അഭയകേന്ദ്രത്തിലെ വനിതകള്‍ക്ക് വസ്ത്രങ്ങള്‍ നല്കി
Posted on: 23 Dec 2012
ദമാം: ദമാം അഭയ കേന്ദ്രത്തില്‍ കഴിയുന്ന വനിതകള്‍ക്ക് നവയുഗം സാംസ്കാരിക വേദി, ദമാം സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ സഹകരണത്തോടെ വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും അടങ്ങുന്ന കിറ്റ് നല്കി.തണുപ്പുകൂടി ആരംഭിച്ചതോടെ അവരുടെ അവസ്ഥ ദയനീയമാണെന്ന് മനസ്സിലാക്കിയ നവയുഗം സാംസ്കാരിക വേദി ജീവകാരുണ്യപ്രവര്‍ത്തക സഫിയാ അജിത് സിറ്റി ഫ്ലവര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ മാനേജ്മെന്റിനെ വിവരം അറിയിച്ചു. തുടര്ന്ന്ആവശ്യമായ വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളും സൗജന്യമായി നല്കി.
തണുപ്പില്‍ ഇടാന്‍ പറ്റിയ വസ്ത്രങ്ങള്‍ അടക്കം ആശിച്ചത് എല്ലാം കിട്ടിയ സന്തോഷം അവര്‍ സഫിയാ അജിത്തുമായി പങ്കുവെച്ചു.
എല്ലാവരെയും സ്വന്തം നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള പ്രവര്‍ത്തനം നവയുഗം സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ തുടരുകയാണ്.
(60%) (1 Vote)
Explore Mathrubhumi
Other News in this Section






