൻ, ടോമി, ബെന്നി, ആനി, ഡോളി. മരുമക്കൾ: സണ്ണി കോല്ലിയിൽ നരിയങ്ങാനം, റൂബി മുളമൂട്ടിൽ റാന്നി, ഗ്രേസി അറയ്ക്കൽ കീരികോട്, ജെസി വലിയവീട്ടിൽ കുറുപ്പംതറ, മോളി കുട്ടിയാനി കോതമംഗലം, പരേതനായ സിബി ജോസഫ് കൊച്ചുകിഴക്കേൽ കളത്തൂർ, ബിനോയ് കുളത്തുങ്കൽ ഇലഞ്ഞി.

ഗോപാല പിള്ള 
കോളപ്ര: വാഴയിൽ ഗോപാല പിള്ള (88) അന്തരിച്ചു. ഭാര്യ: കമ്മലമ്മ, കോളപ്ര കല്ലംമാക്കൽ കുടുബാംഗം. 
മക്കൾ: ശാന്തമ്മ, ചന്ദ്രിക, രാജൻ പിള്ള (റിട്ട. മിലിട്ടറി), രവീന്ദ്രൻ പിള്ള, സന്തോഷ്കുമാർ. 

സരോജിനിയമ്മ
നവിമുംബൈ : സീവുഡ്സ് സെക്ടർ 42-ലെ മഹാവീർ അപ്പാർട്ട്മെന്റിലെ താമസക്കാരിയായ പാലക്കാട് കോതക്കുർശി  കുമരം കണ്ടത്ത് സരോജിനിയമ്മ(75) അന്തരിച്ചു.
പരേതനായ കെ.സി.ജി. നായരുടെ ഭാര്യയാണ്. മക്കൾ: മധുസൂദനൻ(മുംബൈ), പരേതയായ ബിന്ദു അശോക്.
മരുമക്കൾ: ബീന, അശോക് നായർ.

 വി.സി. അബ്രഹാം
 ബെംഗളൂരു: മലപ്പുറം പെരിന്തല്മണ്ണ വടശ്ശേരി വീട്ടില് വി.സി. അബ്രഹാം (83) ബെംഗളൂരുവില് അന്തരിച്ചു. ടി.സി. പാളയയിലായിരുന്നു താമസം. ഭാര്യ: അന്നമ്മ. മക്കള്: ഡോ. ജെസി അബ്രഹാം (എയിംസ്, റായ്പുര്), ജെയ്സ് അബ്രഹാം. മരുമക്കള്: ലിജോ ജോസഫ്, ഡ്യൂസി ജോണ്. 

ഷെരീഫാഖാന് 
പത്തനാപുരം: നടുക്കുന്ന് എസ്.കെ.മന്സിലില് പരേതനായ മുന് എസ്.ഐ. ഉസ്മാന്ഖാന്റെ ഭാര്യ ഷെരീഫാഖാന് (85) അന്തരിച്ചു. 
മക്കള്: ഹസന്ഖാന് (റിട്ട. എസ്.ഐ.), ദിലീപ്ഖാന് (മസ്കറ്റ്), ലത്തീഫ്ഖാന് (ബിസിനസ്). മരുമക്കള്: സൈനബാ ഖാന്, റംല ദിലീപ്, ഷൈജ ലത്തീഫ്.

പി.സരസമ്മ
മാവേലിക്കര: പോനകം പ്ലാവോലിൽ കിഴക്കതിൽ ലക്ഷ്മിനിലയത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ പി.സരസമ്മ (87) അന്തരിച്ചു. മക്കൾ: പി.വി.ശിവശങ്കരപ്പിള്ള (എസ്.ബി.ടി. റിട്ട. അസി. ജനറൽ മാനേജർ ആൻഡ് ഡയറക്ടർ, അസോഷ്യേറ്റ് ബാങ്ക്സ് ഓഫീസേഴ്സ് അസോസിയേഷൻ മുൻ ദേശീയ ജനറൽ സെക്രട്ടറി), പി.വി.രാധാകൃഷ്ണപിള്ള (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എൻജിനീയർ, പ്രസിഡന്റ് ബഹ്റൈൻ കേരളീയ സമാജം), കൃഷ്ണകുമാരി (റബ്ബർ മാർക്കറ്റിങ് സൊസൈറ്റി, കോട്ടയം), പരേതനായ സോമനാഥൻപിള്ള (ഫയർ ഫോഴ്സ്). മരുമക്കൾ: രമണിയമ്മ (ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് റിട്ട. ഉദ്യോഗസ്ഥ), ഡോ.കമുകറ ആർ.ശ്രീലേഖ (റിട്ട.അധ്യാപിക, കരമന എൻ.എസ്.എസ്. കോളേജ്), പി.ആർ.ഹരിലാൽ (എൻജിനീയറിങ് കോൺട്രാക്ടർ, കോട്ടയം), ലതാ ഭാസ്കർ (ബെഹ്റൈൻ). 

ലക്ഷ്മിക്കുട്ടി
 ആലപ്പുഴ: മുഹമ്മ കായിപ്പുറം ആശാരിപറമ്പിൽ പരേതനായ ചന്ദ്രശേഖരൻ ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടി (85) അന്തരിച്ചു. മക്കൾ: പ്രസന്നകുമാരി, നിർമല, രേണുക, ജയ്കിഷ് ചന്ദ്രൻ, ജയ്ബുഷ് ചന്ദ്രൻ, പരേതയായ സെൽവകുമാരി. മരുമക്കള്: വിജയൻ, കാർത്തികേയൻ, പ്രസന്നൻ, അന്പിളി, രജിമോൾ, പ്രകാശൻ. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Jul 17, 2018

ഇടത്തൊട്ടിയില്‍ റേച്ചല്‍ ജോസഫ്

obitവിയന്ന: കൂത്താട്ടുകുളം പാലക്കുഴ മൂങ്ങാംകുന്ന് പരേതനായ ഇടത്തൊട്ടിയില്‍ ജോസഫിന്റെ ഭാര്യയും, വിയന്ന മലയാളിയും വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ഇവന്റ് കോര്‍ഡിനേറ്ററുമായ ഘോഷ് അഞ്ചേരിലിന്റെ മാതാവ് റേച്ചല്‍ ജോസഫ് (86) അന്തരിച്ചു. കോട്ടയം ആര്യാട്ടുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഘോഷ്, സുജ, ജോഷി
മരുമക്കള്‍: ബിന്‍സി, റജി, റിന്‍സി

സംസ്‌കാര ശുശ്രുഷകള്‍ കൊട്ടാരകുന്ന്, ഇല്ലിക്കമുക്കട സെന്റ് മേരീസ് ജാക്കോബൈറ്റ് ശാലോം ദേവാലയത്തില്‍ ജൂലൈ 19 ന് (വ്യാഴം) രാവിലെ 11  മണിയ്ക്ക് നടക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : +919526970213

വാര്‍ത്ത അയച്ചത് : ജോബി ആന്റണി

ശ്രീനിവാസൻ

കൊയിലാണ്ടി: മേലൂർ കിഴക്കയിൽ ശ്രീനിവാസൻ (70) അന്തരിച്ചു. ഭാര്യ: ശാന്ത. മക്കൾ: ഋഷിദാസ് (അബുദാബി), സ്മിതഗിരി. മരുമക്കൾ: ശ്രീജിത്ത് (െചന്നൈ), അനുശ്രീ. 

സി.എച്ച്.മാധവൻ നമ്പ്യാർ 
മാലൂർ: കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്ന സി.എച്ച്.മാധവൻ നമ്പ്യാർ (81) അന്തരിച്ചു. ആലച്ചേരിയിലെ ശാന്തിനിവാസിലായിരുന്നു അന്ത്യം. മാലൂർ മണ്ഡലം കോൺഗ്രസ് മുൻ പ്രസിഡന്റായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. മാലൂർപ്പടി പനക്കളം ക്ഷേത്രത്തിന്റെ ആദ്യകാല നവീകരണ കമ്മിറ്റി ഭാരവാഹിയായിരുന്നു. 
50 വർഷക്കാലത്തോളം ശബരിമല ദർശനത്തിന് പോയ ഇദ്ദേഹം മാലൂർ, ചിറ്റാരിപ്പറമ്പ് ,കോളയാട് പഞ്ചായത്തുകളിലെ അയ്യപ്പന്മാരുടെ ഗുരുസ്വാമിയായിരുന്നു. ഗായകനായിരുന്ന ഇദ്ദേഹത്തിന്റെ അയ്യപ്പഭജന പാട്ടുകൾ ശ്രദ്ധേയമായിരുന്നു. മകൻ: സി.എച്ച്.മുരളീധരൻ (കരാറുകാരൻ) സഹോദരങ്ങൾ: സി.എച്ച്.മീനാക്ഷിയമ്മ (വട്ടോളി, ചിറ്റാരിപ്പറമ്പ്), പരേതരായ സി.എച്ച്.കുട്ടിക്കൃഷ്ണൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, ഇടുമ്പ എൽ.പി. സ്കൂൾ), പന്ന്യന്നൂർ മനേക്കരയിലെ സി.എച്ച്.കുട്ട്യപ്പ നമ്പ്യാർ (പത്രാധിപർ, സംസാരം പത്രം, ഗോണിക്കുപ്പ), സി.എച്ച്.നാരായണിയമ്മ (മാണിക്കച്ചാൽ, മാലൂർ), സി.എച്ച്.നാരായണൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, മാലൂർ യു.പി. സ്കൂൾ).

ഉഷ
കൊയിലാണ്ടി: ഹിൽബസാർ മൂലിക്കര ഉഷ (50) അന്തരിച്ചു. ഭർത്താവ്: ചന്ദ്രൻ (ചെന്നൈ). മക്കൾ: രാഹുൽ, രോഹിത്. അച്ഛൻ: രാഘവൻനായർ. അമ്മ: പത്മിനിഅമ്മ. 
സഹോദരങ്ങൾ: രാമചന്ദ്രൻ (അസി. സെക്രട്ടറി, സി.പി.ഐ. മൂടാടി ലോക്കൽ കമ്മിറ്റി), വനജ, പുഷ്പ, ഉമ.

 മച്ചാട് ടി. നീലകണ്ഠന്    
 വടക്കാഞ്ചേരി: ജില്ലയിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ ആചാര്യനും എഴുത്തുകാരനുമായ മച്ചാട് ടി. നീലകണ്ഠൻ (91) അന്തരിച്ചു.
1945-ല് മച്ചാട് വിദ്വാന് എളയത് വായനശാലയുടെ സെക്രട്ടറിയായിട്ടാണ് തുടക്കം. തുടർന്ന് ജില്ലയില് ഗ്രന്ഥശാലകള് കെട്ടിപ്പടുക്കുന്നതിനും പി.എന്. പണിക്കർക്കൊപ്പം ഗ്രന്ഥശാലാസംഘം കെട്ടിപ്പടുക്കുന്നതിനും ഏറെ അധ്വാനിച്ചു.  ഗ്രന്ഥശാലാസംഘം താലൂക്ക്, ജില്ലാ തല സെക്രട്ടറിയായിരുന്നു. 45 വര്ഷം വിദ്വാന് എളയത് വായനശാലയുടെ സെക്രട്ടറിയായും പ്രവർത്തിച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ ഭരണസമിതിയിലും അംഗമായി.
വി.കെ. നാരായണഭട്ടതിരി ജീവിതവും ദര്ശനവും, മച്ചാട്ട് എളയതിന്റെ ജീവചരിത്രം, കഥാത്രയി വ്യാഖ്യാനം എന്നിവയാണ് നീലകണ്ഠന്റെ പുസ്തകങ്ങള്. മികച്ച ഗ്രന്ഥശാലാ പ്രവര്ത്തകനുള്ള കേരള സാഹിത്യ അക്കാദമി, ജില്ലാ ലൈബ്രറി കൗണ്സില് പുരസ്കാരങ്ങള്, പണ്ഡിതശ്രേഷ്ഠര്ക്കുള്ള വി.കെ. നാരായണഭട്ടതിരി സ്മൃതിപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. അവിവാഹിതനാണ്.

കുഞ്ഞോൻ 
പരപ്പനങ്ങാടി: മാപ്പൂട്ടിൽ റോഡ് കോണിയത്ത് (മേലാറമ്പത്ത്) കുഞ്ഞോൻ (ഹംസ-59) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: ഷാഹിന, കമറുന്നിസ, ഷാഫി (സൗദി). മരുമക്കൾ: സലിം, അയൂബ്, ഫിറോസിയ.

തങ്ക
കിരാലൂർ: കണ്ടത്തുപടിക്കൽ വേലായുധന്റെ ഭാര്യ തങ്ക (69) അന്തരിച്ചു. മക്കൾ:  സുകുമാരി, സുമതി, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഗോപി, കണ്ണൻ. 

അപ്പുണ്ണി
മേലാറ്റൂർ: എടപ്പറ്റ വെള്ളിയഞ്ചേരി ഗാന്ധിനഗറിലെ ചീനിക്കാപറമ്പിൽ അപ്പുണ്ണി (80) അന്തരിച്ചു. ഭാര്യ: കല്യാണി. മക്കൾ: വേലായുധൻ, ശാന്ത, രാധാമണി, മോഹൻദാസ്, സുജാത, സജി, സജിത. മരുമക്കൾ: പ്രീത, ഷൈലശ്രീ, സുമതി, ഹരിഹരൻ, രാമചന്ദ്രൻ.

ലക്ഷ്മി
മേലാറ്റൂർ: എടപ്പറ്റ പുളിയക്കോട് പരേതനായ കൈനിശ്ശേരി അച്യുതന്റെ ഭാര്യ ലക്ഷ്മി (76) അന്തരിച്ചു. മക്കൾ: സരോജിനി, പദ്മാവതി, ശിവശങ്കരൻ, അയ്യപ്പൻ (അധ്യാപകൻ, ജി.എം.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ), വിജയലക്ഷ്മി, ശ്രീലത. മരുമക്കൾ: മാനു, ഗോപകുമാർ, നിഷ, ഷാനി (അധ്യാപിക,  ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്), മോഹൻദാസ്. സഹോദരൻ: ചാമി. 

കരുണാകരൻ നായർ
വളയൻചിറങ്ങര: മനയത്ത് വീട്ടിൽ പി. കരുണാകരൻ നായർ (84) അന്തരിച്ചു. വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഭാര്യ: പി.എൻ. അമ്മിണിക്കുഞ്ഞമ്മ (റിട്ട.ടീച്ചർ എച്ച്.എസ്.എസ്. വളയൻചിറങ്ങര). മക്കൾ: കെ. മനോജ് (സൗദി), കെ. വിനോദ് (ഒമാൻ)
മരുമക്കൾ: ജയകല (ടീച്ചർ എച്ച്.എസ്.എസ്. വളയൻചിറങ്ങര). സിന്ധു എസ്. (ടീച്ചർ എച്ച്.എസ്.എസ്. വളയൻചിറങ്ങര). 

ചെല്ലൻ പണിക്കർ
നിലമാമൂട്: എള്ളുവിള കൊങ്ങംകോട് കെ.എസ്. നിവാസിൽ ചെല്ലൻ പണിക്കർ (90) അന്തരിച്ചു. ഭാര്യ: കെ.ശ്രീമതി. മക്കൾ: തുളസി സുരേന്ദ്രൻ (സൗത്ത് കേരള ഡയാസസ്), ഭുവനേന്ദ്രൻ (സൗദി അറേബ്യ), അംബിക, രാജൻ (മണിക്കുട്ടൻ). മരുമക്കൾ: സുരേന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി.), ലേഖ, സുകുമാരൻ, യശോദ (സി.എസ്.ഐ. മെഡിക്കൽ കോളേജ് ആശുപത്രി, കാരക്കോണം). 
കെ.ശിവശങ്കരപ്പിള്ള
നിലമാമൂട്: നാറാണി കാലായിൽ കരയ്ക്കാട്ടുവിള റോഡരികത്തുപുത്തൻവീട്ടിൽ കെ.ശിവശങ്കരപ്പിള്ള (69) അന്തരിച്ചു. ഭാര്യ: ഗിരിജാകുമാരി. മക്കൾ: അനിൽകുമാർ, ഗീതാകുമാരി. മരുമക്കൾ: സുര, ലേഖ. 

നാരായണന്
തുടങ്ങനാട്: വട്ടക്കാനായില് (മണിയന്കല്ലില്) നാരായണന് (80) അന്തരിച്ചു. 
ഭാര്യ തങ്കമ്മ, ഈരാറ്റുപേട്ട ചൊള്ളനാല് കുടുംബാംഗം. മക്കള്: മായ, മധു (കുറിഞ്ഞി). മരുമകന്: ദാസ് മണിയന് കല്ലില് (സര്വീസ് സഹകരണ ബാങ്ക്, തുടങ്ങനാട്). 

എം. ജോസഫ്
മൂന്നാർ: ടാറ്റാ ടീ നല്ലതണ്ണി ഐ.ടി.ഡി. ജീവനക്കാരൻ എം. ജോസഫ് (45) അന്തരിച്ചു. 
ഭാര്യ: ഭുവനേശ്വരി. മക്കൾ: ദിവ്യദർശിനി, ദീപക് മുകുന്ദൻ. മറിയക്കുട്ടി
മുളപ്പുറം: കുന്നേല് പത്രോസിന്റെ ഭാര്യ മറിയക്കുട്ടി (82) അന്തരിച്ചു. 
പള്ളിക്കാമുറി മോളേക്കുന്നേല് കുടുംബാംഗം. മക്കള്: മേരി, സെബാസ്റ്റ്യന്, റോസിലി, തങ്കച്ചന് (റിട്ട. സീനിയര് സൂപ്രണ്ട്, കെ.എസ്.ഇ.ബി.), കൊച്ചുത്രേസ്യ, ജെസി (കേരള ഹെല്ത്ത് സര്വീസ്, വടവുകോട്), മോന്സി (സൗദി അറോബ്യ), പരേതനായ ജോസഫ്. 
മരുമക്കള്: ആനീസ് മാതാളിക്കുന്നേല് (പന്നൂര്), സണ്ണി ഇലവുങ്കല് (കാഞ്ഞങ്ങാട്), മിനി കുന്നുംപുറത്ത് (ജൂനിയര് സൂപ്രണ്ട്, കേരള വാട്ടര് അതോറിറ്റി, മുവാറ്റുപ്പുഴ), വര്ക്കിച്ചന് വെട്ടുകല്ലേല് (റിട്ട. അക്കൗണ്ടന്റ്, എസ്.സി.ബി., കോടിക്കുളം), സുനോജ് പാലപ്പറമ്പില് എറണാകുളം (ബിസിനസ്), സിനി വളവനാട്ട് തൊമ്മന്കുത്ത്, പരേതനായ ജോസ് (കൊല്ലം). 

എസ്.ബി.രാധാമണി
വടശ്ശേരിക്കോണം: മണമ്പൂര് റോജാലയത്തിൽ പരേതനായ രഘുനാഥന്റെ ഭാര്യ എസ്.ബി.രാധാമണി (74-റിട്ട. അധ്യാപിക, എസ്.എൻ.വി.യു.പി.എസ്., കാട്ടുപുതുശ്ശേരി) അന്തരിച്ചു. മക്കൾ: ആർ.ബി.ബിന്ദു (അധ്യാപിക, കെ.ജി.എസ്.പി.യു.പി.എസ്., ഒറ്റൂർ), ആർ.ബി.ബിജി (അധ്യാപിക, കെ.സി.എം.എൽ.പി.എസ്., നാവായിക്കുളം), ആർ.ബി.ബിനി (സെക്രട്ടേറിയറ്റ്, തിരുവനന്തപുരം), ആർ.ബി.ബിസി (അധ്യാപിക, സദനത്തിൽ സ്കൂൾ, ആലംകോട്). മരുമക്കൾ: എസ്.മുകുന്ദൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), എസ്.അജയകുമാർ (സബ് ഇൻസ്പെക്ടർ, തിരുവനന്തപുരം), കെ.മണിലാൽ (ബഹ്റൈൻ). 

എസ്.കെ.വിശ്വനാഥൻ നായർ
തിരുവനന്തപുരം: പൂജപ്പുര പി.ആർ.എ.-99 ലതാനികുഞ്ജത്തിൽ എസ്.കെ.വിശ്വനാഥൻ നായർ (69-റിട്ട. കെ.എസ്.ആർ.ടി.സി.) അന്തരിച്ചു. 
ഭാര്യ: ലത (പദ്മജ). മക്കൾ: വിനോദ് വി.പി. (നേവി), വിനീത വി.പി. (അധ്യാപിക, നേവി സ്കൂൾ, ഗോവ). 

 

 

 

 

 

 

 

 

 

 

 

 

 

 

Jul 17, 2018

അബുദാബി : ഒരാഴ്ചയോളമായി അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ സൂക്ഷിച്ച അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. അബുദാബി ഇസ്ലാമിക് ബാങ്കിൽ ജോലിചെയ്യുന്ന കണ്ണൂർ ചാലാട് കളത്തിന്റവിട പുതിയപുരയിലെ കെ.പി. ജബ്ബാറിന്റേതാണ് (47) മൃതദേഹമെന്ന് സഹോദരൻ മുനീർ സ്ഥിരീകരിച്ചു.

ഒരാഴ്ച മുമ്പാണ് ജബ്ബാറിനെ കാണാതായത്. ബന്ധുക്കൾ തിരച്ചിൽ നടത്തുകയായിരുന്നു. അബുദാബി ഇസ്ലാമിക് ബാങ്ക് അധികൃതരും കാണ്മാനില്ലെന്ന് അബുദാബി പോലീസിൽ പരാതി നൽകിയിരുന്നു.

സി.എച്ച്. അബൂട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: മാരിയത്ത്. മക്കൾ: ജാസിം, മർജാന. മറ്റു സഹോദരങ്ങൾ: ഫാസില, ശമീമ, സാബിറ, ഫരീദ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

SHOW MORE