ഗതാഗത ബോധവത്കരണം സംഘടിപ്പിച്ചു
Posted on: 23 Dec 2012

ദോഹ:ഖത്തര്‍ ഗതാഗതവകുപ്പും യൂത്ത് ഫോറവും സംയുക്തമായി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഫാമിലി ഫുഡ് സെന്റര്‍ കേന്ദ്രീകരിച്ച് ഗതാഗത ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ട്രാഫിക് വകുപ്പ് പബ്ലിക് റിലേഷന്‍ പ്രതിനിധി ഫൈസല്‍ ഹുദവി ക്ലാസ്സെടുത്തു. ഫാമിലി ഫുഡ് സെന്റര്‍ എച്ച്.ആര്. മാനേജര്‍ ഹബീബ് റഹ്മാന് ആശംസ നേര്‍ന്നു. യൂത്ത്ഫോറം ജനസേവന വകുപ്പ് കണ്‍വീനര്‍ മജീദ് അലിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ യൂണിറ്റ് പ്രസിഡന്റ് ഫൈസല്‍ സ്വാഗതവും ഹമീദ് എടവണ്ണ നന്ദിയും പറഞ്ഞു. യൂത്ത്ഫോറം നല്കിയ ഉപഹാരം ഫാമിലി ഫുഡ് സെന്റര്‍ എച്ച്.ആര്. മാനേജര്‍ ഹബീബ് റഹ്മാന് ഏറ്റുവാങ്ങി.
(0%) (0 Votes)
Explore Mathrubhumi
Other News in this Section






