LATEST NEWS

Loading...

Custom Search
+ -

തുഖ് ബ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് പുതിയ നേതൃത്വം

Posted on: 23 May 2013

 

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തുഖ്ബ യൂനിറ്റ് ഭാരവാഹികള്‍


തുഖ്ബ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തുഖ് ബ യൂണിറ്റ് ജനറല്‍കൗണ്‍സില്‍ യോഗം അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഫാസില്‍ മുസ്തഫ (പ്രസിഡന്റ്), യൂസഫ് കണ്ടോത്ത്, അബൂബക്കര്‍ തിരുവട്ടൂര്‍, മുസ്തഫ കമ്പില്‍, ഖാലിദ് (വൈസ് പ്രസി), ഫക്രുദ്ദീന്‍ പാടൂര്‍, (ജന. സെക്ര) ഇസ്മായില്‍ മാണിയൂര്‍, അംജദ് പുളിക്കല്‍, സ്വാലിഹ് കോഴിക്കോട്, സത്താര്‍ (സെക്ര), മുഹമ്മദ് അഷ്‌റഫ് പി.എ. (ട്രഷ), അബ്ദുല്‍ റഹ്മാന്‍ അല്‍ ഖാസിമി (ഉപദേശക സമിതി) എന്നിവരെ തിരഞ്ഞെടുത്തു .

കമ്മിറ്റിയുടെ കീഴില്‍ വിവിധ വകുപ്പുകളുടെ ചുമതലക്കാരായി ഷാനിദ്, ഇസ്മായില്‍ (ദഅവ വിങ്), ഫയാസ് നൗഷാദ് (നിച്ച് ഓഫ് ട്രൂത്ത്), ഖാലിദ് (സക്കാത്ത് ജീവകാരുണ്യം), മുസ്തഫ (ഹജ്ജ് ആന്‍ഡ് ഉംറ), ഫാസില്‍ , ആസില്‍ (ലേണ്‍ ദി ഖുര്‍ ആന്‍), മുഹമ്മദ് അഷറഫ്, മുസ്തഫ (മീഡിയാ), അബൂബക്കര്‍ (പ്രസിദ്ധീകരണം), ഹനീഫ (മെയിന്റനന്‍സ്), യൂസുഫ്, സ്വാലിഹ്, സത്താര്‍ (പബ്ലിക്ക് റിലേഷന്‍സ്), അബ്ദുല്‍ റഹ്മാന്‍ ഖാസിമി, ഫാസില്‍ (ഓഡിയോ ആന്‍ഡ് വീഡിയോ), മുഹമ്മദ്, നിസാര്‍ (പ്ലാനിങ്), അബ്ദുല്‍സത്താര്‍ (ഫിനാന്‍സ്), സ്വാലിഹ് (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ഹിഷാം (എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്), ഇസ്മായില്‍ (കരിയര്‍ ഡെസ്‌ക് ആന്‍ഡ് മാര്യേജ്ബ്യൂറോ), ഹമീദ്, ഷമീര്‍, ഷക്കീര്‍, നാസര്‍, റഹ്മത്തുള്ള (ഫുഡ്) എന്നിവര്‍ നിയമിതരായി.

വെള്ളിയാഴ്ചകളില്‍ രാവിലെമുതല്‍ ഖുര്‍ആന്‍ ഹദീസ് പഠനം, തജ്‌വീദ്, ജുമുഅ യ്ക്കുശേഷം തസ്‌കിയത്ത് ക്ലാസ്സുകള്‍ തുടങ്ങി വിവിധ ദഅവാ പ്രവര്‍ത്തനങ്ങള്‍ സെന്ററിനു കീഴില്‍ നടന്നുവരുന്നുണ്ട്.

സലഫി പണ്ഡിതന്മാരുടെ പ്രഭാഷണവീഡിയോ സി.ഡി.കള്‍, ഇസ്‌ലാമിക വൈജ്ഞാനികരംഗത്തെ പുസ്തകങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവ ഇസ്‌ലാഹി സെന്ററില്‍ ലഭ്യമാണ്. ഹജ്ജ്, ഉംറ സേവനങ്ങള്‍ മുതലായ ദീനി പരിപാടികള്‍ക്ക് 0556543843, 0557713642 എന്നീ നമ്പറുകളില്‍ സെന്ററുമായി ബന്ധപ്പെടാം.


(0%) (0 Votes)

 

 

Other News in this Section

 

x