മുസ്ലിം ലീഗിന്റെ ശക്തിസ്രോതസ്സ് ഇസ്ലാമികാശയങ്ങള്‍ തന്നെ -യതീന്ദ്രന് മാസ്റ്റര്‍
Posted on: 23 Dec 2012
ദോഹ: ലീഗിന്റെ ശക്തിസ്രോതസ്സ് ഇസ്ലാമികാശയങ്ങള്‍ തന്നെയാണെന്നും അതുകൊണ്ടാണ് സാമുദായിക സൗഹാര്‍ദത്തിനുവേണ്ടി നിലകൊള്ളാന്‍ സാധിക്കുന്നതെന്നും സാംസ്കാരിക പ്രവര്ത്തകന് യതീന്ദ്രന് മാസ്റ്റര്‍ പറഞ്ഞു.
ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സദസ്സ്' എന്ന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകത്ത് നടക്കുന്ന എല്ലാ സംഭവങ്ങള്‍ക്കും ഉത്തരംപറയേണ്ട ബാധ്യത മുസ്ലിം ലീഗിനാണെന്ന വിധത്തിലാണ് ലീഗ് വിരോധികള്‍ ലീഗിനെ വിമര്‍ശിക്കുന്നതെന്ന് ഖത്തര്‍ കെ.എം.സി.സി. മുന്‍ പ്രസിഡന്റ് എസ്.എ.എം.ബഷീര്‍ പറഞ്ഞു.
ലീഗ് പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന് നന്മ ചെയ്യുക എന്ന ലക്ഷ്യസാക്ഷാത്കാരത്തോടൊപ്പം നാട്ടില്‍ സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താനും ലീഗ് പ്രവര്‍ത്തകര്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section