മതസൗഹാര്‍ദസംഗമം സംഘടിപ്പിച്ചു
Posted on: 24 Aug 2012
കുവൈത്ത്‌സിറ്റി: മറുനാടന്‍ മലയാളികളുടെ മാനവിക ഗൃഹാതുര കൂട്ടായ്മയായ 'തനിമ'യുടെ ആഭിമുഖ്യത്തില്‍ സൗഹൃദത്തനിമ 2012 സംഘടിപ്പിച്ചു.
മുന്‍വര്‍ഷങ്ങളിലെപ്പോലെ റമദാന്‍ മാസത്തില്‍ തനിമ നടത്തിയ മതസൗഹാര്‍ദസംഗമത്തിലും സമൂഹനോമ്പുതുറയിലും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും കുവൈത്തിലെ മുഖ്യധാരാ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പങ്കെടുത്തു.
ആഗസ്ത് 16-ന് വൈകിട്ട് 5.30ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ഓഡിറ്റോറിയത്തില്‍വെച്ച് കണ്‍വീനര്‍ ജെറിജോണ്‍ കോശിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ സാമൂഹിക-ആധ്യാത്മികപ്രവര്‍ത്തകനായ എന്‍. വാസുദേവന്‍, കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍, ഗള്‍ഫ് ഇസ്‌ലാഹി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവയുടെ പ്രസിഡന്റ് പി.എന്‍. അബ്ദുള്‍ ലത്തീഫ് മദനി, റിഗ്ഗായി സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക വികാരി റവ. സി.വി. സൈമണ്‍ എന്നിവര്‍ പ്രഭാഷണം നടത്തി. തനിമ കോര്‍-കമ്മിറ്റിയംഗം ബാബുജി ബത്തേരി സ്വാഗതവും ജോയന്റ് കണ്‍വീനര്‍ അംബിക മുകുന്ദന്‍ നന്ദിയും പറഞ്ഞു.

(0%) (0 Votes)
Explore Mathrubhumi
Other News in this Section