LATEST NEWS

Loading...

Custom Search
+ -

അഞ്ച് കോടിയുടെ സ്വര്‍ണവുമായി കാമുകനോടൊപ്പം കടന്ന ഇന്ത്യക്കാരി പിടിയില്‍

Posted on: 13 Aug 2013

 

ഷാര്‍ജ: സ്വര്‍ണ വ്യാപാരിയായ അമ്മയുടെ സ്വര്‍ണം കൈക്കലാക്കി കാമുകനൊപ്പം കടന്നുകളയാന്‍ ശ്രമിച്ച ഇന്ത്യക്കാരി പിടിയില്‍. പാകിസ്താന്‍കാരനായ കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഷാര്‍ജ പോലീസ് ഇരുവരെയും പിടികൂടിയത്.
യുവാവിനൊപ്പം കുടുംബജീവിതം നയിക്കാനായി യു.എ.ഇ.യ്ക്ക് പുറത്തുകടക്കാന്‍ ശ്രമിക്കവെയാണ് ഇവര്‍ പിടിയിലായത്. അഞ്ച് കോടി രൂപ വില മതിക്കുന്ന 20 കിലോ സ്വര്‍ണമാണ് യുവതി കൈക്കലാക്കിയിരുന്നത്. ബിസിനസ്സുകാരിയായ മാതാവ് വീട്ടില്‍ കൊണ്ടുവെക്കാന്‍ ഏല്പിച്ച സ്വര്‍ണമായിരുന്നു ഇത്. എന്നാല്‍ ടാക്‌സിയില്‍ പുറപ്പെട്ട മകള്‍, ഇടയ്ക്കുവെച്ച്, സ്വര്‍ണം നഷ്ടപ്പെട്ടെന്ന് കാണിച്ച് അമ്മയ്ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. ടാക്‌സി ഡ്രൈവര്‍ സ്വര്‍ണവും കൊണ്ട് കടന്നെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ ഷാര്‍ജ പോലീസാണ് രണ്ടുപേരെയും പിടികൂടിയത്. പ്രതികളെ നിയമനടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.
(100%) (1 Vote)

 

Other News in this Section