'ചിരന്തന'യുടെ പുസ്തക പ്രകാശനവും മാധ്യമ പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പും
Posted on: 24 Aug 2012
ദുബായ്: ചിരന്തന സാംസ്‌കാരികവേദിയുടെ 15-ാമത് പുസ്തകം ഷീലപോള്‍ രചിച്ച ബാലസാഹിത്യം 'കുഞ്ഞാറ്റകള്‍' പ്രകാശനവും മാധ്യമപ്രവര്‍ത്തകരായ റഹ്മാന്‍ എലങ്കമല്‍ (ഗള്‍ഫ് മാധ്യമം), ജലീല്‍ രാമന്തളി (ചന്ദ്രിക) എന്നിവര്‍ക്ക് യാത്രയയപ്പും ആഗസ്ത് 24-ാം തീയതി രാത്രി 7മണിക്ക് ദേരയിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും.
ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഭരത് സുരേഷ്‌ഗോപി യു.എ.ഇ.യിലെ സാമൂഹിക സാംസ്‌കാരിക ബിസിനസ് പ്രവര്‍ത്തകനായ ബഷീര്‍ പടിയത്തിന് പുസ്തകം നല്‍കി പ്രകാശനം ചെയ്യും.
കെ.എം.അബാസ് (സിറാജ്) പുസ്തകം പരിചയപ്പെടുത്തും. ചടങ്ങില്‍ യു.എ.ഇ.യിലെ സാമൂഹിക-സാംസ്‌കാരിക-മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

(0%) (0 Votes)
Explore Mathrubhumi
Other News in this Section