LATEST NEWS

Loading...

Custom Search
+ -

യു.എ.ഇ.യില്‍ ഇന്ത്യക്കാര്‍ക്കായി പൊതുശ്മശാനം

Posted on: 14 Nov 2012

 

ദുബായ്: എല്ലാ മതങ്ങളിലുംപെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്കായി അടുത്തവര്‍ഷം ആദ്യം മുതല്‍ യു.എ.ഇ.യില്‍ പൊതുശ്മശാനം തുടങ്ങുമെന്ന് പ്രവാസികാര്യ മന്ത്രി വയലാര്‍ രവി ദുബായില്‍ പറഞ്ഞു.

യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖ്വസിമ്മിയാണ് ഷാര്‍ജയുടെ പ്രാന്ത പ്രദേശത്ത് 8.3 ഏക്കര്‍ സ്ഥലം ഇതിനായി നല്‍കിയത്. ഹിന്ദു, സിഖ്, ബുദ്ധ വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ പ്രകൃതിവാതക ശ്മശാനവും ഇസ്‌ലാം, ക്രിസ്ത്യന്‍ വിശ്വാസികളുടെ മൃതദേഹങ്ങള്‍ അടക്കാനുള്ള സൗകര്യവും ഇവിടെ സജ്ജീകരിക്കും. ജനവരി ആദ്യത്തോടെ ഇതിലൊന്നെങ്കിലും പ്രവര്‍ത്തനം തുടങ്ങും. യു.എ.ഇ.യിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് ആണ് നിര്‍ദേശം വയലാര്‍ രവിയുടെ മുന്നില്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയ്ക്കാണ് പദ്ധതി നടത്തിപ്പിനുള്ള ചുമതല. സ്ഥലം സന്ദര്‍ശിച്ച മന്ത്രി പദ്ധതിക്കായി 74,82,827 രൂപയുടെ ചെക്ക് നല്‍കി.

(20%) (1 Vote)

 

Other News in this Section