LATEST NEWS

Loading...

Custom Search
+ -

ദുബായ് 'സ്മാര്‍ട്ട് ഗവണ്‍മെന്റി'ന് തുടക്കമായി

Posted on: 23 May 2013

 



ദുബായ്: ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് ദുബായില്‍ തുടക്കമായി.

സ്മാര്‍ട്ട് ഗവണ്‍മെന്റ് എന്നപേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നിര്‍വഹിച്ചു.

ജനങ്ങള്‍ക്ക് സര്‍ക്കാറിന്റെ സേവനങ്ങള്‍ അവര്‍ ഉള്ള സ്ഥലത്തുതന്നെ ഏതുസമയവും ലഭ്യമാക്കാനുള്ള ശൈഖ് മുഹമ്മദിന്റെ ആശയത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനം. ദുബായ് ഭരണകൂടത്തിലെ ആയിരത്തോളം ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഇ-ഗവണ്‍മെന്റ് എന്ന പദ്ധതി നടപ്പാക്കുന്നതില്‍ നാം ഏറെ മുന്നേറിക്കഴിഞ്ഞു. ഇനി മൊബൈല്‍ ഫോണ്‍ വഴി ജനങ്ങള്‍ക്ക് സേവനംഎത്തിക്കാന്‍ കഴിയണം.

140 ലക്ഷം മൊബൈല്‍ ഫോണുകളാണ് ദുബായില്‍ ഉള്ളത്. ഒരാള്‍ക്ക് രണ്ടു ഫോണ്‍ എന്നനിലയിലേക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട്. നമ്മുടെ കമ്യൂണിക്കേഷന്‍ ശൃംഖല അത്രയും ശക്തമാണ്. ഇനി മൊബൈല്‍ ഫോണ്‍ വഴി ജനങ്ങള്‍ക്ക് അവരവരുടെ സ്ഥലത്തുതന്നെ സേവനം എത്തിക്കാനാണ് ശ്രമിക്കേണ്ടത് - ശൈഖ് മുഹമ്മദ് പറഞ്ഞു.

സേവനം എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കായി എല്ലാവരും ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് ദുബായ് ഭരണാധികാരി നിര്‍ദേശിച്ചു. പുതിയ പദ്ധതിക്കായി ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി 200 ദശലക്ഷം ദിര്‍ഹവും മാറ്റിവെച്ചിട്ടുണ്ട്. പുതിയ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുക്കാനായാണ് ഈ തുക.



(100%) (1 Vote)

 

Other News in this Section