LATEST NEWS

Loading...

Custom Search
+ -

ഖത്തര്‍ കേരളീയത്തിന് സമാപനം

Posted on: 27 Nov 2012

 

ദോഹ: എഫ്.സി.സി. നടത്തിയ ഖത്തര്‍ കേരളീയം 2012 സാംസ്‌കാരിക സമ്മേളനം സമാപിച്ചു.
കേരളത്തില്‍ മതം മതത്തിലേക്കും ജാതി ജാതിയിലേക്കും തിരിച്ചു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും മാനവിക മൂല്യങ്ങള്‍ ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു.
ആസുരത നമ്മുടെ സാംസ്‌കാരിക ജീവിതത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍ വക്ര ബര്‍വാ വില്ലേജിലെ ശാന്തിനികേതന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച ഖത്തര്‍ കേരളീയം 2012 ന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംശുദ്ധമായ മാനവികത ഉയര്‍ത്തിക്കൊണ്ടുവരലാണ് സാമൂഹിക, സാംസ്‌കാരിക, സാഹിത്യപ്രവര്‍ത്തനമെന്ന് പെരുമ്പടവം പറഞ്ഞു. മലയാളികള്‍ മലയാളത്തെ മറന്നു കൊണ്ടിരിക്കുമ്പോള്‍ മലയാളം ആന്തരികതേജസ്സോടെ ജീവിക്കുന്നത് പ്രവാസി മലയാളികള്‍ക്കിടയില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള സാഹിത്യ അക്കാദമി എഫ്. സി. സി. യുമായി സഹകരിച്ച് ഖത്തറില്‍ സാഹിത്യ ക്യാമ്പുകളും മറ്റും നടത്താന്‍ തയ്യാറാണെന്ന് പെരുമ്പടവം അറിയിച്ചു. തന്റെ ഏതാനും പുസ്തകങ്ങളും അദ്ദേഹം എഫ്.സി.സി. ലൈബ്രറിക്ക് സമ്മാനിച്ചു. എഫ്.സി.സി. വായനക്കൂട്ടം പ്രതിനിധികള്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. എഫ്.സി.സി. വനിതാ വിഭാഗം പ്രവര്‍ത്തകയായ ഷീലാ ടോമിയുടെ പ്രഥമ കഥാ സമാഹാരമായ മെല്‍ക്വിയാഡിസിന്‍റെ പ്രളയ പുസ്തകം എന്ന കൃതിയുടെ പ്രകാശനവും ചടങ്ങില്‍ പെരുമ്പടവം നിര്‍വഹിച്ചു. ആവണി വിജയകുമാര്‍ പുസ്തകം ഏറ്റുവാങ്ങി. നാസര്‍ മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. ഷീലാ ടോമി നന്ദി പറഞ്ഞു.സമാപന സമ്മേളനം ഖത്തര്‍ ചാരിറ്റി അഡ്മിന്‍ സപ്പോര്‍ട്ട് സര്‍വീസസ് വിഭാഗം തലവന്‍ ഫരീദ് ഖലീല്‍ സിദ്ദീഖി ഉദ്ഘാടനം ചെയ്തു.
ഖത്തര്‍ ചാരിറ്റിയുടെ സാമൂഹിക ഗവേഷണ വിഭാഗം തലവന്‍ യൂസുഫ് ഇസ്മായില്‍ അല്‍ ഹറമി ആശംസ അര്‍പ്പിച്ചു. ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍ ചെയര്‍മാന്‍ പി.പി. അബ്ദുറഹീം സ്വാഗതം പറഞ്ഞു. എഫ്.സി.സി. ഡയറക്ടര്‍ ഹബീബുര്‍റഹ്മാന്‍ കിഴിശ്ശേരി അധ്യക്ഷനായിരുന്നു. ഖത്തര്‍ കേരളീയം വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നടന്നു.
സ്വാഗത സംഘം ചെയര്‍മാന്‍ ഷംസുദ്ദീന്‍ ഒളകര എഫ്.സി.സി. യുടെ ഉപഹാരം പെരുമ്പടവത്തിന് സമര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ആര്‍.എസ്. അബ്ദുല്‍ ജലീല്‍ നന്ദി പ്രകാശിപ്പിച്ചു. ഖത്തര്‍ കേരളീയം 2012 ന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മത്സരങ്ങളില്‍ സമ്മാനാര്‍ഹമായ വെള്ളരിക്കാപ്പട്ടണം, ഉണരാന്‍ മടിക്കുന്നവര്‍ എന്നീ നാടകങ്ങള്‍, യൂത്ത് ഫോറം ഒരുക്കിയ ഹാസ്യ ഒപ്പന, നാടന്‍ പാട്ടുകള്‍, കവിതാലാപനം, സംഘഗാനം മോണോ ആക്റ്റ് തുടങ്ങി വിവിധ കലാപരിപാടികള്‍ സമാപന സമ്മേളന വേദിയില്‍ അവതരിപ്പിച്ചു.

(20%) (1 Vote)

 

 

Other News in this Section

 

x