LATEST NEWS

Loading...

Custom Search
ദുബായ് : പരിശുദ്ധ റംസാന്‍ മാസത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഉപവാസത്തിന്റെയും വിശ്വാസത്തിന്റെയും സഹനത്തിന്റെയും ദാനധര്‍മങ്ങളുടെയും നാളുകളാണിത്. നീളമേറിയ പകലില്‍ കടുത്ത ചൂടിന്റെ കാഠിന്യം ഈ വിശ്വാസങ്ങളെ തളര്‍ത്തുന്നില്ല. പകരം വിശുദ്ധ ഖുര്‍ആനിന്റെ സൂക്തങ്ങളില്‍, വരികളില്‍, പണ്ഡിതരുടെ പ്രഭാഷണങ്ങളില്‍ മുഴുകുന്നു എല്ലാവരും. ദൈവത്തിലേക്ക് കൂടുതലായി അടുക്കാനും തിന്മകളില്‍നിന്ന് നന്മകളിലേക്കുള്ള പാതകളിലൂടെ സഞ്ചരിക്കാനും മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്നു. അതാണ് ഈ പുണ്യമാസത്തിന്റെ ഏറ്റവും വലിയ സൗഭാഗ്യം. വിശ്വാസത്തിനൊപ്പം തന്നെ ഈ മാസത്തെ ഏറ്റവും മഹത്തരമാക്കുന്നുണ്ട് ഇവിടെ നടക്കുന്ന ദാനധര്‍മങ്ങളുടെ പര
ഷിക്കാഗോ: സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മെത്രാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നതായി ജനറല്‍ കോര്‍ഡിനേറ്റര്‍ ജോസ് ചാമക്കാല അറിയിച്ചു. സെപ്റ്റംബര്‍ 27-ന് ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങള്‍ക്ക് സീറോ മലബാര്‍ സഭാ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിക്കും. ഷിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍.......

SEND YOUR

PHOTOS

Upload your photos

and share them with the world

share

VIDEO

Upload your videos

and share them with the world

share

STORIES

Share your story idea

share
ജിദ്ദ: മോഡിതരംഗം അസ്തമിക്കുന്നു എന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന സൂചനയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം(ഐ.എസ്.എഫ്) ജിദ്ദ കേന്ദ്ര കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അശ്‌റഫ് മൊറയൂര്‍ അധ്യക്ഷത വഹിച്ചു. വൈ;പ്രസിഡന്റ് സല്‍മാന്‍ സഫര്‍, ജനറല്‍സെക്രട്ടറി ഇഖ്ബാല്‍ ചെമ്പന്‍, സെക്രട്ടറി ശരീഫ് മാസ്റ്റര്‍ തിരൂര്‍ക്കാട്, റഷീദ് മൗലവി(കേരളം), അമാന്‍ (തമിഴ്‌നാട്), അശ്‌റഫ് (കര്‍ണ്ണാടക), റാഫി ബീമപള്ളി,കബീര്‍ കൊണ്ടോട്ടി,മുഹമ്മദ് അബ്ബാസ്.......
ബ്രിസ്ബന്‍: ഗ്ലോറിയസ് ലൈഫ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 26 മുതല്‍ 28 വരെ സണ്‍ഷെന്‍ കോസ്റ്റില്‍ ഫാമിലി റിട്രീറ്റ് സംഘടിപ്പിക്കുന്നു. മേപ്പിള്‍ടണ്‍ ക്യൂ സി സി സിയില്‍ നടക്കുന്ന ക്യാമ്പിന് പാസ്റ്റര്‍ ടിനു ജോര്‍ജ്ജ് കൊട്ടാരക്കര നേതൃത്വം നല്‍കും. 26 ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സമ്മേളനം പാസ്റ്റര്‍ ജസ്വിന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്യും. ക്രീസ്തീയ ഗാനരചയിതാവ് ബ്ര. സാമുവല്‍ വില്‍സണ്‍ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. മൂന്നു ദിവസം.......
മെല്‍ബണ്‍: മെല്‍ബണ്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷം സ്പ്രിംഗ് വെയില്‍ ടൗണ്‍ഹാളില്‍ വെച്ച് നടന്നു. സിനിമാതാരം മനോജ് കെ ജയന്‍, മനിക ജയിന്‍, ടിന്‍ ടാന്‍, കോളിന്‍ ബ്രൂക്ക് എംപി, ഇന്‍കാ പെലൂമ്പ്, ജിയോഫ് ആല്‍ബര്‍ട്ട്, തോമസ് ജോസഫ് എന്നിവര്‍ പങ്കെടുത്തു. അത്തപ്പൂക്കളം, വിവിധ കായികമത്സരങ്ങള്‍, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. പ്രസിഡന്റ് ഡോ.ഷാജി വര്‍ഗീസിന്റെ നേതൃത്വത്തില്‍ മാസങ്ങളായി ഒരുകൂട്ടം ചെറുപ്പക്കാര്‍ വിജയത്തിനായി പ്രവര്‍ത്തിച്ചു........
അറ തുറന്നതാര് ? അറ തുറന്നതച്ഛന്‍ അരിയെടുത്തതാര്? അരിയെടുത്തതണ്ണന്‍ അരിയിടിച്ചതാര്? അരിയിടിച്ചതമ്മ ബ്ലാക്ക് ബോര്‍ഡില്‍ ചോക്കുകൊണ്ടെഴുതിച്ചേര്‍ത്ത വാചകങ്ങളിലെ ഓരോവാക്കും വിരല്‍ തൊട്ടു കാണിച്ചുകൊണ്ട് ഷൈനി ടീച്ചറും ബിന്ദുടീച്ചറും താളാത്മകമായി വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. ദൃഷ്ടികളര്‍പ്പിച്ച് ഒരേ സ്വരതാളങ്ങളില്‍ ഏറ്റു പറയുന്ന കുട്ടികള്‍. പിന്നീട് അറ, അരി, തുറന്ന, എടുത്ത, ഇടിച്ച തുടങ്ങിയ വാക്കുകളുടെ അര്‍ഥങ്ങള്‍ വാമൊഴിയായും.......
ജോഹ്നസ്ബര്‍ഗ് : സൗത്ത് ആഫ്രിക്കയിലെ ലിംപോപ്പോ യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍ ലക്ചററായ സുമ കണ്ണച്ചാന്‍പറമ്പില്‍ സൗത്ത് ആഫ്രിക്കയിലെ നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൈക്രോബയോളജിയില്‍ ഡോക്ടറേറ്റ് നേടി. ഇടയ്ക്കാട് ഇടവക കണ്ണച്ചാന്‍പറമ്പില്‍ ജായിയുടെ ഭാര്യയും, റാന്നി ഇടവക പാറ്റാനിക്കല്‍ അവറാച്ചന്‍ മേരിക്കുട്ടി ദമ്പതികളുടെ മകളുമാണ്.

 

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com

മലയാളം പഠനസഹായി

 

x