LATEST NEWS

Loading...

Custom Search
+ -

'ഈദ് മിലന്‍ 2012' സംഘടിപ്പിച്ചു

ടി.പി. ഗംഗാധരന്‍

Posted on: 22 Aug 2012

 

ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി. കോഴിക്കോട് ജില്ല സംഘടിപ്പിച്ച 'ഈദ് മിലന്‍ 2012' പരിപാടികളുടെ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി.
പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇ.യില്‍ സന്ദര്‍ശനം നടത്തിവരുന്ന കേരളത്തിലെ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ ശാഫി കൊല്ലം, താജുദ്ദീന്‍ വടകര, ആദില്‍ അത്തു, സലിം കോടത്തൂര്‍, ആസിഫ് കാപ്പാട് എന്നിവര്‍ അതിഥികളായെത്തിയത് പരിപാടിക്ക് ആവേശം പകര്‍ന്നു. മാപ്പിളഗാനരംഗത്ത് തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളും കെ.എം.സി.സി. തുടങ്ങിയ പ്രവാസി സംഘടനകളില്‍നിന്ന് ലഭിച്ച പ്രോത്സാഹനങ്ങളും അവര്‍ സദസ്സുമായി പങ്കുവെച്ചു.
നേരത്തേ ഷാര്‍ജ കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് കുട്ടി കൂടല്ലൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുള്ള മല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സി.കെ. നിസാര്‍, ജില്ലാ ജന. സെക്രട്ടറി മുസ്തഫ മുട്ടുങ്ങല്‍, മടപ്പള്ളി കോളേജ് അലൂംനി ട്രഷറര്‍ റഫീഖ് ചൊക്ലി സംസാരിച്ചു. അലി കെ.സി. 'ഖുര്‍ആനില്‍നിന്ന്' അവതരിപ്പിച്ചു. പ്രശസ്ത സാഹിത്യകാരന്‍ സുറാബ് പരിപാടിയില്‍ പങ്കെടുത്ത് ആശംസകളറിയിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ രാരത്ത് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഉപസംഹാര പ്രസംഗം നടത്തി.
ഏഷ്യാനെറ്റ് റിയാലിറ്റി ഷോ ഫൈനലിസ്റ്റ് നസീര്‍, ഹനീഫ മൂവാറ്റുപുഴ, കെ.എം. ഇബ്രാഹിം, ആസിഫ് വടകര എന്നിവര്‍ ഗാനമാലപിച്ചു.
മുസ്തഫ പൂക്കാട്, അബ്ദുറഹിമാന്‍ മാസ്റ്റര്‍, അഷ്‌റഫ് അത്തോളി, കാസിം തിരുവള്ളൂര്‍, അറഫാത്ത്, ബഷീര്‍ കൊയ്യം, കെ.വി. നൗഫല്‍, എ. അബൂബക്കര്‍ ഒഞ്ചിയം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

(0%) (0 Votes)

 

 

Other News in this Section