സമസ്ത സല്‍മാനിയ ഏരിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Posted on: 18 Aug 2012
മനാമ: സമസ്ത കേരള സുന്നീ ജമാഅത്ത് സല്‍മാനിയ ഏരിയ കമ്മറ്റിയുടെ കീഴില്‍ സല്‍മാനിയ ആശുപത്രിക്കു പിന്‍വശത്തു പ്രവര്‍ത്തിക്കുന്ന സല്‍മാനിയ സമസ്താലയത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര കമ്മറ്റി നേതാക്കള്‍ക്കും വിവിധ ഏരിയ പ്രതിനിധികള്‍ക്കും പുറമെ വിവിധ സംഘടന പ്രതിനിധികളും സംബന്ധിച്ചു.സമസ്ത കോ ഓര്‍ഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി റമദാന്‍ സന്ദേശം നല്‍കി. ബഹ്‌റൈന്‍ സമസ്ത ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ്, ഉബൈദുല്ല റഹ് മാനി, കെ.എം.എസ് മൗലവി, ഇബ്‌റാഹീം മൗലവി, ശഹീര്‍ കാട്ടാമ്പള്ളി, ഹാശിം കോക്കല്ലൂര്‍, ശറഫുദ്ധീന്‍ മാരായമംഗലം, മൗസല്‍ മൂപ്പന്‍ തിരൂര്‍, മന്‍സൂര്‍, സലാം, ഉവൈസ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.
(0%) (0 Votes)
Explore Mathrubhumi
Other News in this Section





