ഒരു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍; ഇന്ത്യക്കാര്‍ 21,000
Posted on: 28 Nov 2012
കുവൈത്ത്: രാജ്യത്ത് വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഒരു ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാര്‍. ഇവരില്‍ ബഹുഭൂരിപക്ഷവും ഗാര്‍ഹിക തൊഴിലാളികളാണെന്നും ആഭ്യന്തര മന്ത്രാലയത്തിലെ കുടിയേറ്റ വിഭാഗം കണക്കുകള്‍ വെളിപ്പെടുത്തുന്നു. 23,000 ബംഗ്ലാദേശുകാര്‍, 21,000 ഇന്ത്യക്കാര്‍, 14,000 ശ്രീലങ്കക്കാര്‍, 8,000 ഇന്തോനീഷ്യക്കാര്‍, 7,000 ഈജിപ്തുകാര്‍, 6,000 ഫിലിപ്പീനുകള്, 4,000 പാകിസ്താന്കാര് എന്നിങ്ങനെയാണ് കണക്കുകള്‍.
അതേസമയം അനധികൃത കുടിറ്റേക്കാര്ക്കായുള്ള പരിശോധന രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്നു. കുറ്റക്കാരയവരെ തുടര്‍ നടപടികള്‍ക്കുശേഷം അതത് രാജ്യത്തേക്ക് നാടുകടത്തുന്നതിനാണ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതോടൊപ്പം രാജ്യത്ത് വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട സ്വദേശികളും വിദേശികളുമടങ്ങുന്ന 80,000 ത്തിലേറെ യാത്രാവിലക്കുള്ളവര് . (ഇവരില്‍ 42,000 വിദേശികള്‍).
ബംഗ്ലാദേശ്, ഇന്ത്യ, ഈജിപ്ത്, പാകിസ്താന്, ഫിലിപ്പീന്‍സ്, നേപ്പാള്‍, എത്യോപ്യ, സിറിയ, ലബനന് എന്നീ ാജ്യങ്ങളില്നിന്നുള്ളവരാണധികവും. കൂടുതലും സാമ്പത്തിക ഇടപാടുകളില്പ്പെട്ടവരാണ്. അതേസമയം ചെയ്യാത്തകുറ്റത്തിന് പിടിക്കപ്പെട്ടവരും കുറ്റവാളികളായി യാത്രാവിലക്കില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി ഉപയോഗിച്ച് പല ഇടപാടുകളും നടത്തുകയും ഒടുവില്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ യഥാര്‍ഥ ഉടമ പിടിയിലാവുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. ഇത്തരം സംഭവങ്ങളില്‍ നിരപരാധികളായ നിരവധി മലയാളികളും പെട്ടിട്ടുണ്ട്. പലരും യാത്രയ്ക്കായി ിമാനത്താവളത്തിലെത്തുമ്പോഴാണ് യാത്രാവിലക്ക് പട്ടികയില്‍ പെട്ടതായി അറിയുന്നത്.

(100%) (1 Vote)
Explore Mathrubhumi
Other News in this Section