LATEST NEWS

Loading...

Custom Search
+ -

സേവനങ്ങള്‍ ഇനി തിരിച്ചറിയല്‍ കാര്‍ഡ് വഴി

Posted on: 06 Jun 2013

 

ദുബായ്: ഒക്ടോബര്‍ മുതല്‍ ദുബായ് സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും എമിറേറ്റ്‌സ് തിരിച്ചറിയല്‍കാര്‍ഡ് വഴി നേടാം. എമിറേറ്റ്‌സ് തിരിച്ചറിയല്‍ രേഖാ അതോറിറ്റിയുമായി സഹകരിച്ച് ഗവണ്‍മെന്റ് കൊണ്ടുവന്ന 'മൈ ഐഡി' സംരംഭം വഴിയാണ് ഈ പദ്ധതി. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട ഇരുപതിലധികം സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇതുവഴി ഉപയോഗിക്കാനാവും.

സര്‍ക്കാര്‍ സേവനങ്ങള്‍ നടപ്പാക്കാന്‍ സുരക്ഷിതവും എകീകൃതവുമായ ഒരു സംവിധാനമാണ് ഇതെന്ന് ദുബായ് ഗവണ്‍മെന്റ് ജനറല്‍ അഹ്മദ് ബിന്‍ ഹുമൈദാന്‍ പറഞ്ഞു. നിലവില്‍ ഓരോ സേവനങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയാണ്. 'മൈ ഐഡി' നിലവില്‍ വരുന്നതോടെ ഒരു യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വഴിയും ഓണ്‍ലൈന്‍ ആയും ദുബായ് സര്‍ക്കാറിന്റെ എല്ലാ സേവനങ്ങളും ലഭ്യമാവും.


(0%) (0 Votes)

 

 

Other News in this Section