അക്കാഫ് 'സ്‌നേഹസ്‌പര്‍ശം'
Posted on: 24 Aug 2012
ദുബായ്: ഓള്‍ കേരള കോളേജ്‌സ് അലംമ്‌നി ഫോറത്തിന്റെ (അക്കാഫ്) ആഭിമുഖ്യത്തില്‍ ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ വിവിധ തൊഴിലാളി ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 516 പേര്‍ക്ക് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററി (ആര്‍.സി.സി.)ന്റെ 'കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്' പദ്ധതിയുടെ ആജീവാനാന്ത ചികിത്സാ അംഗത്വ കാര്‍ഡുകള്‍ നല്‍കുന്ന സേവന പദ്ധതിയായ 'അക്കാഫ് സ്‌നേഹസ്പര്‍ശ'ത്തിന്റെ അംഗത്വ തുകയായ 5,16,000 (അഞ്ചുലക്ഷത്തി പതിനാറായിരം) രൂപയുടെ ഡി.ഡി.യും അനുബന്ധ രേഖകളും ആഗസ്ത് 24 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് കേരള സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറിന്റെ ഓഫീസില്‍ വെച്ച് ആര്‍.സി.സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന് മന്ത്രി ശിവകുമാര്‍ നല്‍കും.
അക്കാഫ് പ്രസിഡന്റ് സാനു മാത്യു, ചാരിറ്റി കണ്‍വീനര്‍ ചാള്‍സ് പോള്‍, മുന്‍ സെക്രട്ടറി ഷിനോയ് സോമന്‍, മുന്‍ ട്രഷറര്‍ ഷൈന്‍ ചന്ദ്രസേനന്‍, മീഡിയ കണ്‍വീനര്‍ പോള്‍ ജോര്‍ജ് പൂവത്തേരില്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സ്‌നേഹസ്പര്‍ശം ജനറല്‍ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു.പദ്ധതിയില്‍ അംഗമായ തൊഴിലാളികളില്‍ ആര്‍ക്കെങ്കിലും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ കാന്‍സര്‍ പിടിപെട്ടാല്‍ ആര്‍.സി.സി.യില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള മരുന്ന്, താമസം, പരിശോധനകള്‍, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവ സൗജന്യമായി നല്‍കുന്നതാണ്.

(100%) (1 Vote)
Explore Mathrubhumi
Other News in this Section