LATEST NEWS

Loading...

Custom Search
+ -

ദുബായില്‍ വാഹനാപകടങ്ങള്‍ ഉണ്ടാക്കുന്നവരില്‍ ഇന്ത്യക്കാര്‍ രണ്ടാം സ്ഥാനത്ത്

Posted on: 16 Jun 2013

 

ദുബായ്: കഴിഞ്ഞ വര്‍ഷം ദുബായില്‍ വാഹനാപകടങ്ങള്‍ സൃഷ്ടിച്ചവരില്‍ മുന്‍പന്തിയില്‍ പാക്കിസ്ഥാന്‍ സ്വദേശികളും രണ്ടാമത് ഇന്ത്യക്കാരും മൂന്നാം സ്ഥാനത്ത് സ്വദേശികളുമാണെന്ന് ദുബായ് ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് തലവന്‍ ജനറല്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു. റോഡപകടങ്ങള്‍ക്കെതിരെ ദുബായ് ട്രാഫിക്ക് വിഭാഗം നടത്തുന്ന ബോധവത്കരണത്തില്‍ പങ്കെടുക്കുകയോ പഠിക്കുവാന്‍ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാക്കിസ്താന്‍ സ്വദേശികള്‍ കഴിഞ്ഞവര്‍ഷം ഉണ്ടാക്കിയ 354 അപകടങ്ങളില്‍ 26 മരണങ്ങളും 588 ഗുരുതരമായ പരിക്കുകളും രേഖപ്പെടുത്തി. തൊട്ടു പിന്നാലെ ഇന്ത്യക്കാര്‍ വരുത്തിവെച്ച 326 അപകടങ്ങളില്‍ 32 മരണങ്ങളും 542 പരിക്കുകളും സ്വദേശികള്‍ വരുത്തിയ 302 അപകടങ്ങളില്‍ 29 ജീവാപായങ്ങളും 474 പരിക്കുകളും സംഭവിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി അല്‍സഫീന്‍ പറഞ്ഞു. തൊട്ടു പിറകെ ബംഗ്ലാദേശികള്‍, ഈജിപ്ഷ്യന്‍, സുഡാനികള്‍ , സിറിയന്‍സ്, ബ്രിട്ടീഷ്, ഒമാനികള്‍ തുടങ്ങിയവരുമുണ്ട്.

അമിതവേഗതയാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും 2020 ആകുമ്പോഴേക്കും റോഡപകടങ്ങള്‍ പൂര്‍ണമായും കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് ട്രാഫിക്ക് വിഭാഗമെന്നും ജനറല്‍ അല്‍സഫീന്‍ പറഞ്ഞു. അതുപോലെ വാഹനം ഓടിക്കുമ്പോള്‍ വ്യാപകമായ മൊബൈല്‍ഫോണ്‍ ഉപയോഗങ്ങളും രണ്ടു വാഹനങ്ങള്‍ തമ്മില്‍ പാലിക്കേണ്ട അകലം പാലിക്കാതിരിക്കുന്നതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. അശ്രദ്ധയോടെ റോഡു മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്കുള്ള ബോധവത്കരണങ്ങളും ട്രാഫിക് വിഭാഗം തുടങ്ങിയതായി ജനറല്‍ അല്‍ സഫീന്‍ പറഞ്ഞു.

ദുബായ് ട്രാഫിക്ക് വിഭാഗത്തിന്റെ കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം സംഭവിച്ച 1543 റോഡപകടങ്ങളില്‍ 123 ജീവപായങ്ങള്‍ സംഭവിച്ചു.

ദുബായ് ട്രാഫിക്കിന്റെ അനുവദനീയ വേഗത്തിലപ്പുറം വാഹനമോടിച്ചാല്‍ ഫെഡറല്‍ നിയമമനുസരിച്ച് ഈടാക്കുന്ന അതേ പിഴ തന്നെയായിരിക്കും ചുവപ്പ് സിഗ്‌നല്‍ മറികടന്നാലും ലഭിക്കുകയെന്നും ഇത്കടുത്ത ട്രാഫിക്ക് ലംഘനമായി കണക്കാക്കുമെന്നും ദുബായ് ട്രാഫിക്ക് പോലീസ് മേധാവി വ്യക്തമാക്കി. ഇപ്പോള്‍ ഒരു പ്രാവശ്യം ചുവപ്പ് സിഗ്‌നല്‍ മറികടന്നാല്‍ 800 ദിര്‍ഹം പിഴയും എട്ട് ബ്ലാക്ക് പോയന്‍റും കൂടാതെ15 ദിവസം വാഹനം പിടിച്ചിടുകയുംചെയ്യുന്നു. കഴിഞ്ഞ വര്‍ഷം അശ്രദ്ധമായി ചുവപ്പുസിഗ്‌നല്‍ മറികടന്നതിന്റെ ഫലമായി വിവിധ അപകടങ്ങളിലായി ഏഴു പേര്‍ മരിക്കുകയും ഒമ്പതു പേര്‍ക്ക്ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് കഴിയുന്നതും ചുവപ്പ് സിഗ്‌നല്‍ മറികടക്കാതെ വാഹനമോടിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സൈഫ് അല്‍സഫീന്‍ പറഞ്ഞു.

എന്നാല്‍ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയെയുംകൊണ്ട് ആസ്പത്രിയിലേക്ക് പോകുന്നതുപോലെയുള്ള അവശ്യഘട്ടങ്ങളില്‍ ചുവപ്പ് സിഗ്‌നല്‍ മറികടക്കേണ്ടി വന്നാല്‍ ആവശ്യമായ രേഖകള്‍ സഹിതം ദുബായ് ട്രാഫിക്കിനെ സമീപിച്ചാല്‍ പിഴയില്‍ നിന്നും ഇളവു നലേ്കണ്ട കാര്യം ദുബായ് ട്രാഫിക്ക് ഡിപ്പാര്‍ട്ട്‌മെന്‍റ് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം വകുപ്പുതല പഠനത്തിനു വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(100%) (1 Vote)

 

Other News in this Section

 

x