ഐ.എം.സി.സി. മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി
Posted on: 23 Dec 2012

ദുബായ്: ദുബായ് ഐ.എം.സി.സി. ഒരു മാസക്കാലം നടത്തുന്ന മെമ്പര്‍ഷിപ്പ് വിതരണം തുടങ്ങി. യു.എ.ഇ. ഐ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.എ. ലത്തീഫ് ദുബായ് ഐ.എം.സി.സി. മെമ്പര്‍ഷിപ്പ് കാമ്പയിന് ഉദ്ഘാടനം ചെയ്തു.
ദേര മലബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് അശ്രഫ് തച്ചരോത്ത് അധ്യക്ഷത വഹിച്ചു. നസീര്‍ പാനൂര്‍ സ്വാഗതം പറഞ്ഞു. താഹിര്‍ കൊമ്മോത്ത് മെമ്പര്‍ഷിപ്പ് ഏറ്റുവാങ്ങി. അബുദാബി ഐ.എം.സി.സി. സെക്രട്ടറി ശമീം ബേക്കല്‍ ആശംസകള്‍ നേര്‍ന്നു.
മുസ്തഫ തൈക്കണ്ടി, ശംസുദ്ദീന്‍ കടപ്പുറം, കമാല്‍ റഫീക്ക്, പി.സി. ഷെരീഫ്, കാദര്‍ മലപ്പുറം, റഹ്മത്തുള്ള അത്തോളി, മുസ്തു ഏരിയാല്‍, കരീം മല്ലം, റഹ്മത്ത്, മുഹമ്മദ് തളങ്കര, ജാഫര്‍ ഏരിയാല്‍, ഇസ്മായില്‍ കൊടുവള്ളി തുടങ്ങിയവര്‍ സംസാരിച്ചു. മുസ്തു ഏരിയാല്‍ നന്ദി പറഞ്ഞു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





