LATEST NEWS

Loading...

Custom Search
+ -

സൗദി സ്വദേശിവത്കരണം: ഹെല്‍പ്പ് ഡസ്‌ക്കില്‍ രജിസ്റ്റര്‍ ചെയ്തത് 5 പേര്‍ മാത്രം

Posted on: 04 Apr 2013

 

നെടുമ്പാശ്ശേരി: സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിരവധി മലയാളികള്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തുന്നുണ്ടെങ്കിലും വിമാനത്താവളത്തിലെ ഹെല്‍പ്പ് ഡസ്‌ക്കില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഭൂരിഭാഗം പേരും താല്പര്യം കാണിക്കുന്നില്ല. ബുധനാഴ്ച സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് മടങ്ങേണ്ടിവന്ന മുപ്പതോളം പേരില്‍ അഞ്ചുപേര്‍ മാത്രമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുറന്നിട്ടുള്ള ഹെല്‍പ്പ് ഡസ്‌ക്കില്‍ പേര് രജിസ്റ്റര്‍ ചെയ്തത്.

നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്‌ക്കില്‍ വിവരങ്ങള്‍ നല്‍കിയാല്‍ മടക്കയാത്ര പ്രശ്‌നമാകും എന്ന് ഭയന്നാണ് പലരും പേര് രജിസ്റ്റര്‍ ചെയ്യാത്തതെന്ന് പറയപ്പെടുന്നു. എന്തായാലും നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്‌ക്കില്‍ വിവരങ്ങള്‍ നല്‍കാന്‍ പ്രവാസികള്‍ മടിക്കുന്നുണ്ടെന്ന കാര്യം വ്യക്തമാണ്. ഇത് മടങ്ങിയെത്തിയ ചിലര്‍ പത്രലേഖകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

നോര്‍ക്കയുടെ ഹെല്‍പ്പ് ഡസ്‌ക്കില്‍ ഒരേസമയം രണ്ട് ഉദ്യോഗസ്ഥരാണുള്ളത്. 24 മണിക്കൂറും ഇത് പ്രവര്‍ത്തിക്കും.

സൗദിയില്‍ എത്ര വര്‍ഷമായി ജോലി നോക്കുന്നു, നാട്ടില്‍ എന്തെങ്കിലും സംരംഭങ്ങള്‍ തുടങ്ങാന്‍ താല്പര്യമുണ്ടോ, ഏതുതരം വിസയിലാണ് സൗദിയിലേക്ക് പോയത് തുടങ്ങിയ വിവരങ്ങളാണ് ഹെല്‍പ്പ് ഡസ്‌ക്കില്‍ രേഖപ്പെടുത്തുന്നത്. കൂടാതെ സൗദിയില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ മേല്‍വിലാസവും ഫോണ്‍ നമ്പരും ശേഖരിക്കുന്നുണ്ട്.

സ്‌പോണ്‍സറുടെ കീഴിലല്ലാതെ ജോലി നോക്കുന്നവരാണ് അധികവും പരിശോധന ഭയന്ന് നാട്ടിലേക്ക് പോരുന്നത്. പലരും കുറച്ചു കഴിയുമ്പോള്‍ സൗദിയിലേക്ക് മടങ്ങാനാകുംവിധം വിസ തരപ്പെടുത്തിയാണ് പോന്നിരിക്കുന്നതും. പരിശോധനയ്ക്ക് അയവുണ്ടാകുമ്പോള്‍ ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്ന മലയാളികള്‍ സൗദിയിലേക്ക് മടങ്ങി പോകാനാകുമെന്ന പ്രതീക്ഷയോടെയാണ് നാട്ടിലേക്ക് വന്നിരിക്കുന്നത്.

(100%) (1 Vote)

 

Other News in this Section