LATEST NEWS

Loading...

Custom Search
+ -

തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് രവിപിള്ള അവസരമൊരുക്കുന്നു

Posted on: 23 May 2013

 

തിരുവനന്തപുരം: സൗദി അറേബ്യയിലെ സ്വദേശവത്കരണത്തിന്റെ ഭാഗമായി ജോലി നഷ്ടപ്പെട്ടവര്‍ക്ക് ജോലി ലഭിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഡോ. രവിപിള്ളയുടെ ഉടമസ്ഥതയിലുള്ള നാസ്സര്‍ എസ് അല്‍- ഹാജിരി കോര്‍പ്പറേഷന്‍ അവസരമൊരുക്കുന്നു. മെയ് 23 - 24 തീയതികളില്‍ സൗദി അറേബ്യയിലെ റിയാദിലെ മലാസില്‍, റെയില്‍വേസ്റ്റേഷനു സമീപമുള്ള അല്‍- അലിയ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ എന്‍.എസ്.എച്ച്. കമ്പനിയുടെ ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഈ സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആഗ്രഹിക്കുന്ന പ്രോജക്ട് മാനേജര്‍, എന്‍ജിനീയര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, മറ്റ് നിര്‍മ്മാണ ജോലിക്കാര്‍ എന്നിവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി സൗദി അറേബ്യയില്‍ തുടരുന്നതിന് കഴിയും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 00966- 515203530/ 00966 - 515205271/ 00966 - 515204956 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം. കഴിയുന്നത്രയും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആഗ്രഹിക്കുന്ന നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ. അഭ്യര്‍ത്ഥിച്ചു.

10,000-ത്തോളം പേര്‍ക്ക് ഉടനടി തൊഴില്‍ നല്‍കുക എന്ന ലക്ഷ്യമാണ് ഓപ്പണ്‍ ഹൗസിലൂടെ എന്‍.എസ്.എച്ച്. ഉദ്ദേശിക്കുന്നത്.

23 ന് രാവിലെ ഒന്‍പതിന് പരിപാടി ആരംഭിക്കും. കമ്പനിയുടെ സീനിയര്‍ മാനേജര്‍മാര്‍ ഉദ്യോഗാര്‍ത്ഥികളെ നേരില്‍ക്കണ്ട് തൊഴില്‍ അപേക്ഷകളില്‍ ഉടനടി തീര്‍പ്പ് കല്പിക്കും. കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആഗ്രഹിക്കന്ന ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വൈകുന്നേരം ആറു വരെയായിരിക്കും ഓപ്പണ്‍ ഹൗസ്. 24 ന് ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം ആറ് വരെ ഓപ്പണ്‍ ഹൗസ് നീളും.

സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ (ഇ ആന്‍ഡ് ഐ) എച്ച്.വി.എ.സി. എന്നീ വിഭാഗങ്ങളില്‍ പ്രോജക്ട് മാനേജര്‍, സൈറ്റ് മാനേജര്‍, കണ്‍സ്ട്രക്ഷന്‍ മാനേജര്‍, കണ്‍സ്ട്രക്ഷന്‍ സൂപ്രണ്ട്, എന്‍ജിനീയര്‍, സൂപ്പര്‍വൈസര്‍, ഫോര്‍മാന്‍, ക്യു.എ / ക്യൂ.സി. ഇന്‍സ്‌പെക്ടര്‍, ക്യൂ.എ / ക്യൂ.സി. സൂപ്പര്‍വൈസര്‍ തുടങ്ങിയ തസ്തതികകളില്‍ ഒഴിവുണ്ട്. ക്വാണ്‍ടിറ്റി സര്‍വേയര്‍, വെല്‍ഡിങ് ഇന്‍സ്‌പെക്ടര്‍, പെയിന്‍റിങ് ഇന്‍സ്‌പെക്ടര്‍, സ്‌കാഫോള്‍ഡിങ് ഇന്‍സ്‌പെക്ടര്‍, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഡോക്യുമെന്‍റ് കണ്‍ട്രോളര്‍, ഹെവി ഡ്രൈവര്‍ കാര്‍പ്പെന്‍റര്‍, ഡക്ട് ഇറക്ടര്‍, ഡക്ട് ഫിറ്റര്‍, ഡക്ട് ഫാബ്രിക്കേറ്റര്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍, ഓട്ടോ ഇലക്ട്രീഷ്യന്‍, ഹെവി എക്വിപ്‌മെന്‍റ് ഓപ്പറേറ്റര്‍, ഇന്‍സ്ട്രുമെന്‍റ് ഫിറ്റര്‍, ഇന്‍സ്ട്രമെന്‍റ് ടെക്‌നീഷ്യന്‍, ലേബര്‍, ലാന്‍ഡ് സര്‍വേയര്‍, മേസണ്‍, മെക്കാനിക്, മിന്‍റൈറ്റ് ഫിറ്റര്‍, പെയിന്‍റര്‍ തുടങ്ങിയ തസ്തികകളിലും ഒഴിവുണ്ട്. പൈപ്പ്ഫിറ്റര്‍, റിഗ്ഗര്‍, സാന്‍ഡ് ബ്ലാസ്റ്റര്‍, സ്‌കാഫോള്‍ഡര്‍, ഷീറ്റ് മെറ്റല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍, സ്ട്രക്ച്ചറല്‍ ഫാബ്രിക്കേറ്റര്‍ ആന്‍ഡ് ഫിറ്റര്‍, സ്ട്രക്ച്ചറല്‍ വെല്‍ഡര്‍, ടിഗ് ആന്‍ഡ് ആര്‍ക്ക് വെല്‍ഡര്‍, 6 ജി വെല്‍ഡര്‍, ഓട്ടോമാറ്റിക് വെല്‍ഡര്‍, സേഫ്റ്റി ഓഫീസര്‍, സേഫ്റ്റി സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലും ഉടനടി ഒഴിവുകളുണ്ട്. ദീര്‍ഘകാലം സേവനത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കാനും പരിപാടിയുണ്ട്.
(100%) (1 Vote)

 

 

Other News in this Section

 

x