LATEST NEWS

Loading...

Custom Search
+ -

'ആതുരസ്‌പര്‍ശം' കാരുണ്യപദ്ധതി പശ്ചിമബംഗാളിലും

Posted on: 23 May 2013

 

ദുബായ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ഡി.എം. ഹെല്‍ത്ത് കെയര്‍ തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള 'ആതുരസ്പര്‍ശം' (ഹീലിങ് ടച്ച്) പദ്ധതികള്‍ക്ക് പശ്ചിമബംഗാളിലും തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്ന ജനങ്ങള്‍ക്ക് രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള സൗകര്യമൊരുക്കും.

സൗത്ത് 24 പര്‍ഗാന ജില്ലയിലാണ് ആദ്യത്തെ ഡയഗേ്‌നാസ്റ്റിക് സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സര്‍ക്കാരേതര സന്നദ്ധസംഘടനകളായ ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, ഡല്‍ഹി സഹായക് വെല്‍ഫെയര്‍ ട്രസ്റ്റ് എന്നിവയുമായി സഹകരിച്ചാണ് ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. സെന്ററിന്റെ ഉദ്ഘാടനം ഡോ. മൂപ്പന്‍സ് ഫൗണ്ടേഷന്‍ ട്രസ്റ്റി ഡോ. അനൂപ് മൂപ്പന്‍, വിഷന്‍ 2016 സി.ഇ.ഒ. റഫീഖ് അഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വെസ്റ്റ് ബംഗാള്‍ ഇസ്‌ലാമിക് സൊസൈറ്റി സെക്രട്ടറി റഹ്മത്ത് അലിഖാന്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ പ്രാഥമികാരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സ്ഥാപിച്ചും പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കിയും ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് വെസ്റ്റ് ബംഗാളിലെ ഈ തുടക്കമെന്ന് ഡോ. ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യംപോലും എത്തിയിട്ടില്ലാത്ത പ്രദേശങ്ങള്‍ക്കും ജനങ്ങള്‍ക്കും ഈ സൗകര്യം ഉപകാരപ്പെടും.


(0%) (0 Votes)

 

Other News in this Section