LATEST NEWS

Loading...

Custom Search
+ -

കുവൈത്ത്: തിരിച്ചറിയല്‍ കാര്‍ഡ് കൈവശംവെക്കാന്‍ നിര്‍ദേശം

പി.സി. ഹരീഷ്

Posted on: 06 Jun 2013

 

കുവൈത്ത് സിറ്റി: സ്വദേശി വത്കരണ നീക്കത്തിന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയ പശ്ചാത്തലത്തില്‍ എപ്പോഴും തിരിച്ചറിയല്‍കാര്‍ഡ് കൈയില്‍ക്കരുതാന്‍ കുവൈത്ത് ഭരണകൂടത്തിന്റെ നിര്‍ദേശം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദേശം ബാധകമാണ്.

നിയമലംഘകരെ കണ്ടെത്താനായി റെയ്ഡുകള്‍ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. കുടിയേറ്റ, തൊഴില്‍, വിസാ ചട്ടങ്ങള്‍ ലംഘിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികതന്നെ ചെയ്യുമെന്ന് തലസ്ഥാനമായ കുവൈത്ത് സിറ്റിയിലെ സുരക്ഷാ മേധാവി മേജര്‍ ജനറല്‍ താരിഖ് അല്‍ ഹമദ പറഞ്ഞു. രാജ്യത്തെ സ്വദേശി, വിദേശി അനുപാതം ഏറെ അസന്തുലിതമാണെന്ന് ചൂണ്ടിക്കാട്ടിയ കുവൈത്ത് തൊഴില്‍മന്ത്രി തിക്‌റ അല്‍ റഷീദി, സ്വദേശിവത്കരണം സര്‍ക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും പറഞ്ഞു.

ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കുവൈത്തില്‍ 2.6 ദശലക്ഷം വിദേശികളുണ്ട്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ എന്നീ രാജ്യക്കാരാണ് മുന്‍പന്തിയില്‍. അതേസമയം, സ്വദേശി ജനസംഖ്യ 1.2 ദശലക്ഷമാണ്. സ്വദേശി - വിദേശി ജനസംഖ്യാനുപാതത്തിലെ വലിയവിടവ് രാജ്യസുരക്ഷയ്ക്കും സാമൂഹിക ജീവിതത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് വിദേശ ജനസംഖ്യ ഗണ്യമായി കുറയ്ക്കാന്‍ പദ്ധതി ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.


(0%) (0 Votes)

 

Other News in this Section