LATEST NEWS

Loading...

Custom Search
+ -

'സൗഹൃദ ബാലവേദി' മത്സരങ്ങള്‍ സംഘടിപ്പിച്ചു

Posted on: 24 Mar 2013

 

ദുബായ്: ദുബായില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ നിവാസികളുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ കീഴിലുള്ള 'സൗഹൃദ ബാലവേദി'യുടെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ ചിത്രരചന, പ്രസംഗ മത്സരം, കവിതാപാരായണം, മോണോആക്ട്, കഥാരചന, കവിതാരചന തുടങ്ങിയ വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു.

ദുബായ് മുഹ്‌സനിലെ എമിറേറ്റ്‌സ് ഹാളില്‍ നടന്ന മത്സരങ്ങള്‍ക്ക് സൗഹൃദവേദി ഭാരവാഹികളായ ശ്രീനിവാസന്‍ പട്ടേരി, അബ്ദുല്‍ നസീര്‍, രമേശ് പയ്യന്നൂര്‍, ശശികുമാര്‍, പി.യു.പ്രകാശന്‍, പ്രവീണ്‍ പലക്കീല്‍, നികേഷ്, വിനോദ് മണിയറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

(60%) (1 Vote)

 

Other News in this Section