സൗഹൃദ ഫുട്ബോള്‍: ഫീനിക്സ് സനാഇയ്യ ജേതാക്കളായി
Posted on: 23 Dec 2012

ജിദ്ദ: ബലദ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിച്ച സൗഹൃദഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ ഫിനിക്സ് സനാഇയ്യ മറുപടിഇല്ലാത്ത ഒരു ഗോളിന് ബലദ് ബി.എഫ്.സി.യെ പരാജയപ്പെടുത്തി.
നൗഷാദ് പുലാമന്തോളാണ് ഗോള്‍ നേടിയത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ ഫ്രറ്റേണിറ്റി ഫോറം ബലദ് ഏരിയാ പ്രസിഡന്റ് അബ്ദുള്‍ അസീസ് തിരുവേഗപ്പുറ, കുഞ്ഞിപ്പോക്കര് എന്നിവര്‍ വിതരണം ചെയ്തു. കബീര്‍ കൊണ്ടോട്ടി, സമദ് കുനൂര്‍, അഷ്റഫ് മഹ്ജര്‍ എന്നിവര്‍ കളി നിയന്ത്രിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





