LATEST NEWS

Loading...

Custom Search
+ -

അബുദാബി: സബ്‌വേകളില്‍ സി.സി.ടി.വി. ക്യാമറകള്‍ വ്യാപകമാക്കുന്നു

Posted on: 23 Mar 2013

 

അബുദാബി: അബുദാബി നഗരത്തിലെ പ്രധാന റോഡുകള്‍ക്ക് കുറുകെ ഭൂമിക്കടിയിലൂടെയുള്ള സബ്‌വേകളില്‍ സി.സി.ടി.വി. ക്യാമറാ നിരീക്ഷണം ശക്തമാക്കുന്നുണ്ട്.
പോക്കറ്റടിയും സ്ത്രീകളെ ശല്യം ചെയ്യലും ഉള്‍പ്പെടെയുള്ളതുമായ സംഭവങ്ങള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണിത്. റോഡിനു താഴെയുള്ള തുരങ്കത്തിലൂടെയുള്ള യാത്ര സ്ത്രീകളും കുട്ടികളും ഭയപ്പെടുന്നു.
പലപ്പോഴും ഈ സബ്‌വേകള്‍ വിജനമാണ്. താരതമ്യേന സുരക്ഷിതമായ നഗരമാണ് അബുദാബിയെങ്കിലും ഇടനാഴികളിലൂടെയുള്ള യാത്ര സ്ത്രീകള്‍ക്ക് ഭീതിജനകമാണ്. പൂവാലശല്യമുള്ള ചില കേന്ദ്രങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാണെങ്കിലും എല്ലാ സബ്‌വേകളിലും സി.സി.ടി.വി. ക്യാമറവെച്ച് നിതാന്ത ജാഗ്രതയാണ് പോലീസ് ലക്ഷ്യമിടുന്നത്.
ബഹുനില കെട്ടിടങ്ങളുടെ ലിഫ്റ്റുകളിലും സ്ത്രീകളും കുട്ടികളും അതിക്രമത്തിന് ഇരയാവുന്നുണ്ടെന്ന് അബുദാബി പോലീസ് അധികൃതര്‍ പറഞ്ഞു. രാത്രി കാലങ്ങളില്‍ സതീകളും കുട്ടികളും ഒറ്റയ്ക്ക് ലിഫ്റ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പോലീസ് അറിയിച്ചു.
(80%) (1 Vote)

 

 

Other News in this Section