ഷാര്‍ജയിലെ ഹൈന്ദവശ്മശാനം ജനവരിയില്‍ പ്രവര്‍ത്തനസജ്ജമാകും
Posted on: 14 Nov 2012
ഷാര്‍ജ: യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഹിന്ദു സമൂഹത്തിന് സൗജന്യമായി നല്കിയ സ്ഥലത്ത് നിര്‍മിക്കുന്ന ശ്മശാനത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഷാര്‍ജ ഫാക്ടറിക്ക് എതിര്‍വശത്തായി 8.3 ഏക്കറിലാണ് ശ്മശാനം നിലവില്‍ വരുന്നത്. യു.എ.ഇ. സന്ദര്‍ശിക്കുന്ന കേന്ദ്രപ്രവാസികാര്യമന്ത്രി വയലാര്‍ രവിയും നോര്‍ക്ക വൈസ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം.എ. യൂസഫലി നിര്‍ദിഷ്ട ഹൈന്ദവ ശ്മശാനനിര്മാണപുരോഗതി വിലയിരുത്തി.
ശ്മശാനം ജനവരിയില്‍ പ്രവര്‍ത്തനസജ്ജമാകുമെന്ന് യൂസഫലി പറഞ്ഞു. യു.എ.ഇ.യിലെ ഹൈന്ദവ സമൂഹത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതിലൂടെ കൈവരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്മശാന നിര്‍മാണത്തിനായി യൂസഫലിയുടെ സംഭാവനയായ മൂന്നുലക്ഷം ദിര്‍ഹം(45ലക്ഷംരൂപ) ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികള്‍ പിന്നീട് നടന്ന ചടങ്ങില്‍ കൈമാറി.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ വര്‍ഷം 1500 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള ശേഷിയുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ 300 പേരെ സംസ്കരിക്കാനുള്ള ശേഷി ഇവിടെയുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള പ്രത്യേകം ഇരിപ്പിടങ്ങള്‍, പ്രാര്‍ഥനാഹാള്‍, മൃതദേഹം കുളിപ്പിക്കാനുള്ള സ്ഥലം, സ്റ്റോര്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ സജ്ജമാകുന്നത്. ഇന്ത്യന്‍ സ്ഥാനപതി എം.കെ. ലോകേഷ് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ.എ. റഹീം മറ്റ് ഭാരവാഹികളും ഇവരെ അനുഗമിച്ചു.

(20%) (1 Vote)
Explore Mathrubhumi
Other News in this Section