ഈദ് ഗാഹ് സംഘടിപ്പിച്ചു
Posted on: 22 Aug 2012
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖത്തര്‍ ഇസ്‌ലാമിക് മന്ത്രാലയവുമായി സഹകരിച്ചു ദോഹയില്‍ മുംതസ, ബിന്‍ മഹമൂദ്, ദോഹയ്ക്ക് പുറത്ത് വക്ര, അല്‍ഖോര്‍ എന്നിവിടങ്ങളില്‍ ഈദ് ഗാഹ് സംഘടിപ്പിച്ചു. മുംതസ അബൂബക്കര്‍ സിദ്ദീക്ക് ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളില്‍ നടന്ന ഈദ്ഗാഹില്‍ അഡ്വ. ഇസ്മായില്‍ നന്മണ്ട ഖുതുബയുടെ പരിഭാഷ നിര്‍വഹിച്ചു. ആത്മസംസ്‌കരണത്തിന്റെ ഒരു മാസത്തെ പരിശീലന ഘട്ടത്തിന്റെ സമാപനമാണ് ഈദുല്‍ ഫിത്തര്‍ ആഘോഷമെന്നു അദ്ദേഹം പറഞ്ഞു. വ്രതത്തിലൂടെയും പ്രാര്‍ഥനയിലൂടെയും നേടിയ ഊര്‍ജം തുടര്‍ന്നുള്ള ജീവിതത്തില്‍ പ്രയോജനകരമാവണം എന്നും ഇസ്മായില്‍ നന്മണ്ട കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിനാളുകള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തുബിന്‍ മഹമൂദ് ഈദ്ഗാഹില്‍ നാസര്‍ മുണ്ടക്കയവും അല്‍ഖോറിലെ ലാറി എക്‌സ്‌ചേഞ്ചിന് സമീപമുള്ള ഈദ് ഗാഹില്‍ മുനീര്‍ സലഫി മങ്കടയും പുതിയ വക്രയിലെ ഈദ് ഗാഹില്‍ ഡോ. അബ്ദുല്‍ അഹദ് മദനിയും ഖുതുബയുടെ പരിഭാഷ നിര്‍വഹിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





