മെഡിക്കല്‍ ക്യാമ്പ് നടത്തി
Posted on: 23 Dec 2012
ഖത്തര്‍: അല്‍ റവാബി ഗ്രൂപ്പ് ഓഫ് കമ്പനിയും ആസ്റ്റര്‍ മെഡിക്കല്‍ സെന്ററും ചേര്‍ന്ന് ഖത്തര്‍ ദേശീയ ദിനത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.''ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപ്പെടുത്തുക'' എന്ന പ്രമേയത്തില്‍ നടന്ന ക്യാമ്പ് അല്‍ റയ്യാനിലെ ആസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണിവരെ നടന്ന ക്യാമ്പില്‍ വിദേശികളും സംബന്ധിച്ചു. ആയിരത്തിലധികം ആളുകള്‍ പങ്കെടുത്ത മെഡിക്കല്‍ ക്യാമ്പില്‍ പത്തിലധികം ഡോക്ടര്‍മാരും ടെക്നീഷ്യന്‍സും ഉണ്ടായിരുന്നു. ക്യാമ്പ് വിജയപ്രദമായിരുന്നുവെന്ന് ആസ്റ്റര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. സമീര്‍ മൂപ്പന് അറിയിച്ചു.18 ദിവസം നീണ്ടുനിന്ന അല്‍റവാബി ഗ്രൂപ്പ് ഔട്ട്ലെറ്റുകളില് നിന്നുള്ള രജിസ്ട്രേഷന് പ്രകാരമായിരുന്നു ക്യാമ്പ് നടത്തിയിരുന്നത്. അറബ് വംശജരായ ഈജിപ്ത്, സുഡാന് എന്നീ രാജ്യക്കാരും ക്യാമ്പില്‍ പങ്കെടുത്തു.
ഷുഗര്‍, കൊളസ്ട്രോള്‍, രക്തപരിശോധനകളും സൗജന്യമരുന്ന് വിതരണവും ക്ലിനിക് ജീവനക്കാരുടെ അകമഴിഞ്ഞ സഹകരണവും ക്യാമ്പില്‍ എത്തിയവര്‍ക്ക് ആശ്വാസമേകി. അല്‍റവാബി ഗ്രൂപ്പ് ഓഫ് കമ്പനി ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ ഇനിയും അതിവിപുലമായ രീതിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അല്‍ റവാബി അഡ്മിനിസ്ട്രേഷന് മാനേജര്‍ അഡ്വ. ജംഷീര്‍ അറിയിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





