LATEST NEWS

Loading...

Custom Search
+ -
അജ്മാന്‍: അറ്റകുറ്റപ്പണികള്‍ക്കായി അജ്മാനിലെ അല്‍ റാഷിദിയ പാര്‍ക്ക് ഈമാസം 25 മുതല്‍ 31-ാം തിയ്യതി വരെ അടച്ചിടും.
അജ്മാന്‍ ഡൗണ്‍ടൗണിലെ പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നത്.
ദുബായ്: ഐ സി എഫ് സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് ഒക്ടോബര്‍ 25ന് വൈകിട്ട് 6.30 നു റാഷിദിയ്യ മെട്രോ സ്‌റ്റേഷന് സമീപമുള്ള അല്‍ ജാഹിദ് സ്‌കൂളില്‍ നടക്കും. കോഴിക്കോട് മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജിലെ ചീഫ് ഫിസിഷ്യന്‍...
ഷാര്‍ജ: ലോകത്തില്‍ എല്ലാ മനുഷ്യരും ആരാധിക്കുന്നതും വിശ്വസിക്കുന്നതും ഒരേ ദൈവത്തെയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.നേതാവുമായ ഒ.രാജഗോപാല്‍ പറഞ്ഞു. 'മരുഭൂമിയിലെ പരുമല' എന്നറിയപ്പെടുന്ന ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ്...
റാസല്‍ഖൈമ: റാക് എസ്.എന്‍.ഡി.പി. യൂണിയന്റെ ദൈവദശകം ആലാപനമത്സരം സംഘടിപ്പിച്ചു. ശ്രീനാരായണഗുരു രചിച്ച ദൈവദശകത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഡിസംബര്‍ അഞ്ചിന് ദുബായില്‍ നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു മത്സരം. ദൈവദശകത്തിന്റെ...
ദുബായ്: സി.എച്ച്. മുഹമ്മദ് കോയ ഉള്‍പ്പെടെയുള്ള മുന്‍കാല നേതാക്കള്‍ പാകപ്പെടുത്തിയെടുത്ത കേരളത്തിന്റെ മതേതര പരിസരത്ത് വര്‍ഗീയതയും തീവ്രവാദവും വേരുപിടിക്കില്ലെന്ന് വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു....
ദുബായ്: യു.എ.ഇ.യിലെ ആലുവക്കാരുടെ കൂട്ടായ്മയായ അരോമയുടെ ഈദ് ഓണം ആഘോഷം ഇന്നസെന്റ് എം.പി. ഉദ്ഘാടനം ചെയ്തു. റാഷിദ് ആസ്പത്രി മെഡിക്കല്‍ ലൈബ്രറിഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് പി.എം. അബുബക്കര്‍ അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത്...
ദുബായ്: നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതി ദുബായ് കാസര്‍കോട് മണ്ഡലം കെ.എം.സി.സി. നടപ്പാക്കുന്നു. സ്‌നേഹസാന്ത്വനം എന്നപേരിലുള്ള പദ്ധതി അടുത്തമാസം നടപ്പില്‍വരുമെന്ന് പ്രസിഡന്റ് മഹ്മൂദ് കുളങ്ങര, ജനറല്‍ സെക്രട്ടറി...
ഷാര്‍ജ: ഗള്‍ഫിലെ ഇന്ത്യക്കാരെ വേര്‍തിരിച്ച് നിര്‍ത്തിക്കൊണ്ട് മാറിമാറിവരുന്ന കേന്ദ്രസര്‍ക്കാറുകള്‍ ചിറ്റമ്മനയം തുടരുകയാണെന്ന് സി.പി.ഐ. നേതാവ് ആനിരാജ പറഞ്ഞു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ യുവകലാസാഹിതി സംഘടിപ്പിച്ച...
അബുദാബി : കല അബുദാബി ഈദ് ഓണം ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കല വനിതാവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍നടന്ന ആഘോഷത്തില്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും പാട്ടുകള്‍, മോണോ ആക്ട്,...
അബുദാബി: വോള്‍വോ ഓഷ്യന്‍ റേസ് 2014-ന്റെ സമാപനത്തോടനുബന്ധിച്ച് അബുദാബി കോര്‍ണിഷില്‍ സംഘടിപ്പിക്കപ്പെടുന്ന ആഘോഷപരിപാടികളുടെ നടത്തിപ്പിനായി വളണ്ടിയര്‍മാരെ ക്ഷണിക്കുന്നു. കോര്‍ണിഷില്‍ ഡെസ്റ്റിനേഷന്‍ വില്ലേജ് എന്നപേരില്‍...

 

 

പൂര്‍ണമായും ഇന്ത്യന്‍ എന്ന് മുദ്രകുത്തി ടാറ്റയുടെ ഹോട്ടല്‍ ശൃംഖലയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തില്‍ച്ചാടിയ അമേരിക്കന്‍ കമ്പനിയാണ് ഓറിയന്റ് എക്‌സ്പ്രസ് ഹോട്ടല്‍സ്. ടാറ്റയുമായി കൈകോര്‍ക്കാന്‍ വിസമ്മതിച്ചതിലൂടെ വിവാദത്തിലായ ഓറിയന്റ് ഗ്രൂപ്പ് മൂന്നുവര്‍ഷത്തിനുശേഷം, അതിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പൂര്‍ണമായും ഇന്ത്യക്കാരനായ ഒരാളെ നിയോഗിച്ചത് ലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത്. ഹോട്ടല്‍-ബിവറേജസ് വ്യവസായ രംഗത്ത് ഏറെക്കാലത്തെ അനുഭവ സമ്പത്തുള്ള ഹര്‍ഷ വി.അഗാഡിയെയാണ് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറായി ഓറിയന്റ് എക്‌സ്പ്രസ് നിയോഗിച്ചത്. ആഗോളതലത്തില്‍ പ്രശസ്തമായ ഒട്ടേറെ റസ്റ്റോറന്റ് വമ്പന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയസമ്പത്താണ് ഓറിയന്റ് എക്‌സ്പ്രസ് പരിഗണിച്ചത്. യു.എസ്.ആസ്ഥാനമാക്കിയുള്ള ഫ്രണ്ട്‌ലി ഐസ്‌ക്രീമിനെ രാജ്യത്തെ വന്‍കിട ബ്രാന്‍ഡാക്കി മാറ്റിയ നേതൃപാടവമാണ് ഹര്‍ഷയെ ഓറിയന്റ് എക്‌സ്പ്രസിന്റെയും തലപ്പത്തെത്തിച്ചത്. ഓറിയന്റ് എക്‌സ്പ്രസിന്റെ ബ്രാന്‍ഡ് വാല്യു ഇടിയുമെന്ന് കാണിച്ചാണ് 2007-ല്‍ ടാറ്റയുമായുള്ള ബന്ധം കമ്പനി നിരാകരിച്ചത്. അമേരിക്കന്‍ ഹോട്ടല്‍ വ്യവസായത്തില്‍ നിര്‍ണായകമായ സ്ഥാനം കൈവരിക്കാനുള്ള ടാറ്റയുടെ ശ്രമമാണ് അന്ന് ഓറിയന്റ് എക്‌സ്പ്രസ് നിരാകരിച്ചത്. അതിന് അവര്‍ പറഞ്ഞ ന്യായം ഏറെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ടാറ്റയുടേത് ഇന്ത്യന്‍ എന്ന പരിവേഷമാണെന്നായിരുന്നു ന്യായവാദം. ഹര്‍ഷ വി.അഗാഡിയുടെ സ്ഥാനലബ്ധിയെ ഇന്ത്യക്കാര്‍ അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. 1984-ല്‍ ബോംബെ സര്‍വകലാശാലയില്‍നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ ഹര്‍ഷ എം.ബി.എ നേടുന്നതിനുവേണ്ടിയാണ് അമേരിക്കയിലെത്തുന്നത്. ഡ്യൂക്ക് സര്‍വകലാശാലയുടെ ഫുക്വ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍നിന്ന് എം.ബി.എ സ്വന്തമാക്കി. ക്രാഫ്റ്റ് ജനറല്‍ ഫുഡ്‌സിലൂടെ ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട ഹര്‍ഷ, പിന്നീട് അമേരിക്കന്‍ എക്‌സ്പ്രസ്, പെപ്‌സികോ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചു. ആഗോള ഹോട്ടല്‍ വ്യവസായ രംഗത്ത് നിക്ഷേപകരെ ആകര്‍ഷിക്കും വിധത്തില്‍ ഒട്ടേറെ ചുവടുവെപ്പുകള്‍ ഹര്‍ഷയുടെ ഭാഗത്തുനിന്നുണ്ടായി. ഡോമിനോ പിസയെ ആഗോള ബ്രാന്‍ഡാക്കി വളര്‍ത്തിയെടുത്തത് ഹര്‍ഷയുടെ നീക്കങ്ങളായിരുന്നു. അമ്പതിലേറെ രാജ്യങ്ങളിലെ പ്രമുഖ പിസ ബ്രാന്‍ഡായി ഡോമിനോ മാറി. 1997 മുതല്‍ 2000 വരെ ലിറ്റില്‍ കെസാഴ്‌സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി പ്രവര്‍ത്തിച്ചതിന് ശേഷം 2004 മുതല്‍ 2009 വരെ ചര്‍ച്ച് ചിക്കണിന്റെ പ്രസിഡന്റായി. 2009 വരെ ഫ്രണ്ട്‌ലി ഐസ്‌ക്രീമിന്റെ സി.ഇ.ഒ. ആയി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഓറിയന്റ് എക്‌സ്പ്രസിന്റെ ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടറായി ചുമതലയേല്‍ക്കുന്നത്. ഇക്കൊല്ലം അദ്ദേഹം ക്വിസ്‌നോസിന്റെ മേധാവിയായി ചുമതലയേറ്റു. ഇതിനുപുറമെ, ഒട്ടേറെ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമായ ഹര്‍ഷ, നിരവധി സര്‍വകലാശാലകളിലും മറ്റും ബിസിനസ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും എടുക്കുന്നുണ്ട്. rgirishkumar@gmail.com